1 യഹോവേ, അങ്ങയിലേക്ക് ഞാൻ മനസ്സ് ഉയർത്തുന്നു;
2 എന്‍റെ ദൈവമേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു;
3 അങ്ങേയ്ക്കായി കാത്തിരിക്കുന്ന ഒരുവനും ലജ്ജിച്ചു പോകുകയില്ല;
4 യഹോവേ, അങ്ങേയുടെ വഴികൾ എന്നെ അറിയിക്കേണമേ;
5 അങ്ങേയുടെ സത്യത്തിൽ എന്നെ നടത്തി പഠിപ്പിക്കേണമേ;
6 യഹോവേ, അങ്ങേയുടെ കരുണയും ദയയും ഓർക്കേണമേ;
7 എന്‍റെ യൗവ്വനത്തിലെ പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ;
8 യഹോവ നല്ലവനും നേരുള്ളവനും ആകുന്നു.
9 സൗമ്യതയുള്ളവരെ അവിടുന്ന് ന്യായത്തിൽ നടത്തുന്നു;
10 യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക്
11 യഹോവേ, എന്‍റെ അകൃത്യം വലിയത്;
12 യഹോവാഭക്തനായ പുരുഷൻ ആര്‍?
13 അവൻ മനോസുഖത്തോടെ വസിക്കും;
14 യഹോവയുടെ സഖിത്വം തന്‍റെ ഭക്തന്മാർക്ക് ഉണ്ടാകും;
15 എന്‍റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു;
16 എന്നിലേക്ക് തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ;
17 എന്‍റെ മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു;
18 എന്‍റെ അരിഷ്ടതയും അതിവേദനയും നോക്കണമേ;
19 എന്‍റെ ശത്രുക്കൾ എത്രയെന്ന് നോക്കണമേ; അവർ പെരുകിയിരിക്കുന്നു;
20 എന്‍റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കേണമേ;
21 നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ;
22 ദൈവമേ, യിസ്രായേലിനെ