Oséias 1

MAL vs ARC

Sair da comparação
ARC Almeida Revista e Corrigida 2009
1 ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കീയാവ് എന്നീ യെഹൂദാ രാജാക്കന്മാരുടെ കാലത്തും യിസ്രായേൽ രാജാവായ യോവാശിന്‍റെ മകൻ യൊരോബെയാമിന്‍റെ കാലത്തും ബെയേരിയുടെ മകനായ ഹോശേയെക്ക് ഉണ്ടായ യഹോവയുടെ അരുളപ്പാട്.
1 Palavra do Senhor que foi dita a Oseias, filho de Beeri, nos dias de Uzias, Jotão, Acaz, Ezequias, reis de Judá, e nos dias de Jeroboão, filho de Joás, rei de Israel.
2 യഹോവ ഹോശേയ മുഖാന്തരം സംസാരിച്ചു തുടങ്ങിയപ്പോൾ, യഹോവ ഹോശേയയോട്: “നീ ചെന്നു പരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്കുക; ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തിരിക്കുന്നുവല്ലോ” എന്നു കല്പിച്ചു.
2 O princípio da palavra do Senhor por Oseias; disse, pois, o Senhor a Oseias: Vai, toma uma mulher de prostituições e filhos de prostituição; porque a terra se prostituiu, desviando-se do Senhor .
3 അങ്ങനെ അവൻ ചെന്നു ദിബ്ലയീമിന്‍റെ മകളായ ഗോമരിനെ പരിഗ്രഹിച്ചു. അവൾ ഗർഭംധരിച്ച് അവന് ഒരു മകനെ പ്രസവിച്ചു.
3 E foi-se e tomou a Gomer, filha de Diblaim, e ela concebeu e lhe deu um filho.
4 യഹോവ അവനോട്: “അവന് ‘യിസ്രായേൽ’ എന്നു പേര് വിളിക്കണം; ഇനി കുറെക്കാലം കഴിഞ്ഞിട്ട് ഞാൻ യിസ്രായേലിന്‍റെ രക്തപാതകങ്ങൾ യേഹൂഗൃഹത്തെ സന്ദർശിച്ച് യിസ്രായേൽ ഗൃഹത്തിന്‍റെ രാജത്വം അവസാനിപ്പിക്കും;
4 E disse-lhe o Senhor : Põe-lhe o nome de Jezreel; porque daqui a pouco visitarei o sangue de Jezreel sobre a casa de Jeú e farei cessar o reino da casa de Israel.
5 അന്നാളിൽ ഞാൻ യിസ്രായേൽ താഴ്വരയിൽവച്ച് യിസ്രായേലിന്‍റെ വില്ല് ഒടിച്ചുകളയും” എന്നു അരുളിച്ചെയ്തു.
5 E será, naquele dia, que quebrarei o arco de Israel no vale de Jezreel.
6 അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകളെ പ്രസവിച്ചു. യഹോവ അവനോട്: “അവൾക്കു ‘ലോരൂഹമാ’ എന്ന് പേര് വിളിക്കണം; ഞാൻ ഇനി യിസ്രായേൽ ഗൃഹത്തോട് ക്ഷമിക്കുവാൻ തക്കവണ്ണം അവരോട് ഒട്ടും കരുണ കാണിക്കുകയില്ല.
6 E tornou ela a conceber e deu à luz uma filha; e ele disse: Põe-lhe o nome de Lo-Ruama; porque eu não me tornarei mais a compadecer da casa de Israel, mas tudo lhe tirarei.
7 എന്നാൽ യെഹൂദാഗൃഹത്തോട് ഞാൻ കരുണ കാണിച്ച്, അവരെ വില്ലുകൊണ്ടോ വാൾകൊണ്ടോ യുദ്ധംകൊണ്ടോ കുതിരകളെക്കൊണ്ടോ കുതിരപ്പടയാളികളെക്കൊണ്ടോ രക്ഷിക്കാതെ അവരുടെ ദൈവമായ യഹോവയെക്കൊണ്ട് അവരെ രക്ഷിക്കും” എന്നു അരുളിച്ചെയ്തു.
7 Mas da casa de Judá me compadecerei e os salvarei pelo Senhor , seu Deus; pois não os salvarei pelo arco, nem pela espada, nem pela guerra, nem pelos cavalos, nem pelos cavaleiros.
8 അവൾ ലോരൂഹമയെ മുലകുടി മാറ്റിയശേഷം വീണ്ടും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു.
8 E, depois de haver desmamado a Lo-Ruama, concebeu e deu à luz um filho.
9 അപ്പോൾ യഹോവ: “അവന് ‘ലോ-അമ്മീ’ എന്നു പേര് വിളിക്കണം; നിങ്ങൾ എന്‍റെ ജനമല്ല, ഞാൻ നിങ്ങൾക്ക് ദൈവമായിരിക്കുകയുമില്ല” എന്നു അരുളിച്ചെയ്തു.
9 E ele disse: Põe-lhe o nome de Lo-Ami, porque vós não sois meu povo, nem eu serei vosso Deus.
10 “എങ്കിലും യിസ്രായേൽ മക്കളുടെ എണ്ണം അളക്കുവാനും എണ്ണുവാനും കഴിയാത്ത കടല്ക്കരയിലെ മണൽ പോലെയായിരിക്കും; ‘നിങ്ങൾ എന്‍റെ ജനമല്ല’ എന്നു അവരോട് അരുളിച്ചെയ്തതിന് പകരം ‘നിങ്ങൾ ജീവനുള്ള ദൈവത്തിന്‍റെ മക്കൾ’ എന്നു അവരോട് പറയും.
10 Todavia, o número dos filhos de Israel será como a areia do mar, que não pode medir-se nem contar-se; e acontecerá que, no lugar onde se lhes dizia: Vós não sois meu povo, se lhes dirá: Vós sois filhos do Deus vivo.
11 യെഹൂദാമക്കളും യിസ്രായേൽമക്കളും ഒന്നിച്ചുകൂടി തങ്ങൾക്കു ഒരു തലവനെ നിയമിച്ച് ദേശത്തുനിന്ന് പുറപ്പെട്ടുപോകും; യിസ്രായേലിന്‍റെ നാൾ വലുതായിരിക്കുമല്ലോ.”
11 E os filhos de Judá e os filhos de Israel juntos se congregarão, e constituirão sobre si uma única cabeça, e subirão da terra; porque grande será o dia de Jezreel.

Ler em outra tradução

Comparar com outra