Lucas 3

MAL vs ACF

Sair da comparação
ACF Almeida Corrigida Fiel
1 തിബര്യാസ് കൈസരുടെ ഭരണത്തിന്‍റെ പതിനഞ്ചാം വർഷത്തിൽ, പൊന്തിയൊസ് പീലാത്തോസ് യെഹൂദ്യയിലെ ഗവർണ്ണർ ആയിരുന്നു. ഹെരോദാവ് ഗലീലയിലും, അവന്‍റെ സഹോദരനായ ഫിലിപ്പൊസ് ഇതുര്യ, ത്രഖോനിത്തി ദേശങ്ങളിലും, ലുസാന്യാസ് അബിലേനയിലും ഇടപ്രഭുക്കന്മാർ ആയിരുന്നു.
1 E no ano quinze do império de Tibério César, sendo Pôncio Pilatos presidente da Judéia, e Herodes tetrarca da Galiléia, e seu irmão Filipe tetrarca da Ituréia e da província de Traconites, e Lisânias tetrarca de Abilene,
2 അന്നത്തെ മഹാപുരോഹിതന്മാരായ ഹന്നാവിൻ്റേയും കയ്യഫാവിൻ്റേയും കാലത്തായിരുന്നു സെഖര്യാവിന്‍റെ മകനായ യോഹന്നാന് മരുഭൂമിയിൽവച്ച് ദൈവത്തിന്‍റെ അരുളപ്പാടു ഉണ്ടായത്.
2 Sendo Anás e Caifás sumos sacerdotes, veio no deserto a palavra de Deus a João, filho de Zacarias.
3 അവൻ യോർദ്ദാനരികെയുള്ള നാട്ടിൽ ഒക്കെയും ചെന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.
3 E percorreu toda a terra ao redor do Jordão, pregando o batismo de arrependimento, para o perdão dos pecados;
4 “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്‍റെ ശബ്ദമാണിത്:
4 Segundo o que está escrito no livro das palavras do profeta Isaías, que diz: Voz do que clama no deserto: Preparai o caminho do Senhor; Endireitai as suas veredas.
5 എല്ലാ താഴ്‌വരകളും നികന്നുവരും;
5 Todo o vale se encherá, E se abaixará todo o monte e outeiro; E o que é tortuoso se endireitará, E os caminhos escabrosos se aplanarão;
6 സകലമനുഷ്യരും ദൈവത്തിന്‍റെ രക്ഷയെ കാണും”
6 E toda a carne verá a salvação de Deus.
7 തന്നിൽ നിന്നു സ്നാനം ഏൽക്കുവാൻ വന്ന പുരുഷാരത്തോട് യോഹന്നാൻ പറഞ്ഞത്: ”സർപ്പസന്തതികളേ, വരുവാനുള്ള കോപത്തിൽ നിന്നു ഒഴിഞ്ഞുപോകുവാൻ നിങ്ങൾക്ക് സാധ്യമല്ല.
7 Dizia, pois, João à multidão que saía para ser batizada por ele: Raça de víboras, quem vos ensinou a fugir da ira que está para vir?
8 മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ട് എന്നു അഭിമാനിക്കുന്നതുകൊണ്ട് ഈ ശിക്ഷാവിധിയിൽ നിന്നു ഒഴിഞ്ഞുപോകുവാൻ സാധ്യമല്ല; കാരണം അബ്രാഹാമിന് ഈ കല്ലുകളിൽ നിന്നു മക്കളെ ഉല്പാദിപ്പിക്കുവാൻ ദൈവത്തിന് കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
8 Produzi, pois, frutos dignos de arrependimento, e não comeceis a dizer em vós mesmos: Temos Abraão por pai; porque eu vos digo que até destas pedras pode Deus suscitar filhos a Abraão.
9 വൃക്ഷങ്ങളുടെ ചുവട്ടിന് കോടാലി വെച്ചിരിക്കുന്ന ഒരു മനുഷ്യനെ പോലെയാകുന്നു ദൈവം; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.”
9 E também já está posto o machado à raiz das árvores; toda a árvore, pois, que não dá bom fruto, corta-se e lança-se no fogo.
10 ”എന്നാൽ ഞങ്ങൾ എന്ത് ചെയ്യേണം?” എന്നു പുരുഷാരം അവനോട് ചോദിച്ചു.
10 E a multidão o interrogava, dizendo: Que faremos, pois?
11 അതിന് ഉത്തരമായി അവൻ: ”രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെ തന്നെ ചെയ്യട്ടെ” എന്നു ഉത്തരം പറഞ്ഞു.
11 E, respondendo ele, disse-lhes: Quem tiver duas túnicas, reparta com o que não tem, e quem tiver alimentos, faça da mesma maneira.
12 ചുങ്കക്കാരും സ്നാനം ഏൽക്കുവാൻ വന്നു: ”ഗുരോ, ഞങ്ങൾ എന്തുചെയ്യേണം?” എന്നു അവനോട് ചോദിച്ചു.
12 E chegaram também uns publicanos, para serem batizados, e disseram-lhe: Mestre, que devemos fazer?
13 ”നിങ്ങളോടു റോമാ ഭരണകൂടം കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുത്” എന്നു അവൻ പറഞ്ഞു.
13 E ele lhes disse: Não peçais mais do que o que vos está ordenado.
14 പടയാളികൾ അവനോട്: ”ഞങ്ങളെക്കുറിച്ച് എന്ത് പറയുന്നു? ഞങ്ങൾ എന്ത് ചെയ്യേണം?” എന്നു ചോദിച്ചതിന്: ”ആരെയും നിര്‍ബ്ബന്ധിച്ചു പണം വാങ്ങരുത്. ആരുടെ കയ്യിൽനിന്നും ചതിവായി ഒന്നും വാങ്ങരുത്. നിങ്ങളുടെ ശമ്പളം കൊണ്ടു തൃപ്തിപ്പെടുക” എന്നു അവരോട് പറഞ്ഞു.
14 E uns soldados o interrogaram também, dizendo: E nós que faremos? E ele lhes disse: A ninguém trateis mal nem defraudeis, e contentai-vos com o vosso soldo.
15 എന്നാൽ ജനമെല്ലാം ക്രിസ്തു വരുമെന്നു പ്രതീക്ഷിച്ചിരുന്നു; അതുകൊണ്ട് അവൻ ക്രിസ്തുവോ എന്നു എല്ലാവരും ഹൃദയത്തിൽ യോഹന്നാനെക്കുറിച്ച് വിചാരിച്ചു.
15 E, estando o povo em expectação, e pensando todos de João, em seus corações, se porventura seria o Cristo,
16 യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞത്: ”ഞാൻ നിങ്ങളെ വെള്ളംകൊണ്ട് സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്‍റെ ചെരിപ്പിന്‍റെ വാറ് അഴിക്കുവാൻ പോലും എനിക്ക് യോഗ്യതയില്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.
16 Respondeu João a todos, dizendo: Eu, na verdade, batizo-vos com água, mas eis que vem aquele que é mais poderoso do que eu, do qual não sou digno de desatar a correia das alparcas; esse vos batizará com o Espírito Santo e com fogo.
17 അവന്‍റെ കയ്യിൽ വീശുമുറം ഉണ്ട്; അവൻ കളത്തെ മുഴുവനും വൃത്തിയാക്കി ഗോതമ്പു കളപ്പുരയിൽ ശേഖരിച്ചുവെക്കുകയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.”
17 Ele tem a pá na sua mão; e limpará a sua eira, e ajuntará o trigo no seu celeiro, mas queimará a palha com fogo que nunca se apaga.
18 ഇതുപോലെ മറ്റുപല ഉപദേശങ്ങളാൽ അവൻ ജനത്തോടു സുവിശേഷം അറിയിച്ചു.
18 E assim, admoestando-os, muitas outras coisas também anunciava ao povo.
19 എന്നാൽ ഇടപ്രഭുവായ ഹെരോദാവ് സഹോദരന്‍റെ ഭാര്യ ഹെരോദ്യയെ വിവാഹം ചെയ്തതിനാലും മറ്റുപല ദോഷങ്ങൾ ചെയ്തതിനാലും യോഹന്നാൻ അവനെ കുറ്റപ്പെടുത്തി.
19 Sendo, porém, o tetrarca Herodes repreendido por ele por causa de Herodias, mulher de seu irmão Filipe, e por todas as maldades que Herodes tinha feito,
20 അതിനാൽ ഹെരോദാവ് അവനെ തടവിൽ ആക്കി.
20 Acrescentou a todas as outras ainda esta, a de encerrar João num cárcere.
21 അങ്ങനെ യോഹന്നാനോടൊപ്പം ഉണ്ടായിരുന്ന ജനം എല്ലാം സ്നാനം ഏറ്റുകൊണ്ടിരുന്നപ്പോൾ യേശുവും സ്നാനം ഏറ്റു. യേശു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു,
21 E aconteceu que, como todo o povo se batizava, sendo batizado também Jesus, orando ele, o céu se abriu;
22 പരിശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തിൽ അവന്‍റെമേൽ ഇറങ്ങിവന്നു. നീ എന്‍റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.
22 E o Espírito Santo desceu sobre ele em forma corpórea, como pomba; e ouviu-se uma voz do céu, que dizia: Tu és o meu Filho amado, em ti me comprazo.
23 യേശു തന്‍റെ ശുശ്രൂഷ ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവൻ യോസേഫിന്‍റെ മകൻ എന്നു ജനം വിചാരിച്ചു;
23 E o mesmo Jesus começava a ser de quase trinta anos, sendo (como se cuidava) filho de José, e José de Heli,
24 യോസേഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിൻ്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെല്ക്കിയുടെ മകൻ, മെല്ക്കി യന്നായിയുടെ മകൻ, യന്നായി
24 E Heli de Matã, e Matã de Levi, e Levi de Melqui, e Melqui de Janai, e Janai de José,
25 യോസേഫിന്‍റെ മകൻ, യോസേഫ് മത്തഥ്യൊസിൻ്റെ മകൻ, മത്തഥ്യൊസ് ആമോസിന്‍റെ മകൻ, ആമോസ് നാഹൂമിൻ്റെ മകൻ, നാഹൂം എസ്ളിയുടെ മകൻ, എസ്ളി നഗ്ഗായിയുടെ മകൻ,
25 E José de Matatias, e Matatias de Amós, e Amós de Naum, e Naum de Esli, e Esli de Nagaí,
26 നഗ്ഗായി മയാത്തിൻ്റെ മകൻ, മയാത്ത് മത്തഥ്യൊസിൻ്റെ മകൻ, മത്തഥ്യൊസ് ശെമയിയുടെ മകൻ, ശെമയി യോസേഫിന്‍റെ മകൻ, യോസേഫ് യോദയുടെ മകൻ,
26 E Nagaí de Máate, e Máate de Matatias, e Matatias de Semei, e Semei de José, e José de Jodá,
27 യോദാ യോഹന്നാന്‍റെ മകൻ, യോഹന്നാൻ രേസയുടെ മകൻ, രേസ സെരുബ്ബാബേലിന്‍റെ മകൻ, സെരുബ്ബാബേൽ ശെയല്തീയേലിന്‍റെ മകൻ, ശെയല്തീയേൽ നേരിയുടെ മകൻ,
27 E Jodá de Joanã, e Joanã de Resá, e Resá de Zorobabel, e Zorobabel de Salatiel, e Salatiel de Neri,
28 നേരി മെൽക്കിയുടെ മകൻ, മെൽക്കി അദ്ദിയുടെ മകൻ, അദ്ദി കോസാമിൻ്റെ മകൻ, കോസാം എല്മാദാമിൻ്റെ മകൻ, എല്മാദാം ഏരിൻ്റെ മകൻ,
28 E Neri de Melqui, e Melqui de Adi, e Adi de Cosã, e Cosã de Elmadã, e Elmadã de Er,
29 ഏർ യോശുവിൻ്റെ മകൻ, യോശു എലീയേസെരിന്‍റെ മകൻ, എലീയേസർ യോരീമിൻ്റെ മകൻ, യോരീം മത്ഥാത്തിൻ്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ,
29 E Er de Josué, e Josué de Eliézer, e Eliézer de Jorim, e Jorim de Matã, e Matã de Levi,
30 ലേവി ശിമ്യോൻ്റെ മകൻ, ശിമ്യോൻ യെഹൂദായുടെ മകൻ, യെഹൂദാ യോസേഫിന്‍റെ മകൻ, യോസേഫ് യോനാമിൻ്റെ മകൻ, യോനാം എല്യാക്കീമിൻ്റെ മകൻ,
30 E Levi de Simeão, e Simeão de Judá, e Judá de José, e José de Jonã, e Jonã de Eliaquim,
31 എല്യാക്കീം മെല്യാവിൻ്റെ മകൻ, മെല്യാവു മെന്നയുടെ മകൻ, മെന്നാ മത്തഥയുടെ മകൻ, മത്തഥാ നാഥാന്‍റെ മകൻ, നാഥാൻ ദാവീദിന്‍റെ മകൻ,
31 E Eliaquim de Meleá, e Meleá de Mená, e Mená de Matatá, e Matatá de Natã, e Natã de Davi,
32 ദാവീദ് യിശ്ശായിയുടെ മകൻ, യിശ്ശായി ഓബേദിന്‍റെ മകൻ, ഓബേദ് ബോവസിന്‍റെ മകൻ, ബോവസ് സല്മോൻ്റെ മകൻ, സല്മോൻ നഹശോൻ്റെ മകൻ,
32 E Davi de Jessé, e Jessé de Obede, e Obede de Boaz, e Boaz de Salá, e Salá de Naassom,
33 നഹശോൻ അമ്മീനാദാബിന്‍റെ മകൻ, അമ്മീനാദാബ് ആരാമിൻ്റെ മകൻ, അരാം ഹെസ്രോന്‍റെ മകൻ, ഹെസ്രോൻ പാരെസിൻ്റെ മകൻ, പാരെസ് യെഹൂദായുടെ മകൻ,
33 E Naassom de Aminadabe, e Aminadabe de Arão, e Arão de Esrom, e Esrom Perez, e Perez de Judá,
34 യെഹൂദാ യാക്കോബിന്‍റെ മകൻ, യാക്കോബ് യിസ്ഹാക്കിന്‍റെ മകൻ, യിസ്ഹാക്ക് അബ്രാഹാമിന്‍റെ മകൻ, അബ്രാഹാം തേരഹിൻ്റെ മകൻ,
34 E Judá de Jacó, e Jacó de Isaque, e Isaque de Abraão, e Abraão de Terá, e Terá de Nacor,
35 തേരഹ് നാഹോരിൻ്റെ മകൻ, നാഹോർ സെരൂഗിൻ്റെ മകൻ, സെരൂഗ് രെഗുവിൻ്റെ മകൻ, രെഗു ഫാലെഗിൻ്റെ മകൻ, ഫാലെഗ് ഏബെരിൻ്റെ മകൻ, ഏബെർ ശലാമിൻ്റെ മകൻ, ശലാം കയിനാൻ്റെ മകൻ,
35 E Nacor de Seruque, e Seruque de Ragaú, e Ragaú de Fáleque, e Fáleque de Eber, e Eber de Salá,
36 കയിനാൻ അർഫക്സാദിൻ്റെ മകൻ, അർഫക്സാദ് ശേമിന്‍റെ മകൻ, ശേം നോഹയുടെ മകൻ, നോഹ ലാമേക്കിൻ്റെ മകൻ,
36 E Salá de Cainã, e Cainã de Arfaxade, e Arfaxade de Sem, e Sem de Noé, e Noé de Lameque,
37 ലാമേക്ക് മെഥൂശലയുടെ മകൻ, മെഥൂശലാ ഹാനോക്കിൻ്റെ മകൻ, ഹാനോക്ക് യാരെദിൻ്റെ മകൻ, യാരെദ് മലെല്യേലിൻ്റെ മകൻ, മലെല്യേൽ കയിനാൻ്റെ മകൻ,
37 E Lameque de Matusalém, e Matusalém de Enoque, e Enoque de Jarete, e Jarete de Maleleel, e Maleleel de Cainã,
38 കയിനാൻ ഏനോശിൻ്റെ മകൻ, എനോശ് ശേത്തിൻ്റെ മകൻ, ശേത്ത് ആദാമിന്‍റെ മകൻ, ആദാം ദൈവത്തിന്‍റെ മകൻ.
38 E Cainã de Enos, e Enos de Sete, e Sete de Adão, e Adão de Deus.

Ler em outra tradução

Comparar com outra