Números 10
MAL vs ACF
1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:
1 Falou mais o SENHOR a Moisés, dizendo:
2 “വെള്ളികൊണ്ട് രണ്ടു കാഹളം ഉണ്ടാക്കുക; അടിപ്പുപണിയായി അവയെ ഉണ്ടാക്കേണം; സഭയെ വിളിച്ചുകൂട്ടുവാനും പാളയത്തെ പുറപ്പെടുവിക്കുവാനും നീ അവ ഉപയോഗിക്കേണം.
2 Faze-te duas trombetas de prata; de obra batida as farás, e elas te servirão para a convocação da congregação, e para a partida dos arraiais.
3 അവ ഊതുമ്പോൾ സഭമുഴുവനും സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ നിന്‍റെ അടുക്കൽ കൂടേണം.
3 E, quando as tocarem, então toda a congregação se reunirá a ti à porta da tenda da congregação.
4 ഒരു കാഹളം മാത്രം ഊതിയാൽ യിസ്രായേലിന്‍റെ സഹസ്രാധിപന്മാരായ പ്രഭുക്കന്മാർ നിന്‍റെ അടുക്കൽ കൂടേണം.
4 Mas, quando tocar uma só, então a ti se congregarão os príncipes, os cabeças dos milhares de Israel.
5 ഗംഭീരധ്വനി ഊതുമ്പോൾ കിഴക്കെ പാളയങ്ങൾ യാത്ര പുറപ്പെടേണം.
5 Quando, retinindo, as tocardes, então partirão os arraiais que estão acampados do lado do oriente.
6 രണ്ടാം പ്രാവശ്യം ഗംഭീരധ്വനി ഊതുമ്പോൾ തെക്കേ പാളയങ്ങൾ യാത്ര പുറപ്പെടേണം; ഇങ്ങനെ ഇവരുടെ പുറപ്പാടിനുള്ള അടയാളമായി ഗംഭീരധ്വനി ഊതേണം:
6 Mas, quando a segunda vez retinindo, as tocardes, então partirão os arraiais que estão acampados do lado do sul; retinindo, as tocarão para as suas partidas.
7 സഭയെ ഒന്നിച്ചുകൂട്ടേണ്ടതിന് ഊതുമ്പോൾ ഗംഭീരധ്വനി ഊതരുത്.
7 Porém, ajuntando a congregação, as tocareis; mas sem retinir.
8 അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാരാണ് കാഹളം ഊതേണ്ടത്; ഇത് നിങ്ങൾക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
8 E os filhos de Arão, sacerdotes, tocarão as trombetas; e a vós serão por estatuto perpétuo nas vossas gerações.
9 “നിങ്ങളുടെ ദേശത്ത് നിങ്ങളെ ഞെരുക്കുന്ന ശത്രുവിന്‍റെ നേരെ നിങ്ങൾ യുദ്ധത്തിന് പോകുമ്പോൾ ഗംഭീരധ്വനിയായി കാഹളം ഊതേണം; എന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഓർത്തു ശത്രുക്കളുടെ കൈയിൽനിന്ന് രക്ഷിക്കും.
9 E, quando na vossa terra sairdes a pelejar contra o inimigo, que vos oprime, também tocareis as trombetas retinindo, e perante o Senhor vosso Deus haverá lembrança de vós, e sereis salvos de vossos inimigos.
10 നിങ്ങളുടെ സന്തോഷദിവസങ്ങളിലും ഉത്സവങ്ങളിലും മാസാരംഭങ്ങളിലും നിങ്ങൾ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിക്കുമ്പോൾ കാഹളം ഊതേണം; അവ നിങ്ങൾക്ക് ദൈവത്തിന്‍റെ സന്നിധിയിൽ സ്മാരകമായിരിക്കും; യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു.
10 Semelhantemente, no dia da vossa alegria e nas vossas solenidades, e nos princípios de vossos meses, também tocareis as trombetas sobre os vossos holocaustos, sobre os vossos sacrifícios pacíficos, e vos serão por memorial perante vosso Deus: Eu sou o Senhor vosso Deus.
11 അനന്തരം രണ്ടാം വര്‍ഷം രണ്ടാം മാസം ഇരുപതാം തീയതി മേഘം സാക്ഷ്യനിവാസത്തിന്മേൽനിന്ന് പൊങ്ങി.
11 E aconteceu, no ano segundo, no segundo mês, aos vinte do mês, que a nuvem se alçou de sobre o tabernáculo da congregação.
12 അപ്പോൾ യിസ്രായേൽ മക്കൾ സീനായിമരുഭൂമിയിൽനിന്ന് യാത്ര പുറപ്പെട്ടു; മേഘം പാരൻമരുഭൂമിയിൽ വന്നുനിന്നു.
12 E os filhos de Israel, segundo a ordem de marcha, partiram do deserto de Sinai; e a nuvem parou no deserto de Parã.
13 യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവർ ഇങ്ങനെ ആദ്യമായി യാത്ര പുറപ്പെട്ടു.
13 Assim partiram pela primeira vez segundo a ordem do Senhor, por intermédio de Moisés.
14 യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്‍റെ മകൻ നഹശോൻ.
14 Porque primeiramente partiu a bandeira do arraial dos filhos de Judá segundo os seus exércitos; e sobre o seu exército estava Naassom, filho de Aminadabe.
15 യിസ്സാഖാർമക്കളുടെ ഗോത്രത്തിന്‍റെ സേനാപതി സൂവാരിൻ്റെ മകൻ നെഥനയേൽ.
15 E sobre o exército da tribo dos filhos de Issacar, Natanael, filho de Zuar.
16 സെബൂലൂൻ മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ഹോലോൻ്റെ മകൻ എലീയാബ്.
16 E sobre o exército da tribo dos filhos de Zebulom, Eliabe, filho de Helom.
17 അപ്പോൾ തിരുനിവാസം അഴിച്ച് താഴ്ത്തി; ഗേർശോന്യരും മെരാര്യരും തിരുനിവാസം ചുമന്നുകൊണ്ട് പുറപ്പെട്ടു.
17 Então desarmaram o tabernáculo, e os filhos de Gérson e os filhos de Merari partiram, levando o tabernáculo.
18 പിന്നെ രൂബേന്‍റെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി ശെദേയൂരിൻ്റെ മകൻ എലീസൂർ.
18 Depois partiu a bandeira do arraial de Rúben segundo os seus exércitos; e sobre o seu exército estava Elizur, filho de Sedeur.
19 ശിമെയോൻമക്കളുടെ ഗോത്രത്തിന്‍റെ സേനാപതി സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ.
19 E sobre o exército da tribo dos filhos de Simeão, Selumiel, filho de Zurisadai.
20 ഗാദ് മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ദെയൂവേലിൻ്റെ മകൻ എലീയാസാഫ്.
20 E sobre o exército da tribo dos filhos de Gade, Eliasafe, filho de Deuel.
21 അപ്പോൾ കെഹാത്യർ വിശുദ്ധവസ്തുക്കൾ ചുമന്നുകൊണ്ട് പുറപ്പെട്ടു; ഇവർ എത്തുമ്പോഴേക്ക് തിരുനിവാസം നിവർത്തിക്കഴിയും.
21 Então partiram os coatitas, levando o santuário; e os outros levantaram o tabernáculo, enquanto estes vinham.
22 പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴിലുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്‍റെ മകൻ എലീശാമാ.
22 Depois partiu a bandeira do arraial dos filhos de Efraim segundo os seus exércitos; e sobre o seu exército estava Elisama, filho de Amiúde.
23 മനശ്ശെമക്കളുടെ ഗോത്രത്തിന്‍റെ സേനാപതി പെദാസൂരിൻ്റെ മകൻ ഗമലീയേൽ.
23 E sobre o exército da tribo dos filhos de Manassés, Gamaliel, filho de Pedazur.
24 ബെന്യാമീൻ മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ഗിദെയോനിയുടെ മകൻ അബീദാൻ.
24 E sobre o exército da tribo dos filhos de Benjamim, Abidã, filho de Gideoni.
25 പിന്നെ അവരുടെ എല്ലാ പാളയങ്ങളിലും ഒടുവിലായി ദാൻമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസേർ.
25 Então partiu a bandeira do arraial dos filhos de Dã, fechando todos os arraiais segundo os seus exércitos; e sobre o seu exército estava Aieser, filho de Amisadai.
26 ആശേർമക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ഒക്രാൻ്റെ മകൻ പഗീയേൽ.
26 E sobre o exército da tribo dos filhos de Aser, Pagiel, filho de Ocrã.
27 നഫ്താലിമക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ഏനാൻ്റെ മകൻ അഹീര.
27 E sobre o exército da tribo dos filhos de Naftali, Aira, filho de Enã.
28 യിസ്രായേൽ മക്കൾ യാത്ര പുറപ്പെട്ടപ്പോൾ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു.
28 Esta era a ordem das partidas dos filhos de Israel segundo os seus exércitos, quando partiam.
29 പിന്നെ മോശെ തന്‍റെ അമ്മായപ്പനായ രെയൂവേൽ എന്ന മിദ്യാന്യൻ്റെ മകനായ ഹോബാബിനോട്: “നിങ്ങൾക്ക് ഞാൻ തരുമെന്ന് യഹോവ അരുളിച്ചെയ്ത ദേശത്തേക്ക് ഞങ്ങൾ യാത്രചെയ്യുന്നു; യഹോവ യിസ്രായേലിനു നന്മ വാഗ്ദാനം ചെയ്തിരിക്കുകകൊണ്ട് നീ ഞങ്ങളോടുകൂടി വരിക; ഞങ്ങൾ നിനക്കു നന്മ ചെയ്യും” എന്നു പറഞ്ഞു.
29 Disse então Moisés a Hobabe, filho de Reuel, o midianita, sogro de Moisés: Nós caminhamos para aquele lugar, de que o Senhor disse: Vo-lo darei; vai conosco e te faremos bem; porque o Senhor falou bem sobre Israel.
30 അവൻ അവനോട്: “ഞാൻ വരുന്നില്ല; എന്‍റെ സ്വദേശത്തേക്കും ചാർച്ചക്കാരുടെ അടുക്കലേക്കും ഞാൻ പോകുന്നു” എന്നു പറഞ്ഞു.
30 Porém ele lhe disse: Não irei; antes irei à minha terra e à minha parentela.
31 അതിന് അവൻ: “ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയിൽ ഞങ്ങൾ പാളയമിറങ്ങേണ്ടത് എങ്ങനെ എന്നു നീ അറിയുന്നു; നീ ഞങ്ങൾക്ക് കണ്ണായിരിക്കും.
31 E ele disse: Ora, não nos deixes; porque tu sabes onde devemos acampar no deserto; nos servirás de guia.
32 ഞങ്ങളോടുകൂടി പോന്നാൽ യഹോവ ഞങ്ങൾക്ക് ചെയ്യുന്ന നന്മപോലെ തന്നെ ഞങ്ങൾ നിനക്കും ചെയ്യും” എന്നു പറഞ്ഞു.
32 E será que, vindo tu conosco, e sucedendo o bem que o Senhor nos fizer, também nós te faremos bem.
33 അനന്തരം അവർ യഹോവയുടെ പർവ്വതം വിട്ട് മൂന്നു ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവർക്ക് വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിന് മൂന്നു ദിവസത്തെ വഴി മുമ്പോട്ട് പോയി.
33 Assim partiram do monte do Senhor caminho de três dias; e a arca da aliança do Senhor caminhou diante deles caminho de três dias, para lhes buscar lugar de descanso.
34 പാളയം പുറപ്പെട്ടപ്പോൾ യഹോവയുടെ മേഘം പകൽസമയം അവർക്ക് മീതെ ഉണ്ടായിരുന്നു.
34 E a nuvem do Senhor ia sobre eles de dia, quando partiam do arraial.
35 പെട്ടകം പുറപ്പെടുമ്പോൾ മോശെ: “യഹോവേ, എഴുന്നേല്ക്കേണമേ; അവിടുത്തെ ശത്രുക്കൾ ചിതറുകയും അങ്ങയെ പകക്കുന്നവർ അവിടുത്തെ മുമ്പിൽനിന്ന് ഓടിപ്പോകുകയും ചെയ്യട്ടെ” എന്നു പറയും.
35 Acontecia que, partindo a arca, Moisés dizia: Levanta-te, Senhor, e dissipados sejam os teus inimigos, e fujam diante de ti os que te odeiam.
36 അത് വിശ്രമിക്കുമ്പോൾ അവൻ: “യഹോവേ, അനേകായിരമായ യിസ്രായേലിന്‍റെ അടുക്കലേക്ക് മടങ്ങിവരേണമേ” എന്നു പറയും.
36 E, pousando ela, dizia: Volta, ó Senhor, para os muitos milhares de Israel.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?