1 നീ അധിപതിയോടുകൂടെ ഭക്ഷണത്തിന് ഇരിക്കുമ്പോൾ
2 നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ
3 അവന്‍റെ സ്വാദുഭോജനങ്ങൾ കൊതിക്കരുത്;
4 ധനവാനാകേണ്ടതിന് ബദ്ധപ്പെടരുത്;
5 നിന്‍റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നത് എന്തിന്?
6 കണ്ണുകടിയുള്ളവന്‍റെ അപ്പം തിന്നരുത്;
7 അവൻ തന്‍റെ മനസ്സിൽ കണക്ക് കൂട്ടുന്നതുപോലെ ആകുന്നു;
8 നീ തിന്ന കഷണം ഛർദ്ദിച്ചുപോകും;
9 ഭോഷൻ കേൾക്കെ നീ സംസാരിക്കരുത്;
10 പണ്ടേയുള്ള അതിര്‍ നീക്കരുത്;
11 അവരുടെ പ്രതികാരകൻ ബലവാനല്ലയോ;
12 നിന്‍റെ ഹൃദയം പ്രബോധനത്തിനും
13 ബാലന് ശിക്ഷ കൊടുക്കാതിരിക്കരുത്;
14 വടികൊണ്ട് അവനെ അടിക്കുന്നതിനാൽ
15 മകനേ, നിന്‍റെ ഹൃദയം ജ്ഞാനം പഠിച്ചാൽ
16 നിന്‍റെ അധരം നേര് സംസാരിച്ചാൽ
17 നിന്‍റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്;
18 ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം;
19 മകനേ, കേട്ടു ജ്ഞാനം പഠിക്കുക;
20 നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും
21 കുടിയനും അമിതഭോജകനും ദരിദ്രരായ്തീരും;
22 നിന്നെ ജനിപ്പിച്ച അപ്പന്‍റെ വാക്ക് കേൾക്കുക;
23 നീ സത്യം വില്ക്കുകയല്ല വാങ്ങുകയാണ് വേണ്ടത്;
24 നീതിമാന്‍റെ അപ്പൻ ഏറ്റവും ആനന്ദിക്കും;
25 നിന്‍റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ;
26 മകനേ, നിന്‍റെ ഹൃദയം എനിക്ക് തരിക;
27 വേശ്യാസ്ത്രീ ആഴമുള്ള കുഴിയും
28 അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു;
29 ആർക്ക് കഷ്ടം, ആർക്ക് സങ്കടം, ആർക്ക് കലഹം?
30 വീഞ്ഞു കുടിച്ചുകൊണ്ട് നേരം വൈകിക്കുന്നവർക്കും
31 വീഞ്ഞു ചുവന്ന് പാത്രത്തിൽ തിളങ്ങുന്നതും
32 ഒടുവിൽ അത് സർപ്പംപോലെ കടിക്കും;
33 നിന്‍റെ കണ്ണുകൾ പരസ്ത്രീകളെ നോക്കും;
34 നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും
35 “അവർ എന്നെ അടിച്ചു എനിക്ക് നൊന്തില്ല;