1 അതിനുശേഷം ഇയ്യോബ് വായ് തുറന്ന് തന്‍റെ ജന്മദിവസത്തെ ശപിച്ചു.
2 ഇയ്യോബ് ഇപ്രകാരം പറഞ്ഞു:
3 “ഞാൻ ജനിച്ച ദിവസവും
4 ആ ദിവസം ഇരുണ്ടുപോകട്ടെ;
5 ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ;
6 ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ;
7 അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ;
8 മഹാസർപ്പത്തെ ഇളക്കുവാൻ സമർത്ഥരായവർ
9 അതിന്‍റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ;
10 അത് എന്‍റെ അമ്മയുടെ ഗർഭപാത്രം അടച്ചില്ലല്ലോ;
11 ഞാൻ ഗർഭപാത്രത്തിൽ വച്ചു മരിക്കാഞ്ഞതെന്ത്?
12 മുഴങ്കാൽ എന്നെ സ്വീകരിച്ചത് എന്തിന്?
13 ഞാൻ ഇപ്പോൾ കിടന്നു വിശ്രമിക്കുമായിരുന്നു;
14 തങ്ങൾക്ക് ഏകാന്തനിവാസങ്ങൾ പണിത
15 അഥവാ, കനകസമ്പന്നരായി സ്വഭവനങ്ങൾ
16 അല്ലെങ്കിൽ, ഗർഭം അലസിപ്പോയിട്ടു കുഴിച്ചിട്ട പിണ്ഡംപോലെയും
17 അവിടെ ദുർജ്ജനം ഉപദ്രവിക്കാതെയിരിക്കുന്നു;
18 അവിടെ തടവുകാർ ഒരുപോലെ സുഖമായിരിക്കുന്നു;
19 ചെറിയവനും വലിയവനും അവിടെ ഒരുപോലെ;
20 അരിഷ്ടനു പ്രകാശവും
21 അവർ മരണത്തിനായി കാത്തിരിക്കുന്നു, അത് വരുന്നില്ലതാനും;
22 അവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും.
23 വഴി മറഞ്ഞിരിക്കുന്ന പുരുഷനും
24 ഭക്ഷണത്തിനു മുമ്പേ എനിക്കു നെടുവീർപ്പു വരുന്നു;
25 ഞാൻ പേടിച്ചതു തന്നെ എനിക്കു നേരിട്ടു;
26 ഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല;