1 ദുഷ്ടന്‍റെ ഹൃദയത്തിൽ പാപ ഉദ്ദേശ്യമുണ്ട്;
2 “എന്‍റെ കുറ്റം തെളിയുകയും വെറുക്കപ്പെടുകയും ചെയ്യുകയില്ല”
3 അവന്‍റെ വായിലെ വാക്കുകളിൽ അകൃത്യവും വഞ്ചനയും ഉണ്ട്;
4 അവൻ തന്‍റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു;
5 യഹോവേ, അങ്ങേയുടെ ദയ ആകാശത്തോളവും
6 അങ്ങേയുടെ നീതി മഹാപർവ്വതങ്ങളെപ്പോലെയും
7 ദൈവമേ, അങ്ങേയുടെ ദയ എത്ര വിലയേറിയത്!
8 അങ്ങേയുടെ ആലയത്തിലെ സമൃദ്ധി അനുഭവിച്ച് അവർ തൃപ്തി പ്രാപിക്കുന്നു;
9 അവിടുത്തെ പക്കൽ ജീവന്‍റെ ഉറവുണ്ടല്ലോ;
10 അവിടുത്തെ അറിയുന്നവർക്ക് അങ്ങേയുടെ ദയയും
11 നിഗളികളുടെ കാൽ എന്‍റെ നേരെ വരരുതേ;
12 ദുഷ്പ്രവൃത്തിക്കാർ അവിടെത്തന്നെ വീഴുന്നു: