1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
2 “അത് അങ്ങനെ തന്നെ എന്നു എനിക്കും അറിയാം നിശ്ചയം;
3 ഒരുവന് യഹോവയോട് വാദിക്കുവാൻ ഇഷ്ടം തോന്നിയാൽ
4 അവിടുന്ന് ജ്ഞാനിയും മഹാശക്തനുമാകുന്നു;
5 അവിടുന്ന് പർവ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു;
6 അവിടുന്ന് ഭൂമിയെ സ്വസ്ഥാനത്തുനിന്ന് ഇളക്കുന്നു;
7 അവിടുന്ന് സൂര്യനോട് കല്പിക്കുന്നു; അത് ഉദിക്കാതെയിരിക്കുന്നു;
8 അവിടുന്ന് തനിച്ച് ആകാശത്തെ വിരിക്കുന്നു;
9 അവിടുന്ന് സപ്തർഷി, മകയിരം, കാർത്തിക, ഇവയെയും
10 യഹോവ അറിഞ്ഞുകൂടാത്ത വൻകാര്യങ്ങളും
11 അവിടുന്ന് എന്‍റെ അരികിൽ കൂടി കടക്കുന്നു; ഞാൻ അവിടുത്തെ കാണുന്നില്ല;
12 അവിടുന്ന് പറിച്ചെടുക്കുന്നു; ആര്‍ അവിടുത്തെ തടുക്കും?
13 ”ദൈവം തന്‍റെ കോപം പിൻവലിക്കുന്നില്ല;
14 പിന്നെ ഞാൻ അങ്ങേയോട് ഉത്തരം പറയുന്നതും
15 ഞാൻ നീതിമാനായിരുന്നാലും അങ്ങേയോട് ഉത്തരം പറഞ്ഞുകൂടാ;
16 ഞാൻ വിളിച്ചിട്ട് അവിടുന്ന് ഉത്തരം അരുളിയാലും
17 കൊടുങ്കാറ്റുകൊണ്ട് അവിടുന്ന് എന്നെ തകർക്കുന്നുവല്ലോ;
18 ശ്വസിക്കുവാൻ എന്നെ സമ്മതിക്കുന്നില്ല;
19 ബലം വിചാരിച്ചാൽ: ദൈവം തന്നെ ബലവാൻ;
20 ഞാൻ നീതിമാനായാലും എന്‍റെ സ്വന്തവായ് എന്നെ കുറ്റം വിധിക്കും;
21 ഞാൻ നിഷ്കളങ്കൻ; ഞാൻ എന്‍റെ പ്രാണനെ കരുതുന്നില്ല;
22 അതെല്ലാം ഒരുപോലെ; അതുകൊണ്ട് ഞാൻ പറയുന്നത്:
23 ബാധ പെട്ടെന്ന് കൊല്ലുന്നുവെങ്കിൽ
24 ഭൂമി ദുഷ്ടന്മാരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു;
25 ”എന്‍റെ ആയുഷ്കാലം ഓട്ടക്കാരനെക്കാൾ വേഗം പോകുന്നു;
26 അത് ഓടത്തണ്ടുകൊണ്ടുള്ള വള്ളംപോലെയും
27 ഞാൻ എന്‍റെ സങ്കടം മറന്ന്, മുഖവിഷാദം കളഞ്ഞ്,
28 ഞാൻ എന്‍റെ വ്യസനം എല്ലാം ഓർത്തു ഭയപ്പെടുന്നു;
29 എന്നെ കുറ്റം വിധിക്കുകയേയുള്ളു;
30 ഞാൻ ഹിമംകൊണ്ട് എന്നെ കഴുകിയാലും
31 അവിടുന്ന് എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും;
32 ഞാൻ അങ്ങേയോട് പ്രതിവാദിക്കേണ്ടതിനും
33 ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിന്
34 ദൈവം തന്‍റെ വടി എന്നിൽനിന്ന് നീക്കട്ടെ;
35 അപ്പോൾ ഞാൻ യഹോവയെ പേടിക്കാതെ സംസാരിക്കും;