1 ഞാൻ എന്‍റെ ശബ്ദം ഉയർത്തി ദൈവത്തോട്,
2 കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു,
3 ഞാൻ ദൈവത്തെ ഓർത്തു നെടുവീർപ്പിടുന്നു.
4 അങ്ങ് എന്‍റെ കണ്ണിന് ഉറക്കം നിഷേധിച്ചിരിക്കുന്നു;
5 ഞാൻ പൂർവ്വദിവസങ്ങളെയും
6 എന്‍റെ ഹൃദയംകൊണ്ട് ഞാൻ ധ്യാനിക്കുന്നു;
7 കർത്താവ് എന്നേക്കും തള്ളിക്കളയുമോ?
8 കർത്താവിന്‍റെ ദയ സദാകാലത്തേക്കും മറഞ്ഞു പോയോ?
9 ദൈവം കൃപ കാണിക്കുവാൻ മറന്നിരിക്കുന്നുവോ?
10 “എന്നാൽ അത് എന്‍റെ കഷ്ടതയാകുന്നു;
11 ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും;
12 ഞാൻ അങ്ങേയുടെ സകലപ്രവൃത്തികളെയും ധ്യാനിക്കും;
13 ദൈവമേ, അങ്ങേയുടെ വഴി വിശുദ്ധമാകുന്നു;
14 അങ്ങ് അത്ഭുതം പ്രവർത്തിക്കുന്ന ദൈവം ആകുന്നു;
15 തൃക്കൈകൊണ്ട് അങ്ങ് അങ്ങേയുടെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു;
16 ദൈവമേ, സമുദ്രങ്ങള്‍ അങ്ങയെ കണ്ടു,
17 മേഘങ്ങൾ വെള്ളം ചൊരിഞ്ഞു;
18 അങ്ങേയുടെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി;
19 അങ്ങേയുടെ വഴി സമുദ്രത്തിലും അവിടുത്തെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു;
20 മോശെയുടെയും അഹരോന്‍റെയും കയ്യാൽ