1 എൻ മനമേ, യഹോവയെ വാഴ്ത്തുക;
2 വസ്ത്രം ധരിക്കുന്നതുപോലെ അങ്ങ് പ്രകാശം ധരിക്കുന്നു;
3 ദൈവം തന്‍റെ മാളികകളുടെ തുലാങ്ങൾ വെള്ളത്തിന്മേൽ നിരത്തുന്നു;
4 യഹോവ കാറ്റുകളെ തന്‍റെ ദൂതന്മാരും
5 അവിടുന്ന് ഭൂമി ഒരിക്കലും ഇളകിപ്പോകാതെ
6 അങ്ങ് ഭൂമിയെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി;
7 അവ അങ്ങേയുടെ ശാസനയാൽ ഓടിപ്പോയി;
8 മലകൾ പൊങ്ങി, താഴ്വരകൾ താണു
9 ഭൂമിയെ മൂടിക്കളയുവാൻ മടങ്ങിവരാതിരിക്കേണ്ടതിന്
10 ദൈവം ഉറവുകളെ താഴ്വരകളിലേക്ക് അയയ്ക്കുന്നു;
11 അവയിൽ നിന്ന് വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു;
12 അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കുകയും
13 ദൈവം ആകാശത്തില്‍ നിന്ന് മലകളെ നനയ്ക്കുന്നു;
14 അവിടുന്ന് മൃഗങ്ങൾക്ക് പുല്ലും
15 ദൈവം ഭൂമിയിൽനിന്ന് ആഹാരവും
16 യഹോവയുടെ വൃക്ഷങ്ങൾക്ക് തൃപ്തിവരുന്നു;
17 അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു;
18 ഉയർന്നമലകൾ കാട്ടാടുകൾക്കും
19 കർത്താവ് കാലനിർണ്ണയത്തിനായി ചന്ദ്രനെ നിയമിച്ചു;
20 അങ്ങ് ഇരുട്ട് വരുത്തുന്നു; രാത്രി ഉണ്ടാകുന്നു;
21 ബാലസിംഹങ്ങൾ ഇരയ്ക്കായി അലറുന്നു;
22 സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു;
23 മനുഷ്യൻ തന്‍റെ പണിക്കായി പുറപ്പെടുന്നു;
24 യഹോവേ, അങ്ങേയുടെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു!
25 വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു!
26 അതിൽ കപ്പലുകൾ ഓടുന്നു;
27 തക്കസമയത്ത് ഭക്ഷണം കിട്ടേണ്ടതിന്
28 അങ്ങ് കൊടുക്കുന്നത് അവ പെറുക്കുന്നു
29 തിരുമുഖം മറയ്ക്കുമ്പോൾ അവ ഭ്രമിച്ചുപോകുന്നു;
30 അങ്ങ് അങ്ങേയുടെ ശ്വാസം അയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു;
31 യഹോവയുടെ മഹത്വം എന്നേക്കും നിലനില്‍ക്കട്ടെ;
32 കർത്താവ് ഭൂമിയെ നോക്കുന്നു, അത് വിറയ്ക്കുന്നു;
33 എന്‍റെ ആയുഷ്ക്കാലമൊക്കെയും ഞാൻ യഹോവയ്ക്കു പാടും;
34 എന്‍റെ ധ്യാനം അവിടുത്തേയ്ക്ക് പ്രസാദകരമായിരിക്കട്ടെ;
35 പാപികൾ ഭൂമിയിൽനിന്ന് നശിച്ചുപോകട്ടെ;