1 രാജാവിന്‍റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോട് പോലെ ഇരിക്കുന്നു;
2 മനുഷ്യന്‍റെ വഴി ഒക്കെയും അവന് ചൊവ്വായിത്തോന്നുന്നു;
3 നീതിയും ന്യായവും പ്രവർത്തിക്കുന്നത്
4 ഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും
5 ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിയിലേക്കു നയിക്കുന്നു;
6 കള്ളനാവുകൊണ്ട് ധനം സമ്പാദിക്കുന്നത് പാറിപ്പോകുന്ന ആവിയാകുന്നു;
7 ദുഷ്ടന്മാരുടെ അതിക്രമം അവർക്ക് നാശകാരണമാകുന്നു;
8 അകൃത്യഭാരം ചുമക്കുന്നവന്‍റെ വഴി വളഞ്ഞിരിക്കുന്നു;
9 ശണ്ഠകൂടുന്ന സ്ത്രീയോടുകൂടി വീടിനുള്ളിൽ പാർക്കുന്നതിനെക്കാൾ
10 ദുഷ്ടന്‍റെ മനസ്സ് ദോഷത്തെ ആഗ്രഹിക്കുന്നു;
11 പരിഹാസിയെ ശിക്ഷിച്ചാൽ അല്പബുദ്ധി ജ്ഞാനിയായിത്തീരും;
12 നീതിമാനായ ദൈവം ദുഷ്ടന്‍റെ ഭവനത്തിന്മേൽ ദൃഷ്ടിവക്കുന്നു;
13 എളിയവന്‍റെ നിലവിളിക്ക് ചെവി പൊത്തിക്കളയുന്നവൻ
14 രഹസ്യത്തിൽ കൊടുക്കുന്ന സമ്മാനം കോപത്തെയും
15 ന്യായം പ്രവർത്തിക്കുന്നത് നീതിമാന് സന്തോഷവും
16 വിവേകമാർഗ്ഗം വിട്ടുനടക്കുന്നവൻ
17 ഉല്ലാസപ്രിയൻ ദരിദ്രനായിത്തീരും;
18 ദുഷ്ടൻ നീതിമാന് മറുവിലയാകും;
19 ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടി പാർക്കുന്നതിലും
20 ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്;
21 നീതിയും ദയയും പിന്തുടരുന്നവൻ
22 ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും
23 വായും നാവും സൂക്ഷിക്കുന്നവൻ
24 നിഗളവും ഗർവ്വവും ഉള്ളവന് പരിഹാസി എന്നു പേരാകുന്നു;
25 മടിയന്‍റെ കൊതി അവന് മരണകാരണം;
26 ചിലർ നിത്യവും അത്യാഗ്രഹത്തോടെ ഇരിക്കുന്നു;
27 ദുഷ്ടന്മാരുടെ യാഗം വെറുപ്പാകുന്നു;
28 കള്ളസ്സാക്ഷി നശിച്ചുപോകും;
29 ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു;
30 യഹോവയ്ക്കെതിരെ ജ്ഞാനവുമില്ല,
31 കുതിരയെ യുദ്ധദിവസത്തേക്ക് ചമയിക്കുന്നു;