1 വീഞ്ഞ് പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു;
2 രാജാവിന്‍റെ ക്രോധം സിംഹഗർജ്ജനംപോലെ;
3 കലഹം ഒഴിഞ്ഞിരിക്കുന്നത് പുരുഷന് മാനം;
4 മടിയൻ ശീതം നിമിത്തം നിലം ഉഴുന്നില്ല;
5 മനുഷ്യന്‍റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം;
6 മിക്ക മനുഷ്യരും തങ്ങളോട് ദയാലുവായ ഒരുവനെ കാണും;
7 പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ;
8 ന്യായാസനത്തിൽ ഇരിക്കുന്ന രാജാവ്
9 ഞാൻ എന്‍റെ ഹൃദയത്തെ ശുദ്ധീകരിച്ച്
10 രണ്ടുതരം തൂക്കവും രണ്ടുതരം അളവും
11 ബാല്യത്തിലെ ക്രിയകളാൽ തന്നെ ഒരുവന്‍റെ പ്രവൃത്തി
12 കേൾക്കുന്ന ചെവി, കാണുന്ന കണ്ണ്,
13 ദരിദ്രനാകാതെയിരിക്കേണ്ടതിന് നിദ്രാപ്രിയനാകരുത്;
14 വിലയ്ക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്നു പറയുന്നു;
15 പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ;
16 അന്യനുവേണ്ടി ജാമ്യം നില്‍ക്കുന്നവന്‍റെ വസ്ത്രം എടുത്തുകൊൾക;
17 വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന് മധുരം;
18 പദ്ധതികൾ ആലോചനകൊണ്ട് സാധിക്കുന്നു;
19 നുണയനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു;
20 ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ
21 ആദിയിൽ ഒരു അവകാശം ബദ്ധപ്പെട്ട് കൈവശമാക്കാം;
22 ഞാൻ ദോഷത്തിന് പ്രതികാരം ചെയ്യുമെന്ന് നീ പറയരുത്;
23 രണ്ടുതരം തൂക്കം യഹോവയ്ക്ക് വെറുപ്പ്;
24 മനുഷ്യന്‍റെ പാതകൾ യഹോവയാൽ നിയമിക്കപ്പെടുന്നു;
25 “ഇത് നിവേദിതം” എന്നു തിടുക്കത്തിൽ നേരുന്നതും
26 ജ്ഞാനമുള്ള രാജാവ് ദുഷ്ടന്മാരെ പാറ്റിക്കളയുന്നു;
27 മനുഷ്യന്‍റെ ആത്മാവ് യഹോവയുടെ ദീപം;
28 ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു;
29 യൗവനക്കാരുടെ ശക്തി അവരുടെ പ്രശംസ;
30 ഹൃദയത്തിന്‍റെ ഉള്ളിലേക്ക് ചെല്ലുന്ന തല്ലും