Números 33
MAL vs NVI
1 മോശെയുടെയും അഹരോന്‍റെയും നേതൃത്വത്തിൽ ഗണംഗണമായി മിസ്രയീമിൽ നിന്ന് പുറപ്പെട്ട യിസ്രായേൽ മക്കളുടെ പ്രയാണ ഘട്ടങ്ങൾ ഇപ്രകാരമാണ്:
1 Estas são as jornadas dos israelitas quando saíram do Egito, organizados segundo as suas divisões, sob a liderança de Moisés e Arão.
2 മോശെ യഹോവയുടെ കല്പനപ്രകാരം പ്രയാണക്രമത്തിൽ അവരുടെ താവളങ്ങൾ രേഖപ്പെടുത്തി; താവളം താവളമായി അവർ ചെയ്ത പ്രയാണങ്ങൾ ഇപ്രകാരമാണ്:
2 Por ordem do Senhor Moisés registrou as etapas da jornada deles. Esta foi a jornada deles, por etapas:
3 ഒന്നാം മാസം പതിനഞ്ചാം തീയതി അവർ രമെസേസിൽനിന്ന് പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാൾ യിസ്രായേൽ മക്കൾ എല്ലാ മിസ്രയീമ്യരും കാൺകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
3 Os israelitas partiram de Ramessés no décimo quinto dia do primeiro mês, no dia seguinte ao da Páscoa. Saíram, marchando desafiadoramente à vista de todos os egípcios,
4 മിസ്രയീമ്യർ, യഹോവ അവരുടെ ഇടയിൽ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു.
4 enquanto estes sepultavam o primeiro filho de cada um deles, que o Senhor matou. O Senhor impôs castigo aos seus deuses.
5 യിസ്രായേൽ മക്കൾ രമെസേസിൽനിന്ന് പുറപ്പെട്ടു സുക്കോത്തിൽ പാളയമിറങ്ങി.
5 Os israelitas partiram de Ramessés e acamparam em Sucote.
6 സുക്കോത്തിൽനിന്ന് അവർ പുറപ്പെട്ടു മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമിൽ പാളയമിറങ്ങി.
6 Partiram de Sucote e acamparam em Etã, nos limites do deserto.
7 ഏഥാമിൽനിന്ന് പുറപ്പെട്ടു ബാൽ-സെഫോനെതിരെയുള്ള പീഹഹീരോത്തിന് തിരിഞ്ഞുവന്നു; അവർ മിഗ്ദോലിന് കിഴക്ക് പാളയമിറങ്ങി.
7 Partiram de Etã, voltaram para Pi-Hairote, a leste de Baal-Zefom, e acamparam perto de Migdol.
8 പീഹഹീരോത്തിന് കിഴക്കുനിന്ന് പുറപ്പെട്ടു കടലിന്‍റെ നടുവിൽകൂടി മരുഭൂമിയിൽ കടന്ന് ഏഥാമരുഭൂമിയിൽ മൂന്നു ദിവസത്തെ വഴിനടന്ന് മാറായിൽ പാളയമിറങ്ങി.
8 Partiram de Pi-Hairote e atravessaram o mar chegando ao deserto, e, depois de viajarem três dias no deserto de Etã, acamparam em Mara.
9 മാറായിൽനിന്ന് പുറപ്പെട്ടു ഏലീമിൽ എത്തി; ഏലീമിൽ പന്ത്രണ്ടു നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നതുകൊണ്ട് അവർ അവിടെ പാളയമിറങ്ങി.
9 Partiram de Mara e foram para Elim, onde havia doze fontes e setenta palmeiras, e acamparam ali.
10 ഏലീമിൽനിന്ന് പുറപ്പെട്ടു ചെങ്കടലിനരികെ പാളയമിറങ്ങി.
10 Partiram de Elim e acamparam junto ao mar Vermelho.
11 ചെങ്കടലിനരികെനിന്ന് പുറപ്പെട്ടു സീൻ മരുഭൂമിയിൽ പാളയമിറങ്ങി.
11 Partiram do mar Vermelho e acamparam no deserto de Sim.
12 സീൻമരുഭൂമിയിൽനിന്ന് പുറപ്പെട്ടു ദൊഫ്കയിൽ പാളയമിറങ്ങി.
12 Partiram do deserto de Sim e acamparam em Dofca.
13 ദൊഫ്കയിൽ നിന്ന് പുറപ്പെട്ടു ആലൂശിൽ പാളയമിറങ്ങി.
13 Partiram de Dofca e acamparam em Alus.
14 ആലൂശിൽ നിന്ന് പുറപ്പെട്ടു രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന് കുടിക്കുവാൻ വെള്ളമില്ലായിരുന്നു.
14 Partiram de Alus e acamparam em Refidim, onde não havia água para o povo beber.
15 രെഫീദീമിൽനിന്ന് പുറപ്പെട്ടു സീനായിമരുഭൂമിയിൽ പാളയമിറങ്ങി.
15 Partiram de Refidim e acamparam no deserto do Sinai.
16 സീനായിമരുഭൂമിയിൽനിന്ന് പുറപ്പെട്ടു കിബ്രോത്ത്-ഹത്താവയിൽ പാളയമിറങ്ങി.
16 Partiram do deserto do Sinai e acamparam em Quibrote-Hataavá.
17 കിബ്രോത്ത്-ഹത്താവയിൽനിന്ന് പുറപ്പെട്ടു ഹസേരോത്തിൽ പാളയമിറങ്ങി.
17 Partiram de Quibrote-Hataavá e acamparam em Hazerote.
18 ഹസേരോത്തിൽനിന്ന് പുറപ്പെട്ടു രിത്ത്മയിൽ പാളയമിറങ്ങി.
18 Partiram de Hazerote e acamparam em Ritmá.
19 രിത്ത്മയിൽനിന്ന് പുറപ്പെട്ടു രിമ്മോൻ-പേരെസിൽ പാളയമിറങ്ങി.
19 Partiram de Ritmá e acamparam em Rimom-Perez.
20 രിമ്മോൻ-പേരെസിൽനിന്ന് പുറപ്പെട്ടു ലിബ്നയിൽ പാളയമിറങ്ങി.
20 Partiram de Rimom-Perez e acamparam em Libna.
21 ലിബ്നയിൽനിന്ന് പുറപ്പെട്ടു രിസ്സയിൽ പാളയമിറങ്ങി.
21 Partiram de Libna e acamparam em Rissa.
22 രിസ്സയിൽനിന്ന് പുറപ്പെട്ടു കെഹേലാഥയിൽ പാളയമിറങ്ങി.
22 Partiram de Rissa e acamparam em Queelata.
23 കെഹേലാഥയിൽനിന്ന് പുറപ്പെട്ടു ശാഫേർമലയിൽ പാളയമിറങ്ങി.
23 Partiram de Queelata e acamparam no monte Séfer.
24 ശാഫേർമലയിൽനിന്ന് പുറപ്പെട്ടു ഹരാദയിൽ പാളയമിറങ്ങി.
24 Partiram do monte Séfer e acamparam em Harada.
25 ഹരാദയിൽനിന്ന് പുറപ്പെട്ടു മക്ഹേലോത്തിൽ പാളയമിറങ്ങി.
25 Partiram de Harada e acamparam em Maquelote.
26 മക്ഹേലോത്തിൽനിന്ന് പുറപ്പെട്ടു തഹത്തിൽ പാളയമിറങ്ങി.
26 Partiram de Maquelote e acamparam em Taate.
27 തഹത്തിൽനിന്ന് പുറപ്പെട്ടു താരഹിൽ പാളയമിറങ്ങി.
27 Partiram de Taate e acamparam em Terá.
28 താരഹിൽനിന്ന് പുറപ്പെട്ടു മിത്ത്ക്കയിൽ പാളയമിറങ്ങി.
28 Partiram de Terá e acamparam em Mitca.
29 മിത്ത്ക്കയിൽനിന്ന് പുറപ്പെട്ടു ഹശ്മോനയിൽ പാളയമിറങ്ങി.
29 Partiram de Mitca e acamparam em Hasmona.
30 ഹശ്മോനയിൽനിന്ന് പുറപ്പെട്ടു മോസേരോത്തിൽ പാളയമിറങ്ങി.
30 Partiram de Hasmona e acamparam em Moserote.
31 മോസേരോത്തിൽനിന്ന് പുറപ്പെട്ടു ബെനേയാക്കാനിൽ പാളയമിറങ്ങി.
31 Partiram de Moserote e acamparam em Benê-Jaacã.
32 ബെനേയാക്കാനിൽനിന്ന് പുറപ്പെട്ടു ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമിറങ്ങി.
32 Partiram de Benê-Jaacã e acamparam em Hor-Gidgade.
33 ഹോർ-ഹഗ്ഗിദ്ഗാദിൽനിന്ന് പുറപ്പെട്ടു യൊത്ബാഥയിൽ പാളയമിറങ്ങി.
33 Partiram de Hor-Gidgade e acamparam em Jotbatá.
34 യൊത്ബാഥയിൽനിന്ന് പുറപ്പെട്ടു അബ്രോനയിൽ പാളയമിറങ്ങി.
34 Partiram de Jotbatá e acamparam em Abrona.
35 അബ്രോനയിൽനിന്ന് പുറപ്പെട്ടു എസ്യോൻ-ഗേബെരിൽ പാളയമിറങ്ങി.
35 Partiram de Abrona e acamparam em Eziom-Geber.
36 എസ്യോൻ-ഗേബെരിൽനിന്ന് പുറപ്പെട്ടു സീൻ മരുഭൂമിയിൽ പാളയമിറങ്ങി. അതാകുന്നു കാദേശ്.
36 Partiram de Eziom-Geber e acamparam em Cades, no deserto de Zim.
37 അവർ കാദേശിൽനിന്ന് പുറപ്പെട്ടു ഏദോംദേശത്തിൻ്റെ അതിരിൽ ഹോർപർവ്വതത്തിൽ പാളയമിറങ്ങി.
37 Partiram de Cades e acamparam no monte Hor, na fronteira de Edom.
38 പുരോഹിതനായ അഹരോൻ യഹോവയുടെ കല്പനപ്രകാരം ഹോർപർവ്വതത്തിൽ കയറി, യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്ന് പുറപ്പെട്ടുപോന്നതിന്‍റെ നാല്പതാം വര്‍ഷം അഞ്ചാം മാസം ഒന്നാം തീയതി അവിടെവച്ച് മരിച്ചു.
38 Por ordem do Senhor, o sacerdote Arão subiu o monte Hor, onde morreu no dia primeiro do quinto mês do quadragésimo ano depois que os israelitas saíram do Egito.
39 അഹരോൻ ഹോർ പർവ്വതത്തിൽവച്ച് മരിച്ചപ്പോൾ അവനു നൂറ്റിയിരുപത്തിമൂന്ന് വയസ്സായിരുന്നു.
39 Arão tinha cento e vinte e três anos de idade quando morreu no monte Hor.
40 എന്നാൽ കനാൻദേശത്തിനു തെക്ക് പാർത്തിരുന്ന കനാന്യനായ അരാദ് രാജാവ് യിസ്രായേൽ മക്കളുടെ വരവിനെക്കുറിച്ച് കേട്ടു.
40 O rei cananeu de Arade, que vivia no Neguebe, na terra de Canaã, soube que os israelitas estavam chegando.
41 ഹോർപർവ്വതത്തിൽനിന്ന് അവർ പുറപ്പെട്ടു സല്മോനയിൽ പാളയമിറങ്ങി.
41 Eles partiram do monte Hor e acamparam em Zalmona.
42 സല്മോനയിൽനിന്ന് പുറപ്പെട്ടു പൂനോനിൽ പാളയമിറങ്ങി.
42 Partiram de Zalmona e acamparam em Punom.
43 പൂനോനിൽനിന്ന് പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി.
43 Partiram de Punom e acamparam em Obote.
44 ഓബോത്തിൽനിന്ന് പുറപ്പെട്ടു മോവാബിന്‍റെ അതിർത്തിയിലുള്ള ഇയ്യെ-അബാരീമിൽ പാളയമിറങ്ങി.
44 Partiram de Obote e acamparam em Ijé-Abarim, na fronteira de Moabe.
45 ഈയീമിൽനിന്ന് പുറപ്പെട്ടു ദീബോൻഗാദിൽ പാളയമിറങ്ങി.
45 Partiram de Ijim e acamparam em Dibom-Gade.
46 ദീബോൻഗാദിൽനിന്ന് പുറപ്പെട്ടു അല്മോദിബ്ളാഥയീമിൽ പാളയമിറങ്ങി.
46 Partiram de Dibom-Gade e acamparam em Almom-Diblataim.
47 അല്മോദിബ്ളാഥയീമിൽനിന്ന് പുറപ്പെട്ടു നെബോവിന് കിഴക്ക് അബാരീംപർവ്വതത്തിൽ പാളയമിറങ്ങി.
47 Partiram de Almom-Diblataim e acamparam nos montes de Abarim, defronte de Nebo.
48 അബാരീംപർവ്വതത്തിൽ നിന്ന് പുറപ്പെട്ടു യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി.
48 Partiram dos montes de Abarim e acamparam nas campinas de Moabe junto ao Jordão, do outro lado de Jericó.
49 യോർദ്ദാനരികെ മോവാബ് സമഭൂമിയിൽ ബേത്ത്-യെശീമോത്ത് മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി.
49 Nas campinas de Moabe eles acamparam junto ao Jordão, desde Bete-Jesimote até Abel-Sitim.
50 യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് യഹോവ മോശെയോട് അരുളിച്ചെയ്തത്:
50 Nas campinas de Moabe, junto ao Jordão, do outro lado de Jericó, o Senhor disse a Moisés:
51 “നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയേണം: ‘നിങ്ങൾ യോർദ്ദാനക്കരെ കനാൻദേശത്തേക്ക് പ്രവേശിച്ചശേഷം
51 "Diga aos israelitas: Quando vocês atravessarem o Jordão para entrar em Canaã,
52 ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ് അവരുടെ വിഗ്രഹങ്ങളും ബിംബങ്ങളും എല്ലാം തകർത്ത് അവരുടെ സകലപൂജാഗിരികളും നശിപ്പിച്ചുകളയേണം.
52 expulsem da frente de vocês todos os habitantes da terra. Destruam todas as imagens esculpidas e todos os ídolos fundidos, e derrubem todos os altares idólatras deles.
53 നിങ്ങൾ ദേശം കൈവശമാക്കി അതിൽ വസിക്കേണം; നിങ്ങൾ കൈവശമാക്കേണ്ടതിന് ഞാൻ ആ ദേശം നിങ്ങൾക്ക് തന്നിരിക്കുന്നു.
53 Apoderem-se da terra e instalem-se nela, pois eu lhes dei a terra para que dela tomem posse.
54 നിങ്ങൾ കുടുംബംകുടുംബമായി ദേശം ചീട്ടിട്ട് അവകാശമാക്കണം; ആളേറെയുള്ളവർക്ക് ഏറെയും കുറെയുള്ളവർക്ക് കുറവും അവകാശം കൊടുക്കേണം; അവനവന് ചീട്ട് എവിടെ വീഴുന്നുവോ അവിടെ അവന്‍റെ അവകാശം ആയിരിക്കേണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങൾക്ക് അവകാശം ലഭിക്കേണം.
54 Distribuam a terra por sorteio, de acordo com os seus clãs. Aos clãs vocês darão uma herança maior, e aos menores, uma herança menor. Cada clã receberá a terra que lhe cair por sorte. Distribuam-na entre as tribos dos seus antepassados.
55 എന്നാൽ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളയാതിരുന്നാൽ നിങ്ങൾ അവരിൽ ശേഷിപ്പിക്കുന്നവർ, നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും പാർശ്വങ്ങളിൽ മുൾച്ചെടികളുമായി നിങ്ങൾ പാർക്കുന്ന ദേശത്ത് നിങ്ങളെ ഉപദ്രവിക്കും.
55 "Se, contudo, vocês não expulsarem os habitantes da terra, aqueles que vocês permitirem ficar se tornarão farpas em seus olhos e espinhos em suas costas. Eles lhes causarão problemas na terra em que vocês irão morar.
56 അത്രയുമല്ല, ഞാൻ അവരോട് ചെയ്യുവാൻ നിരൂപിച്ചതുപോലെ നിങ്ങളോട് ചെയ്യും.
56 Então farei a vocês o mesmo que planejo fazer a eles".
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?