1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
2 “ഇന്നും എന്‍റെ സങ്കടം കയ്പേറിയതാകുന്നു;
3 ദൈവത്തെ എവിടെ കാണും എന്നറിഞ്ഞെങ്കിൽ കൊള്ളാമായിരുന്നു;
4 ഞാൻ ദൈവത്തിന്‍റെ മുമ്പിൽ എന്‍റെ ന്യായം വിവരിക്കുമായിരുന്നു;
5 ദൈവത്തിന്‍റെ ഉത്തരം എന്തെന്ന് അറിയാമായിരുന്നു;
6 അവിടുന്ന് മഹാശക്തിയോടെ എന്നോട് വാദിക്കുമോ?
7 അവിടെ നേരുള്ളവൻ ദൈവത്തോട് വാദിക്കുമായിരുന്നു;
8 ഞാൻ കിഴക്കോട്ടു ചെന്നാൽ അവിടുന്ന് അവിടെ ഇല്ല;
9 വടക്ക് അവിടുന്ന് പ്രവർത്തിക്കുമ്പോൾ നോക്കി; അങ്ങയെ കാണുന്നില്ല;
10 “എന്നാൽ ഞാൻ നടക്കുന്ന വഴി അവിടുന്ന് അറിയുന്നു;
11 എന്‍റെ പാദങ്ങൾ അവിടുത്തെ കാൽച്ചുവട് പിൻതുടർന്ന് ചെല്ലുന്നു;
12 ഞാൻ അവിടുത്തെ അധരങ്ങളുടെ കല്പന വിട്ട് പിന്മാറിയിട്ടില്ല;
13 അവിടുന്ന് മാറ്റമില്ലാത്തവൻ; അവിടുത്തെ പിന്തിരിപ്പിക്കുന്നത് ആര്‍?
14 എനിക്ക് നിയമിച്ചിരിക്കുന്നത് അവിടുന്ന് നിവർത്തിക്കുന്നു;
15 അതുകൊണ്ട് ഞാൻ അവിടുത്തെ സാന്നിദ്ധ്യത്തിൽ ഭ്രമിക്കുന്നു;
16 ദൈവം എനിക്കു അധൈര്യം വരുത്തി,
17 ഞാൻ പരവശനായിരിക്കുന്നത് അന്ധകാരംനിമിത്തമല്ല,