1 അയ്യോ! യഹോവ സീയോൻപുത്രിയെ തന്‍റെ കോപത്തിൽ മേഘംകൊണ്ട് മറച്ചതെങ്ങനെ?
2 കർത്താവ് കരുണ കാണിക്കാതെ യാക്കോബിന്‍റെ മേച്ചൽപുറങ്ങളെയൊക്കെയും നശിപ്പിച്ചിരിക്കുന്നു;
3 തന്‍റെ ഉഗ്രകോപത്തിൽ അവിടുന്ന് യിസ്രായേലിന്‍റെ ശക്തി ഒക്കെയും തകര്‍ത്തുകളഞ്ഞു;
4 ശത്രു എന്നപോലെ അവിടുന്ന് വില്ല് കുലച്ചു,
5 കർത്താവ് ശത്രുവിനെപ്പോലെ ആയി, യിസ്രായേലിനെ മുടിച്ചുകളഞ്ഞു;
6 അവിടുന്ന് തിരുനിവാസം ഒരു തോട്ടംപോലെ നീക്കിക്കളഞ്ഞു;
7 കർത്താവ് തന്‍റെ യാഗപീഠം തള്ളിക്കളഞ്ഞ്,
8 യഹോവ സീയോൻപുത്രിയുടെ മതിൽ നശിപ്പിപ്പാൻ നിർണ്ണയിച്ചു;
9 സീയോൻ്റെ വാതിലുകൾ മണ്ണിൽ ആഴ്ന്നുപോയിരിക്കുന്നു;
10 സീയോൻപുത്രിയുടെ മൂപ്പന്മാർ മിണ്ടാതെ നിലത്തിരിക്കുന്നു;
11 എന്‍റെ ജനത്തിൻപുത്രിയുടെ നാശംനിമിത്തം
12 അവർ മുറിവേറ്റവരെപ്പോലെ നഗരവീഥികളിൽ തളർന്നുകിടക്കുമ്പോഴും
13 യെരൂശലേം പുത്രിയേ, ഞാൻ നിന്നോട് എന്ത് സാക്ഷീകരിക്കണം?
14 നിന്‍റെ പ്രവാചകന്മാർ നിനക്കു ഭോഷത്വവും വ്യാജവും ദർശിച്ചിരിക്കുന്നു;
15 കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു;
16 നിന്‍റെ ശത്രുക്കളൊക്കെയും നിന്‍റെ നേരെ വായ് പിളർക്കുന്നു;
17 യഹോവ നിർണ്ണയിച്ചത് അനുഷ്ഠിച്ചിരിക്കുന്നു;
18 അവരുടെ ഹൃദയം കർത്താവിനോട് നിലവിളിച്ചു;
19 രാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റു നിലവിളിക്ക;
20 “യഹോവേ, ആരോടാകുന്നു അങ്ങ് ഇങ്ങനെ ചെയ്തതെന്ന് ഓർത്തു കടാക്ഷിക്കേണമേ!
21 “വീഥികളിൽ ബാലനും വൃദ്ധനും നിലത്ത് കിടക്കുന്നു;
22 “ഉത്സവത്തിന്‍റെ ക്ഷണംപോലെ അങ്ങ് എനിക്ക് ശത്രുക്കളെ വിളിച്ചുവരുത്തിയിരിക്കുന്നു;