Números 8

MAL vs BKJ

Sair da comparação
1 യഹോവ മോശെയോട് അരുളിച്ചെയ്തത്:
1 E falou o SENHOR a Moisés, dizendo:
2 “ദീപം കൊളുത്തുമ്പോൾ അവ ഏഴും നിലവിളക്കിൻ്റെ മുൻഭാഗത്തേക്ക് വെളിച്ചം കൊടുക്കേണം എന്നു അഹരോനോട് പറയുക.”
2 Fala a Arão e dize-lhe: Quando acenderes as lâmpadas, as sete lâmpadas iluminarão diante do candelabro.
3 അഹരോൻ അങ്ങനെ ചെയ്തു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ അവൻ നിലവിളക്കിൻ്റെ ദീപം മുൻഭാഗത്തേക്ക് തിരിച്ചുകൊളുത്തി.
3 E Arão assim fez: diante do candelabro, acendeu as suas lâmpadas, como o SENHOR ordenara a Moisés.
4 നിലവിളക്ക് പണിതത് അടിച്ചുപരത്തിയ പൊന്നുകൊണ്ട് ആയിരുന്നു; അതിന്‍റെ ചുവടുമുതൽ പുഷ്പംവരെ അടിപ്പുപണി തന്നെ; യഹോവ മോശെയെ കാണിച്ച മാതൃകപോലെ തന്നെ അവൻ നിലവിളക്ക് ഉണ്ടാക്കി.
4 E esta obra do candelabro era de ouro batido; desde a sua base até as suas flores era batido; conforme o modelo que o SENHOR mostrara a Moisés, assim ele fizera o candelabro.
5 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ:
5 E falou o SENHOR a Moisés, dizendo:
6 “ലേവ്യരെ യിസ്രായേൽ മക്കളുടെ ഇടയിൽനിന്ന് എടുത്ത് ശുദ്ധീകരിക്കുക.
6 Toma os levitas do meio dos filhos de Israel e purifica-os.
7 അവരെ ശുദ്ധീകരിക്കേണ്ടത് ഇപ്രകാരമാണ്: പാപപരിഹാരജലം അവരുടെ മേൽ തളിക്കേണം; അവർ സർവാംഗം ക്ഷൗരം ചെയ്തു വസ്ത്രം അലക്കി തങ്ങളെത്തന്നെ ശുദ്ധീകരിക്കേണം.
7 E isto farás, para purificá-los: espargirás a água da purificação sobre eles, e que raspem todo o seu corpo, e que lavem suas vestes, e assim, se purificarão.
8 അതിന്‍റെശേഷം അവർ ഒരു കാളക്കിടാവിനെയും അതിന്‍റെ ഭോജനയാഗമായി എണ്ണചേർത്ത നേരിയമാവും എടുക്കേണം; പാപയാഗത്തിനായി നീ വേറെ ഒരു കാളക്കിടാവിനെയും എടുക്കേണം.
8 Então, que tomem um novilho, com a sua oferta de alimentos de farinha fina amassada com azeite; e tomarás outro novilho, para a oferta pelo pecado.
9 ലേവ്യരെ സമാഗമനകൂടാരത്തിന്‍റെ മുമ്പാകെ വരുത്തേണം; യിസ്രായേൽ മക്കളുടെ സഭയെ മുഴുവനും ഒരുമിച്ച് കൂട്ടേണം.
9 E trarás os levitas diante do tabernáculo da congregação, e convocarás toda a congregação dos filhos de Israel.
10 പിന്നെ ലേവ്യരെ യഹോവയുടെ സന്നിധിയിൽ നിർത്തേണം; യിസ്രായേൽ മക്കൾ ലേവ്യരുടെ മേൽ കൈ വയ്ക്കേണം.
10 E trarás os levitas diante do SENHOR; e os filhos de Israel colocarão as suas mãos sobre os levitas.
11 യഹോവയുടെ വേല ചെയ്യേണ്ടതിന് അഹരോൻ ലേവ്യരെ യഹോവയുടെ സന്നിധിയിൽ യിസ്രായേൽ മക്കളുടെ നീരാജനയാഗമായി അർപ്പിക്കേണം.
11 E Arão oferecerá os levitas diante do SENHOR, como oferta dos filhos de Israel; para que possam executar o serviço do SENHOR.
12 ലേവ്യർ കാളക്കിടാക്കളുടെ തലയിൽ കൈ വയ്ക്കേണം; പിന്നെ ലേവ്യർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് നീ യഹോവയ്ക്ക് ഒന്നിനെ പാപയാഗമായും മറ്റേതിനെ ഹോമയാഗമായും അർപ്പിക്കേണം.
12 E os levitas colocarão as suas mãos sobre as cabeças dos novilhos; e sacrificarás um para a oferta pelo pecado e o outro, para a oferta queimada ao SENHOR, para fazer expiação pelos levitas.
13 നീ ലേവ്യരെ അഹരോന്‍റെയും പുത്രന്മാരുടെയും മുമ്പിൽ നിർത്തി യഹോവയ്ക്ക് നീരാജനയാഗമായി അർപ്പിക്കേണം.
13 E porás os levitas diante de Arão, e diante dos seus filhos, e os oferecerás como oferta ao SENHOR.
14 ഇങ്ങനെ ലേവ്യരെ യിസ്രായേൽ മക്കളുടെ ഇടയിൽനിന്ന് വേർതിരിക്കുകയും ലേവ്യർ എനിക്കുള്ളവരായിരിക്കുകയും വേണം.
14 E separarás os levitas do meio dos filhos de Israel; e os levitas serão meus.
15 അതിന്‍റെശേഷം സമാഗമനകൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിന് ലേവ്യർക്ക് അടുത്തുചെല്ലാം; നീ അവരെ ശുദ്ധീകരിച്ച് നീരാജനയാഗമായി അർപ്പിക്കേണം.
15 E, depois disso, os levitas entrarão para fazerem o serviço do tabernáculo da congregação; e tu os purificarás e, os oferecerás como oferta.
16 അവർ യിസ്രായേൽ മക്കളുടെ ഇടയിൽനിന്ന് എനിക്ക് സാക്ഷാൽ ദാനമായുള്ളവർ; എല്ലായിസ്രായേൽമക്കളിലുമുള്ള ആദ്യജാതന്മാർക്ക് പകരം ഞാൻ അവരെ എനിക്കായി എടുത്തിരിക്കുന്നു.
16 Porque eles me são completamente dados entre os filhos de Israel, em lugar daquele que abre a madre, do primogênito de cada um dos filhos de Israel, eu os tomei para mim.
17 മനുഷ്യരിലാകട്ടെ മൃഗങ്ങളിലാകട്ടെ യിസ്രായേൽമക്കൾക്കുള്ള കടിഞ്ഞൂൽ എല്ലാം എനിക്കുള്ളത്; ഞാൻ മിസ്രയീംദേശത്തുള്ള കടിഞ്ഞൂലുകളെ എല്ലാം സംഹരിച്ച നാളിൽ അവയെ എനിക്കായി ശുദ്ധീകരിച്ചു.
17 Porque todos os primogênitos dos filhos de Israel são meus, tanto de homens como de animais; no dia em que eu feri todos os primogênitos na terra do Egito, eu os santifiquei para mim.
18 എന്നാൽ യിസ്രായേൽ മക്കളിൽ ഉള്ള എല്ലാകടിഞ്ഞൂലുകൾക്കും പകരം ഞാൻ ലേവ്യരെ എടുത്തിരിക്കുന്നു.
18 E tomei os levitas em lugar de todos os primogênitos entre os filhos de Israel.
19 യിസ്രായേൽ മക്കൾ വിശുദ്ധമന്ദിരത്തിന് അടുത്തുവരുമ്പോൾ അവരുടെ ഇടയിൽ ബാധയുണ്ടാകാതിരിക്കേണ്ടതിന് സമാഗമനകൂടാരത്തിൽ യിസ്രായേൽ മക്കളുടെ വേലചെയ്യുവാനും യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാനും ലേവ്യരെ ഞാൻ യിസ്രായേൽ മക്കളുടെ ഇടയിൽനിന്ന് അഹരോനും പുത്രന്മാർക്കും ദാനം ചെയ്തിരിക്കുന്നു.”
19 E dei os levitas como uma dádiva a Arão e a seus filhos, do meio dos filhos de Israel, para o serviço dos filhos de Israel, no tabernáculo da congregação e para fazerem expiação pelos filhos de Israel; de modo que não haverá praga entre os filhos de Israel, quando os filhos de Israel se aproximarem do santuário.
20 അങ്ങനെ മോശെയും അഹരോനും യിസ്രായേൽ മക്കളുടെ സഭമുഴുവനും ലേവ്യരെക്കുറിച്ച് യഹോവ മോശെയോട് കല്പിച്ചതുപോലെയൊക്കെയും ലേവ്യർക്ക് ചെയ്തു; അങ്ങനെ തന്നെ യിസ്രായേൽ മക്കൾ അവർക്ക് ചെയ്തു.
20 E fizeram Moisés, e Arão, e toda a congregação dos filhos de Israel, aos levitas, tudo o que o SENHOR ordenara a Moisés, a respeito dos levitas, assim fizeram os filhos de Israel a eles.
21 ലേവ്യർ അവർക്ക് തന്നെ പാപശുദ്ധിവരുത്തി വസ്ത്രം അലക്കി; അഹരോൻ അവരെ യഹോവയുടെ സന്നിധിയിൽ നീരാജനയാഗമായി അർപ്പിച്ചു; അവരെ ശുദ്ധീകരിക്കേണ്ടതിന് അഹരോൻ അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചു.
21 E os levitas se purificaram e lavaram as suas vestes, e Arão ofereceu-os como oferta perante o SENHOR, e Arão fez expiação por eles, para purificá-los.
22 അതിന്‍റെശേഷം ലേവ്യർ അഹരോന്‍റെയും പുത്രന്മാരുടെയും മുമ്പിൽ സമാഗമനകൂടാരത്തിൽ അവരുടെ വേലചെയ്യുവാൻ അടുത്തുചെന്നു; യഹോവ ലേവ്യരെക്കുറിച്ച് മോശെയോട് കല്പിച്ചതുപോലെ തന്നെ അവർ അവർക്ക് ചെയ്തു.
22 E depois, vieram os levitas, para servirem no tabernáculo da congregação, perante Arão e perante os seus filhos; como o SENHOR ordenara a Moisés acerca dos levitas, assim lhes fizeram.
23 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
23 E falou o SENHOR a Moisés, dizendo:
24 ലേവ്യർക്കുള്ള പ്രമാണം ഇതാകുന്നു: ഇരുപത്തഞ്ചു വയസ്സുമുതൽ അവർ സമാഗമനകൂടാരത്തിലെ വേലചെയ്യുന്ന സേവയിൽ പ്രവേശിക്കണം.
24 Este é o ofício dos levitas: da idade de vinte e cinco anos para cima entrarão, para fazerem o serviço do tabernáculo da congregação;
25 അമ്പതാം വയസ്സിൽ അവർ പതിവായ വേലയിൽനിന്ന് വിരമിക്കണം; പിന്നെ ശുശ്രൂഷയിൽ തുടരണ്ട;
25 e a partir dos cinquenta anos de idade, sairão da milícia deste serviço e nunca mais servirão.
26 എങ്കിലും സമാഗമനകൂടാരത്തിലെ കർത്തവ്യം നിർവ്വഹിക്കുന്നതിൽ, അവർ അവരുടെ സഹോദരന്മാരെ സഹായിക്കണം; വേല ഒന്നും ചെയ്യണ്ടാ. ലേവ്യരുടെ കാര്യം സംബന്ധിച്ച് നീ ഇങ്ങനെ അവർക്ക് ചെയ്യേണം.
26 Porém com os seus irmãos ministrarão no tabernáculo da congregação, para terem cuidado da guarda; mas não exercerão o serviço; assim farás com os levitas nas suas guardas.

Ler em outra tradução

Comparar com outra