Números 7
MAL vs BKJ
1 മോശെ തിരുനിവാസം നിവിർത്തിയശേഷം അതും അതിന്‍റെ ഉപകരണങ്ങളൊക്കെയും, യാഗപീഠവും അതിന്‍റെ സകലപാത്രങ്ങളും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
1 E aconteceu, no dia em que Moisés acabou de levantar o tabernáculo, e o ungiu, e o santificou, e a todos os seus utensílios, e também ao altar e a todos os seus utensílios, e os ungiu, e os santificou,
2 അന്നു തങ്ങളുടെ പിതൃഭവനങ്ങളിൽ പ്രധാനികളും ഗോത്രപ്രഭുക്കന്മാരും എണ്ണപ്പെട്ടവരുടെ മേൽവിചാരകന്മാരും ആയ യിസ്രായേൽ പ്രഭുക്കന്മാർ വഴിപാട് കഴിച്ചു.
2 que os príncipes de Israel, os cabeças da casa de seus pais, os que eram os príncipes das tribos, que estavam sobre os que foram contados, ofereceram,
3 അവർ വഴിപാടായിട്ട് ഈ രണ്ടു പ്രഭുക്കന്മാർ ഓരോ വണ്ടിയും ഓരോരുത്തൻ ഓരോ കാളയും ഇങ്ങനെ മൂടിയുള്ള ആറു വണ്ടികളും പന്ത്രണ്ടു കാളകളും യഹോവയുടെ സന്നിധിയിൽ തിരുനിവാസത്തിന്‍റെ മുമ്പിൽ കൊണ്ടുവന്നു.
3 e trouxeram a sua oferta perante o SENHOR, seis carruagens cobertas e doze bois; uma carruagem para dois dos príncipes, e para cada um deles, um boi; e apresentaram tudo isso diante do tabernáculo.
4 അപ്പോൾ യഹോവ മോശെയോട്:
4 E falou o SENHOR a Moisés, dizendo:
5 “അവരുടെ പക്കൽനിന്ന് അവയെ വാങ്ങുക. അവ സമാഗമനകൂടാരത്തിന്‍റെ ഉപയോഗത്തിന് ഇരിക്കട്ടെ; അവയെ ലേവ്യരിൽ ഓരോരുത്തന് അവനവന്‍റെ ശുശ്രൂഷക്ക് തക്കവണ്ണം കൊടുക്കേണം” എന്നു കല്പിച്ചു.
5 Toma as ofertas deles, e serão para servir no ministério do tabernáculo da congregação; e as darás aos levitas, a cada homem segundo o seu ministério.
6 മോശെ വണ്ടികളെയും കാളകളെയും വാങ്ങി ലേവ്യർക്ക് കൊടുത്തു.
6 E Moisés tomou as carruagens e os bois, e os deu aos levitas.
7 രണ്ടു വണ്ടികളും നാലു കാളകളെയും അവൻ ഗേർശോന്യർക്ക് അവരുടെ ശുശ്രൂഷയ്ക്ക് തക്കവണ്ണം കൊടുത്തു.
7 Deu duas carruagens e quatro bois aos filhos de Gérson, segundo o seu ministério;
8 നാലു വണ്ടികളും എട്ട് കാളകളെയും അവൻ മെരാര്യർക്ക് പുരോഹിതനായ അഹരോന്‍റെ പുത്രൻ ഈഥാമാരിന്‍റെ നേതൃത്വത്തിൽ അവർക്കുള്ള ശുശ്രൂഷക്ക് തക്കവണ്ണം കൊടുത്തു.
8 e deu quatro carruagens e oito bois aos filhos de Merari, segundo o seu ministério, sob a mão de Itamar, filho de Arão, o sacerdote.
9 കെഹാത്യർക്ക് അവൻ ഒന്നും കൊടുത്തില്ല; അവരുടെ ശുശ്രൂഷ വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും വിശുദ്ധവസ്തുക്കൾ തോളിൽ ചുമക്കുന്നതും ആയിരുന്നു.
9 Mas aos filhos de Coate nada deu, porque o serviço do santuário pertencia a eles, e o levavam nos ombros.
10 യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാർ പ്രതിഷ്ഠയ്ക്കുള്ള വഴിപാട് യാഗപീഠത്തിന്‍റെ മുമ്പാകെ കൊണ്ടുവന്നു.
10 E os príncipes ofereceram para a consagração do altar, no dia em que ele foi ungido; e os príncipes ofereceram a sua oferta diante do altar.
11 അപ്പോൾ യഹോവ മോശെയോട്: “യാഗപീഠത്തിന്‍റെ പ്രതിഷ്ഠയ്ക്കായി ഓരോ ദിവസം ഓരോ പ്രഭു അവരവരുടെ വഴിപാട് കൊണ്ടുവരേണം” എന്നു കല്പിച്ചു.
11 E o SENHOR disse a Moisés: Cada príncipe oferecerá a sua oferta em seu dia, para a consagração do altar.
12 ഒന്നാം ദിവസം യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്‍റെ മകനായ നഹശോൻ വഴിപാട് കഴിച്ചു.
12 E aquele que ofereceu a sua oferta no primeiro dia foi Naassom, filho de Aminadabe, da tribo de Judá.
13 അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - അവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു -
13 E a sua oferta foi um prato de prata, com o peso de cento e trinta shekels, uma bacia de prata de setenta shekels, segundo o shekel do santuário; ambos estavam cheios de farinha fina, amassada com azeite, para oferta de alimentos;
14 ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം,
14 uma colher de ouro de dez shekels, cheia de incenso;
15 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്,
15 um novilho, um carneiro, um cordeiro de um ano, para a oferta queimada;
16 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ, സമാധാനയാഗത്തിനായി രണ്ടു കാളകൾ,
16 um filhote de bode, para a oferta pelo pecado.
17 അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ചു ചെമ്മരിയാട്ടിൻകുട്ടി; ഇത് അമ്മീനാദാബിന്‍റെ മകനായ നഹശോൻ്റെ വഴിപാട്.
17 E, para sacrifício pacífico, dois bois, cinco carneiros, cinco bodes, cinco cordeiros de um ano; esta foi a oferta de Naassom, filho de Aminadabe.
18 രണ്ടാംദിവസം യിസ്സാഖാരിന്‍റെ മക്കളുടെ പ്രഭുവായ സൂവാരിൻ്റെ മകൻ നെഥനയേൽ വഴിപാട് കഴിച്ചു.
18 No segundo dia, Natanael, filho de Zuar, o príncipe de Issacar, fez a sua oferta.
19 അവൻ വഴിപാട് കഴിച്ചത്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു -
19 E a sua oferta foi um prato de prata, com o peso de cento e trinta shekels, uma bacia de prata de setenta shekels, segundo o shekel do santuário; ambos cheios de farinha fina, amassada com azeite, para a oferta de alimentos;
20 ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
20 uma colher de ouro de dez shekels, cheia de incenso;
21 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്,
21 um novilho, um carneiro, um cordeiro de um ano, para a oferta queimada;
22 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
22 um filhote de bode, para a oferta pelo pecado.
23 സമാധാനയാഗത്തിനായി രണ്ടു കാളകൾ, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ചു കുഞ്ഞാട്; ഇത് സൂവാരിൻ്റെ മകനായ നെഥനയേലിന്‍റെ വഴിപാട്.
23 E, para o sacrifício pacífico, dois bois, cinco carneiros, cinco bodes, cinco cordeiros de um ano; esta foi a oferta de Natanael, filho de Zuar.
24 മൂന്നാംദിവസം സെബൂലൂൻ്റെ മക്കളുടെ പ്രഭുവായ ഹോലോൻ്റെ മകൻ എലീയാബ് വഴിപാട് കഴിച്ചു.
24 No terceiro dia, Eliabe, filho de Helom, o príncipe dos filhos de Zebulom, fez a sua oferta.
25 അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു -
25 E a sua oferta foi um prato de prata, com o peso de cento e trinta shekels, uma bacia de prata de setenta shekels, segundo o shekel do santuário; ambos cheios de farinha fina, amassada com azeite, para oferta de alimentos;
26 ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം,
26 uma colher de ouro de dez shekels, cheia de incenso;
27 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ; ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്,
27 um novilho, um carneiro, um cordeiro de um ano, para a oferta queimada;
28 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
28 um filhote de bode, para a oferta pelo pecado.
29 സമാധാനയാഗത്തിനായി രണ്ടു കാളകൾ, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ചു കുഞ്ഞാട്; ഇത് ഹോലോൻ്റെ മകൻ എലീയാബിന്‍റെ വഴിപാട്.
29 E, para o sacrifício pacífico, dois bois, cinco carneiros, cinco bodes, cinco cordeiros de um ano; esta foi a oferta de Eliabe, filho de Helom.
30 നാലാം ദിവസം രൂബേന്‍റെ മക്കളുടെ പ്രഭുവായ ശെദേയൂരിൻ്റെ മകൻ എലീസൂർ വഴിപാട് കഴിച്ചു.
30 No quarto dia, Elizur, filho de Sedeur, o príncipe dos filhos de Rúben, fez a sua oferta.
31 അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു -
31 E a sua oferta foi um prato de prata, com o peso de cento e trinta shekels, uma bacia de prata de setenta shekels, segundo o shekel do santuário; ambos cheios de farinha fina, amassada com azeite, para oferta de alimentos;
32 ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
32 uma colher de ouro de dez shekels, cheia de incenso;
33 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്,
33 um novilho, um carneiro, um cordeiro de um ano, para a oferta queimada;
34 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
34 um filhote de bode, para a oferta pelo pecado.
35 സമാധാനയാഗത്തിനായി രണ്ടു കാളകൾ, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ചു കുഞ്ഞാട്; ഇത് ശെദേയൂരിൻ്റെ മകൻ എലീസൂരിൻ്റെ വഴിപാട്.
35 E, para o sacrifício pacífico, dois bois, cinco carneiros, cinco bodes, cinco cordeiros de um ano; esta foi a oferta de Elizur, filho de Sedeur.
36 അഞ്ചാം ദിവസം ശിമെയോന്‍റെ മക്കളുടെ പ്രഭുവായ സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ വഴിപാട് കഴിച്ചു.
36 No quinto dia, Selumiel, filho de Zurisadai, o príncipe dos filhos de Simeão, fez a sua oferta.
37 അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു -
37 A sua oferta foi um prato de prata, com o peso de cento e trinta shekels, uma bacia de prata de setenta shekels, segundo o shekel do santuário; ambos cheios de farinha fina, amassada com azeite, para oferta de alimentos;
38 ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
38 uma colher de ouro de dez shekels, cheia de incenso;
39 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,
39 um novilho, um carneiro, um cordeiro de um ano, para a oferta queimada;
40 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ, സമാധാനയാഗത്തിനായി രണ്ടു കാളകൾ,
40 um filhote de bode, para a oferta pelo pecado.
41 അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ചു കുഞ്ഞാട്. ഇത് സൂരീശദ്ദായിയുടെ മകൻ ശെലൂമീയേലിന്‍റെ വഴിപാട്.
41 E, para o sacrifício pacífico, dois bois, cinco carneiros, cinco bodes, cinco cordeiros de um ano; esta foi a oferta de Selumiel, filho de Zurisadai.
42 ആറാം ദിവസം ഗാദിന്‍റെ മക്കളുടെ പ്രഭുവായ ദെയൂവേലിൻ്റെ മകൻ എലീയാസാഫ് വഴിപാട് കഴിച്ചു.
42 No sexto dia, Eliasafe, filho de Deuel, o príncipe dos filhos de Gade, fez a sua oferta.
43 അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു -
43 A sua oferta foi um prato de prata, com o peso de cento e trinta shekels, uma bacia de prata de setenta shekels, segundo o shekel do santuário; ambos cheios de farinha fina, amassada com azeite, para oferta de alimentos;
44 ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
44 uma colher de ouro de dez shekels, cheia de incenso;
45 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,
45 um novilho, um carneiro, um cordeiro de um ano, para a oferta queimada;
46 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
46 um filhote de bode, para a oferta pelo pecado.
47 സമാധാനയാഗത്തിനായി രണ്ടു കാളകൾ, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ചു കുഞ്ഞാട്. ഇത് ദെയൂവേലിൻ്റെ മകൻ എലീയാസാഫിൻ്റെ വഴിപാട്.
47 E, para o sacrifício pacífico, dois bois, cinco carneiros, cinco bodes, cinco cordeiros de um ano; esta foi a oferta de Eliasafe, filho de Deuel.
48 ഏഴാം ദിവസം എഫ്രയീമിന്‍റെ മക്കളുടെ പ്രഭുവായ അമ്മീഹൂദിന്‍റെ മകൻ എലീശാമാ വഴിപാട് കഴിച്ചു.
48 No sétimo dia, Elisama, filho de Amiúde, o príncipe dos filhos de Efraim, fez a sua oferta.
49 അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു -
49 A sua oferta foi um prato de prata, com o peso de cento e trinta shekels, uma bacia de prata de setenta shekels, segundo o shekel do santuário; ambos cheios de farinha fina, amassada com azeite, para oferta de alimentos;
50 ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം,
50 uma colher de ouro de dez shekels, cheia de incenso;
51 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,
51 um novilho, um carneiro, um cordeiro de um ano, para a oferta queimada;
52 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
52 um filhote de bode, para a oferta pelo pecado;
53 സമാധാനയാഗത്തിനായി രണ്ടു കാളകൾ, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ചു കുഞ്ഞാട്. ഇത് അമ്മീഹൂദിന്‍റെ മകൻ എലീശാമായുടെ വഴിപാട്.
53 e, para o sacrifício pacífico, dois bois, cinco carneiros, cinco bodes, cinco cordeiros de um ano; esta foi a oferta de Elisama, filho de Amiúde.
54 എട്ടാം ദിവസം മനശ്ശെയുടെ മക്കളുടെ പ്രഭുവായ പെദാസൂരിൻ്റെ മകൻ ഗമലീയേൽ വഴിപാട് കഴിച്ചു.
54 No oitavo dia, Gamaliel, filho de Pedazur, o príncipe dos filhos de Manassés, fez a sua oferta.
55 അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു -
55 A sua oferta foi um prato de prata, com o peso de cento e trinta shekels, uma bacia de prata de setenta shekels, segundo o shekel do santuário; ambos cheios de farinha fina, amassada com azeite, para oferta de alimentos;
56 ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
56 uma colher de ouro de dez shekels, cheia de incenso;
57 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്,
57 um novilho, um carneiro, um cordeiro de um ano, para a oferta queimada;
58 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
58 um filhote de bode, para a oferta pelo pecado.
59 സമാധാനയാഗത്തിനായി രണ്ടു കാളകൾ, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ചു കുഞ്ഞാട്; ഇത് പെദാസൂരിൻ്റെ മകൻ ഗമലീയേലിന്‍റെ വഴിപാട്.
59 E, para o sacrifício pacífico, dois bois, cinco carneiros, cinco bodes, cinco cordeiros de um ano; esta foi a oferta de Gamaliel, filho de Pedazur.
60 ഒമ്പതാം ദിവസം ബെന്യാമീന്‍റെ മക്കളുടെ പ്രഭുവായ ഗിദെയോനിയുടെ മകൻ അബീദാൻ വഴിപാട് കഴിച്ചു.
60 No nono dia, Abidã, filho de Gideoni, o príncipe dos filhos de Benjamim, fez a sua oferta.
61 അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു -
61 A sua oferta foi um prato de prata, com o peso de cento e trinta shekels, uma bacia de prata de setenta shekels, segundo o shekel do santuário; ambos cheios de farinha fina, amassada com azeite, para oferta de alimentos;
62 ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
62 uma colher de ouro de dez shekels, cheia de incenso;
63 ഹോമയാഗത്തിനായി, ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്,
63 um novilho, um carneiro, um cordeiro de um ano, para a oferta queimada;
64 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
64 um filhote de bode, para a oferta pelo pecado.
65 സമാധാനയാഗത്തിനായി രണ്ടു കാളകൾ, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ചു കുഞ്ഞാട്. ഇത് ഗിദെയോനിയുടെ മകൻ അബീദാന്‍റെ വഴിപാട്.
65 E, para o sacrifício pacífico, dois bois, cinco carneiros, cinco bodes, cinco cordeiros de um ano; esta foi a oferta de Abidã, filho de Gideoni.
66 പത്താം ദിവസം ദാൻ്റെ മക്കളുടെ പ്രഭുവായ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ വഴിപാട് കഴിച്ചു.
66 No décimo dia, Aiezer, filho de Amisadai, o príncipe dos filhos de Dã, fez a sua oferta.
67 അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു -
67 A sua oferta foi um prato de prata, com o peso de cento e trinta shekels, uma bacia de prata de setenta shekels, segundo o shekel do santuário; ambos cheios de farinha fina, amassada com azeite, para oferta de alimentos;
68 ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം,
68 uma colher de ouro de dez shekels, cheia de incenso;
69 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്,
69 um novilho, um carneiro, um cordeiro de um ano, para a oferta queimada;
70 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
70 um filhote de bode, para a oferta pelo pecado.
71 സമാധാനയാഗത്തിനായി രണ്ടു കാളകൾ, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ചു കുഞ്ഞാട്. ഇത് അമ്മീശദ്ദായിയുടെ മകൻ അഹീയേസെരിന്‍റെ വഴിപാട്.
71 E, para o sacrifício pacífico, dois bois, cinco carneiros, cinco bodes, cinco cordeiros de um ano; esta foi a oferta de Aiezer, filho de Amisadai.
72 പതിനൊന്നാം ദിവസം ആശേരിന്‍റെ മക്കളുടെ പ്രഭുവായ ഒക്രാൻ്റെ മകൻ പഗീയേൽ വഴിപാട് കഴിച്ചു.
72 No décimo primeiro dia, Pagiel, filho de Ocrã, o príncipe dos filhos de Aser, fez a sua oferta.
73 അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു -
73 A sua oferta foi um prato de prata, com o peso de cento e trinta shekels, uma bacia de prata de setenta shekels, segundo o shekel do santuário; ambos cheios de farinha fina, amassada com azeite, para oferta de alimentos;
74 ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
74 uma colher de ouro de dez shekels, cheia de incenso;
75 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്,
75 um novilho, um carneiro, um cordeiro de um ano, para a oferta queimada;
76 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
76 um filhote de bode, para a oferta pelo pecado.
77 സമാധാനയാഗത്തിനായി രണ്ടു കാളകൾ, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ചു കുഞ്ഞാട്. ഇത് ഒക്രാൻ്റെ മകനായ പഗീയേലിന്‍റെ വഴിപാട്.
77 E, para o sacrifício pacífico, dois bois, cinco carneiros, cinco bodes, cinco cordeiros de um ano; esta foi a oferta de Pagiel, filho de Ocrã.
78 പന്ത്രണ്ടാം ദിവസം നഫ്താലിയുടെ മക്കളുടെ പ്രഭുവായ ഏനാൻ്റെ മകൻ അഹീര വഴിപാട് കഴിച്ചു.
78 No décimo segundo dia, Aira, filho de Enã, o príncipe dos filhos de Naftali, fez a sua oferta.
79 അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു -
79 A sua oferta foi um prato de prata, com o peso de cento e trinta shekels, uma bacia de prata de setenta shekels, segundo o shekel do santuário; ambos cheios de farinha fina, amassada com azeite, para oferta de alimentos;
80 ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
80 uma colher de ouro de dez shekels, cheia de incenso;
81 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്,
81 um novilho, um carneiro, um cordeiro de um ano, para a oferta queimada;
82 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
82 um filhote de bode, para a oferta pelo pecado.
83 സമാധാനയാഗത്തിനായി രണ്ടു കാളകൾ, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ചു കുഞ്ഞാട്. ഇത് ഏനാൻ്റെ മകൻ അഹീരയുടെ വഴിപാട്.
83 E, para o sacrifício pacífico, dois bois, cinco carneiros, cinco bodes, cinco cordeiros de um ano; esta foi a oferta de Aira, filho de Enã.
84 യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രതിഷ്ഠയ്ക്കായി യിസ്രായേൽ പ്രഭുക്കന്മാർ കൊണ്ടുവന്ന വഴിപാട് ഇത് ആയിരുന്നു; വെള്ളിത്തളിക പന്ത്രണ്ട്, വെള്ളിക്കിണ്ണം പന്ത്രണ്ട്,
84 Esta foi a consagração do altar, feita pelos príncipes de Israel, no dia em que foi ungido; doze pratos de prata, doze bacias de prata, doze colheres de ouro;
85 പൊൻകലശം പന്ത്രണ്ട്, വെള്ളിത്തളിക ഒന്നിന് തൂക്കം നൂറ്റിമുപ്പത് ശേക്കൽ; കിണ്ണം ഒന്നിന് എഴുപത് ശേക്കൽ; ഇങ്ങനെ വെള്ളിപ്പാത്രങ്ങൾ ആകെ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം രണ്ടായിരത്തിനാനൂറ് (2,400) ശേക്കൽ.
85 cada prato de prata com peso de cento e trinta shekels, e cada bacia, de setenta; toda a prata dos utensílios pesou dois mil e quatrocentos shekels, segundo o shekel do santuário;
86 ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശം പന്ത്രണ്ട്; ഓരോന്ന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം പത്തു ശേക്കൽ വീതം കലശങ്ങളുടെ പൊന്ന് ആകെ നൂറ്റിരുപതു ശേക്കൽ.
86 doze colheres de ouro, cheias de incenso, pesando cada uma dez shekels, segundo o shekel do santuário; todo o ouro das colheres era de cento e vinte shekels;
87 ഹോമയാഗത്തിനുള്ള നാൽക്കാലികൾ എല്ലാംകൂടി കാളക്കിടാവ് പന്ത്രണ്ട്, ആട്ടുകൊറ്റൻ പന്ത്രണ്ട്, ഒരു വയസ്സ് പ്രായമുള്ള കുഞ്ഞാട് പന്ത്രണ്ട്, അവയുടെ ഭോജനയാഗം, പാപയാഗത്തിനായി കോലാട്ടുകൊറ്റൻ പന്ത്രണ്ട്;
87 todos os bois para a oferta queimada foram doze novilhos; doze carneiros; doze cordeiros de um ano, com a sua oferta de alimentos, e doze filhotes de bode, para a oferta pelo pecado;
88 സമാധാനയാഗത്തിനായി നാൽക്കാലികൾ എല്ലാംകൂടി കാളകൾ ഇരുപത്തിനാല്, ആട്ടുകൊറ്റൻ അറുപതു, കോലാട്ടുകൊറ്റൻ അറുപതു, ഒരു വയസ്സ് പ്രായമുള്ള കുഞ്ഞാട് അറുപതു; യാഗപീഠത്തെ അഭിഷേകം ചെയ്തശേഷം അതിന്‍റെ പ്രതിഷ്ഠയ്ക്കുള്ള വഴിപാട് ഇത് തന്നെ.
88 e todos os bois para o sacrifício pacífico foram vinte e quatro novilhos; sessenta carneiros, sessenta bodes, e sessenta cordeiros de um ano. Esta foi a consagração do altar, depois que foi ungido.
89 മോശെ തിരുമുമ്പിൽ സംസാരിക്കുവാൻ സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ അവൻ സാക്ഷ്യപെട്ടകത്തിന്മേലുള്ള കൃപാസനത്തിങ്കൽ നിന്ന് രണ്ടു കെരൂബുകളുടെ നടുവിൽനിന്ന് തന്നോട് സംസാരിക്കുന്ന തിരുശബ്ദം കേട്ടു; അങ്ങനെ അവിടുന്ന് അവനോട് സംസാരിച്ചു.
89 E, quando Moisés entrou no tabernáculo da congregação para falar com Ele, ouviu a voz de quem lhe falava do propiciatório, que está sobre a arca do testemunho, entre os dois querubins; e Ele falou-lhe.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?