1 യഹോവേ, അങ്ങേയുടെ കോപത്തിൽ എന്നെ ശിക്ഷിക്കരുതേ;
2 യഹോവേ, ഞാൻ തളർന്നിരിക്കുന്നു; എന്നോട് കരുണയുണ്ടാകേണമേ;
3 എന്‍റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു;
4 യഹോവേ, മടങ്ങിവന്ന് എന്‍റെ പ്രാണനെ വിടുവിക്കേണമേ.
5 മരണശേഷം ആരും അങ്ങയെ ഓര്‍ക്കുന്നില്ലലോ;
6 എന്‍റെ ഞരക്കംകൊണ്ട് ഞാൻ തളർന്നിരിക്കുന്നു;
7 ദുഃഖംകൊണ്ട് എന്‍റെ കണ്ണ് കുഴിഞ്ഞിരിക്കുന്നു;
8 നീതികേടു പ്രവർത്തിക്കുന്ന ഏവരുമേ എന്നെവിട്ടു പോകുവിൻ;
9 യഹോവ എന്‍റെ അപേക്ഷ കേട്ടിരിക്കുന്നു;
10 എന്‍റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിച്ചുപോകും;