Números 2
MAL vs ARC
1 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:
1 E falou o Senhor a Moisés e a Arão, dizendo:
2 യിസ്രായേൽ മക്കൾ എല്ലാവരും അവരവരുടെ ഗോത്രത്തിന്‍റെ ചിഹ്നമുള്ള കൊടിക്കരികിൽ പാളയമിറങ്ങേണം; സമാഗമനകൂടാരത്തിനെതിരായി ചുറ്റും അവർ പാളയമിറങ്ങേണം.
2 Os filhos de Israel assentarão as suas tendas, cada um debaixo da sua bandeira, segundo as insígnias da casa de seus pais; ao redor, defronte da tenda da congregação, assentarão as suas tendas.
3 യെഹൂദാപാളയത്തിൻ്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി കിഴക്ക് സൂര്യോദയത്തിന് അഭിമുഖമായി പാളയമിറങ്ങേണം; യെഹൂദായുടെ മക്കൾക്ക് അമ്മീനാദാബിന്‍റെ മകൻ നഹശോൻ പ്രഭു ആയിരിക്കേണം.
3 Os que assentarem as suas tendas da banda do oriente, para o nascente, serão os da bandeira do exército de Judá, segundo os seus esquadrões; e Naassom, filho de Aminadabe, será príncipe dos filhos de Judá.
4 അവന്‍റെ ഗണം ആകെ എഴുപത്തിനാലായിരത്തി അറുനൂറ് (74,600) പേർ.
4 E o seu exército e os que foram contados deles foram setenta e quatro mil e seiscentos.
5 അവന്‍റെ അരികെ യിസ്സാഖാർഗോത്രം പാളയമിറങ്ങേണം; യിസ്സാഖാരിന്‍റെ മക്കൾക്ക് സൂവാരിൻ്റെ മകൻ നെഥനയേൽ പ്രഭു ആയിരിക്കേണം.
5 E junto a ele assentará as suas tendas a tribo de Issacar; e Natanael, filho de Zuar, será príncipe dos filhos de Issacar.
6 അവന്‍റെ ഗണം ആകെ അമ്പത്തിനാലായിരത്തി നാനൂറ് (54,400) പേർ.
6 E o seu exército e os que foram contados deles foram cinquenta e quatro mil e quatrocentos.
7 പിന്നെ സെബൂലൂൻ ഗോത്രം; സെബൂലൂൻ്റെ മക്കൾക്ക് ഹോലോൻ്റെ മകൻ എലീയാബ് പ്രഭു ആയിരിക്കേണം.
7 Depois, a tribo de Zebulom; e Eliabe, filho de Helom, será príncipe dos filhos de Zebulom.
8 അവന്‍റെ ഗണം ആകെ അമ്പത്തേഴായിരത്തി നാനൂറ് (57,400) പേർ.
8 E o seu exército e os que foram contados deles foram cinquenta e sete mil e quatrocentos.
9 യെഹൂദാപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി എൺപത്താറായിരത്തി നാനൂറ് (1,86,400) പേർ. ഇവർ ആദ്യം പുറപ്പെടേണം.
9 Todos os que foram contados no exército de Judá, cento e oitenta e seis mil e quatrocentos, segundo os seus esquadrões, estes marcharão primeiro.
10 രൂബേൻപാളയത്തിൻ്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി തെക്കുഭാഗത്ത് പാളയമിറങ്ങേണം; രൂബേന്‍റെ മക്കൾക്ക് ശെദേയൂരിൻ്റെ മകൻ എലീസൂർ പ്രഭു ആയിരിക്കേണം.
10 A bandeira do exército de Rúben, segundo os seus esquadrões, estará para a banda do sul; e Elizur, filho de Sedeur, será príncipe dos filhos de Rúben.
11 അവന്‍റെ ഗണം ആകെ നാല്പത്താറായിരത്തി അഞ്ഞൂറ് (46,500) പേർ.
11 E o seu exército e os que foram contados deles foram quarenta e seis mil e quinhentos.
12 അവന്‍റെ അരികെ ശിമെയോൻഗോത്രം പാളയമിറങ്ങേണം; ശിമെയോന്‍റെ മക്കൾക്ക് സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ പ്രഭു ആയിരിക്കേണം.
12 E junto a ele assentará as suas tendas a tribo de Simeão; e Selumiel, filho de Zurisadai, será príncipe dos filhos de Simeão.
13 അവന്‍റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തി മുന്നൂറ് (59,300) പേർ.
13 E o seu exército e os que foram contados deles foram cinquenta e nove mil e trezentos.
14 പിന്നെ ഗാദ്ഗോത്രം; ഗാദിന്‍റെ മക്കൾക്ക് രെയൂവേലിന്‍റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം.
14 Depois, a tribo de Gade; e Eliasafe, filho de Deuel, será príncipe dos filhos de Gade.
15 അവന്‍റെ ഗണം ആകെ നാല്പത്തയ്യായിരത്തി അറുനൂറ്റി അമ്പത് (45,650) പേർ.
15 E o seu exército e os que foram contados deles foram quarenta e cinco mil e seiscentos e cinquenta.
16 രൂബേൻ പാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി അമ്പത്തോരായിരത്തി നാനൂറ്റി അമ്പത് (1,51,450) പേർ. അവർ രണ്ടാമതായി പുറപ്പെടേണം.
16 Todos os que foram contados no exército de Rúben foram cento e cinquenta e um mil e quatrocentos e cinquenta, segundo os seus esquadrões; e estes marcharão em segundo lugar.
17 പിന്നെ സമാഗമനകൂടാരം പാളയത്തിന്‍റെ നടുവിൽ ലേവ്യരുടെ പാളയവുമായി യാത്ര ചെയ്യേണം; അവർ പാളയമിറങ്ങുന്നതുപോലെ തന്നെ അവരവരുടെ കൊടിക്കരികിൽ യഥാക്രമം പുറപ്പെടേണം.
17 Então, partirá a tenda da congregação com o exército dos levitas no meio dos exércitos; como assentaram as suas tendas, assim marcharão, cada um no seu lugar, segundo as suas bandeiras.
18 എഫ്രയീംപാളയത്തിൻ്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി പടിഞ്ഞാറെ ഭാഗത്ത് പാളയമിറങ്ങേണം; എഫ്രയീമിന്‍റെ മക്കൾക്ക് അമ്മീഹൂദിന്‍റെ മകൻ എലീശാമാ പ്രഭു ആയിരിക്കേണം.
18 A bandeira do exército de Efraim, segundo os seus esquadrões estará para a banda do ocidente; e Elisama, filho de Amiúde, será príncipe dos filhos de Efraim.
19 അവന്‍റെ ഗണം ആകെ നാല്പതിനായിരത്തി അഞ്ഞൂറ് (40,500) പേർ.
19 E o seu exército e os que foram contados deles foram quarenta mil e quinhentos.
20 അവന്‍റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങേണം; മനശ്ശെയുടെ മക്കൾക്ക് പെദാസൂരിൻ്റെ മകൻ ഗമലീയേൽ പ്രഭു ആയിരിക്കേണം.
20 E junto a ele, a tribo de Manassés; e Gamaliel, filho de Pedazur, será príncipe dos filhos de Manassés.
21 അവന്‍റെ ഗണം ആകെ മുപ്പത്തീരായിരത്തി ഇരുനൂറ് (32,200) പേർ.
21 E o seu exército e os que foram contados deles foram trinta e dois mil e duzentos.
22 പിന്നെ ബെന്യാമീൻ ഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്‍റെ മക്കൾക്ക് ഗിദെയോനിയുടെ മകൻ അബീദാൻ പ്രഭു ആയിരിക്കേണം.
22 Depois, a tribo de Benjamim; e Abidã, filho de Gideoni, será príncipe dos filhos de Benjamim.
23 അവന്‍റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറ് (35,400) പേർ.
23 E o seu exército e os que foram contados deles foram trinta e cinco mil e quatrocentos.
24 എഫ്രയീംപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി എണ്ണായിരത്തി ഒരുനൂറ് (1,08,100) പേർ. അവർ മൂന്നാമതായി പുറപ്പെടേണം.
24 Todos os que foram contados no exército de Efraim foram cento e oito mil e cem, segundo os seus esquadrões; e estes marcharão em terceiro lugar.
25 ദാൻപാളയത്തിൻ്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി വടക്കെഭാഗത്ത് പാളയമിറങ്ങേണം; ദാൻ്റെ മക്കൾക്ക് അമ്മീശദ്ദായിയുടെ മകൻ അഹീയേസർ പ്രഭു ആയിരിക്കേണം.
25 A bandeira do exército de Dã estará para o norte, segundo os seus esquadrões; e Aiezer, filho de Amisadai, será príncipe dos filhos de Dã.
26 അവന്‍റെ ഗണം ആകെ അറുപത്തീരായിരത്തി എഴുനൂറ് (62,700) പേർ.
26 E o seu exército e os que foram contados deles foram sessenta e dois mil e setecentos.
27 അവന്‍റെ അരികിൽ ആശേർഗോത്രം പാളയമിറങ്ങേണം; ആശേരിന്‍റെ മക്കൾക്ക് ഒക്രാൻ്റെ മകൻ പഗീയേൽ പ്രഭു ആയിരിക്കേണം.
27 E junto a ele assentará as suas tendas a tribo de Aser; e Pagiel, filho de Ocrã, será príncipe dos filhos de Aser.
28 അവന്‍റെ ഗണം ആകെ നാല്പത്തോരായിരത്തി അഞ്ഞൂറ് (41,500) പേർ.
28 E o seu exército e os que foram contados deles foram quarenta e um mil e quinhentos.
29 പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങേണം; നഫ്താലിയുടെ മക്കൾക്ക് ഏനാൻ്റെ മകൻ അഹീര പ്രഭു ആയിരിക്കേണം.
29 Depois, a tribo de Naftali; e Aira, filho de Enã, será príncipe dos filhos de Naftali.
30 അവന്‍റെ ഗണം ആകെ അമ്പത്തിമൂവായിരത്തിനാനൂറ് (53,400) പേർ.
30 E o seu exército e os que foram contados deles foram cinquenta e três mil e quatrocentos.
31 ദാൻപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി അമ്പത്തേഴായിരത്തി അറുനൂറ് (1,57,600) പേർ. അവർ അവരുടെ കൊടികളോടുകൂടി ഒടുവിൽ പുറപ്പെടേണം.
31 Todos os que foram contados no exército de Dã foram cento e cinquenta e sete mil e seiscentos; estes marcharão no último lugar; segundo as suas bandeiras.
32 യിസ്രായേൽ മക്കളിൽ ഗോത്രംഗോത്രമായി എണ്ണപ്പെട്ടവർ ഇവർ തന്നെ. പാളയങ്ങളിൽ ഗണംഗണമായി എണ്ണപ്പെട്ടവർ ആകെ ആറുലക്ഷത്തി മൂവായിരത്തി അഞ്ഞുറ്റി അമ്പത് (6,03,550) പേർ ആയിരുന്നു.
32 Estes são os que foram contados dos filhos de Israel, segundo a casa de seus pais; todos os que foram contados dos exércitos pelos seus esquadrões foram seiscentos e três mil e quinhentos e cinquenta.
33 എന്നാൽ യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽ മക്കളുടെ കൂട്ടത്തിൽ ലേവ്യരെ എണ്ണിയില്ല.
33 Mas os levitas não foram contados entre os filhos de Israel, como o Senhor ordenara a Moisés.
34 യഹോവ മോശെയോട് കല്പിച്ചതുപോലെ എല്ലാം യിസ്രായേൽ മക്കൾ ചെയ്തു; അങ്ങനെ തന്നെ അവർ അവരവരുടെ കൊടിക്കരികിൽ പാളയമിറങ്ങി; അങ്ങനെ അവർ കുടുംബംകുടുംബമായും കുലംകുലമായും പുറപ്പെട്ടു.
34 E os filhos de Israel fizeram conforme tudo o que o Senhor ordenara a Moisés; assim, assentaram o arraial segundo as suas bandeiras; e assim marcharam, cada qual segundo as suas gerações, segundo a casa de seus pais.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?