1 അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:
2 “മനുഷ്യൻ ദൈവത്തിന് ഉപകാരമായിവരുമോ?
3 നീ നീതിമാനായാൽ സർവ്വശക്തന് പ്രയോജനമുണ്ടോ?
4 നിന്‍റെ ഭക്തിനിമിത്തമോ ദൈവം നിന്നെ ശാസിക്കുകയും
5 നിന്‍റെ ദുഷ്ടത വലിയതല്ലയോ?
6 “നിന്‍റെ സഹോദരനോട് നീ വെറുതെ പണയം വാങ്ങി,
7 ക്ഷീണിച്ചവന് നീ വെള്ളം കൊടുത്തില്ല;
8 ബലവാനായവന് ദേശം കൈവശമായി,
9 വിധവമാരെ നീ വെറുങ്കയ്യായി അയച്ചു;
10 അതുകൊണ്ട് നിന്‍റെ ചുറ്റും കെണികൾ ഇരിക്കുന്നു;
11 അല്ല, നീ അന്ധകാരത്തെയും
12 “ദൈവം സ്വർഗ്ഗോന്നതത്തിൽ ഇല്ലയോ?
13 എന്നാൽ നീ: ‘ദൈവം എന്തറിയുന്നു?
14 നമ്മെ കാണാത്തവിധം മേഘങ്ങൾ അവിടുത്തേക്ക് മറ ആയിരിക്കുന്നു;
15 ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന
16 കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി;
17 അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക;
18 അവിടുന്ന് അവരുടെ വീടുകളെ നന്മകൊണ്ട് നിറച്ചു;
19 “നീതിമാന്മാർ അവരുടെ നാശം കണ്ടു സന്തോഷിക്കുന്നു;
20 ‘ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി;
21 നീ ദൈവത്തോട് രമ്യതപ്പെട്ട് സമാധാനമായിരിക്കുക;
22 അവിടുത്തെ വായിൽനിന്ന് ഉപദേശം കൈക്കൊൾക;
23 സർവ്വശക്തനിലേക്ക് തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും;
24 നിന്‍റെ പൊന്ന് പൊടിയിലും
25 അപ്പോൾ സർവ്വശക്തൻ നിനക്കു പൊന്നും
26 “അന്നു നീ സർവ്വശക്തനിൽ ആനന്ദിക്കും;
27 നീ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് നിന്‍റെ പ്രാർത്ഥന കേൾക്കും;
28 നീ ഒരു കാര്യം നിരൂപിക്കും; അത് നിനക്കു സാധിക്കും;
29 ദൈവം അഹംഭാവികളെ താഴ്ത്തുന്നു.
30 നിർദ്ദോഷിയല്ലാത്തവനെപ്പോലും അവിടുന്ന് വിടുവിക്കും;