1 യഹോവ പിന്നെയും ഇയ്യോബിനോട് അരുളിച്ചെയ്തത്:
2 “ആക്ഷേപകൻ സർവ്വശക്തനോട് വാദിക്കുമോ?
3 അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്:
4 “ഞാൻ നിസ്സാരനല്ലയോ, ഞാൻ അവിടുത്തോട് എന്തുത്തരം പറയും?
5 ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറയുകയില്ല.
6 അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം പറഞ്ഞത്:
7 “നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്ളുക;
8 “നീ എന്‍റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ?
9 ദൈവത്തിനുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ?
10 നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്ളുക.
11 നിന്‍റെ കോപപ്രവാഹങ്ങളെ ഒഴുക്കുക;
12 ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക;
13 അവരെ എല്ലാം പൊടിയിൽ മറച്ചുവയ്ക്കുക;
14 അപ്പോൾ നിന്‍റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു
15 “ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ;
16 അതിന്‍റെ ശക്തി അതിന്‍റെ കടിപ്രദേശത്തും
17 ദേവദാരുതുല്യമായ തന്‍റെ വാല് അത് ആട്ടുന്നു;
18 അതിന്‍റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും
19 അത് ദൈവത്തിന്‍റെ സൃഷ്ടികളിൽ പ്രധാനമായുള്ളത്;
20 കാട്ടുമൃഗങ്ങളെല്ലാം കളിക്കുന്നിടമായ
21 അത് നീർമരുതിന്‍റെ ചുവട്ടിലും
22 നീർമരുത് നിഴൽകൊണ്ട് അതിനെ മറയ്ക്കുന്നു;
23 നദി കവിഞ്ഞൊഴുകിയാലും അത് ഭ്രമിക്കുന്നില്ല;
24 അതു നോക്കിക്കൊണ്ടിരിക്കുമ്പോൾ അതിനെ പിടിക്കാമോ?