1 മകനേ, വകതിരിവ് കാത്തുകൊള്ളേണ്ടതിനും
2 ജ്ഞാനം ശ്രദ്ധിച്ച്
3 പരസ്ത്രീയുടെ അധരങ്ങളിൽനിന്ന് തേൻ ഇറ്റിറ്റ് വീഴുന്നു;
4 പിന്നീട് അവൾ കാഞ്ഞിരംപോലെ കയ്പും
5 അവളുടെ കാലുകൾ മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു;
6 ജീവന്‍റെ മാർഗ്ഗത്തിൽ ചെല്ലാത്തവിധം
7 ആകയാൽ മക്കളേ, എന്‍റെ വാക്ക് കേൾക്കുവിൻ;
8 നിന്‍റെ വഴി അവളിൽ നിന്ന് അകറ്റുക;
9 നിന്‍റെ യൗവനശക്തി അന്യന്മാർക്കും
10 അന്യർ നിന്‍റെ സമ്പത്ത് തിന്നുകളയരുത്;
11 നിന്‍റെ മാംസവും ദേഹവും ക്ഷയിച്ചിട്ട്
12 “അയ്യോ! ഞാൻ പ്രബോധനം വെറുക്കുകയും
13 എന്‍റെ ഉപദേഷ്ടാക്കന്മാരുടെ വാക്ക് ഞാൻ അനുസരിച്ചില്ല;
14 സഭയുടെയും സംഘത്തിന്‍റെയും മദ്ധ്യത്തിൽ ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ”
15 നിന്‍റെ സ്വന്തം ജലാശയത്തിലെ ജലവും
16 നിന്‍റെ ഉറവുകൾ വെളിയിലേക്കും
17 അവ നിനക്കും അന്യന്മാർക്കും കൂടെയല്ല
18 നിന്‍റെ ഉറവ് അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ;
19 കൗതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ
20 മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും
21 മനുഷ്യന്‍റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു;
22 ദുഷ്ടന്‍റെ അകൃത്യങ്ങൾ അവനെ പിടികൂടും;
23 പ്രബോധനം കേൾക്കായ്കയാൽ അവൻ മരിക്കും;