1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
2 “നീ ശക്തിയില്ലാത്തവന് എന്ത് സഹായം ചെയ്തു?
3 ജ്ഞാനമില്ലാത്തവന് എന്ത് ആലോചന പറഞ്ഞു കൊടുത്തു?
4 ആരുടെ സഹായത്തോടു കൂടിയാണ് നീ ഈ വാക്കുകൾ കേൾപ്പിച്ചത്?
5 “വെള്ളത്തിനും അതിലെ ജീവികൾക്കും കീഴെ
6 പാതാളം ദൈവത്തിന്‍റെ മുമ്പിൽ തുറന്നുകിടക്കുന്നു;
7 ഉത്തരദിക്കിനെ അവിടുന്ന് ശൂന്യതയുടെമേൽ വിരിക്കുന്നു;
8 അവിടുന്ന് വെള്ളത്തെ മേഘങ്ങളിൽ ബന്ധിക്കുന്നു;
9 അവിടുന്ന് ചന്ദ്രന്‍റെ ദർശനം മറച്ചുവയ്ക്കുന്നു;
10 അവിടുന്ന് വെളിച്ചത്തിന്‍റെയും ഇരുട്ടിന്‍റെയും ഇടയിൽ
11 ആകാശത്തിന്‍റെ തൂണുകൾ കുലുങ്ങുന്നു;
12 അവിടുന്ന് തന്‍റെ ശക്തികൊണ്ട് സമുദ്രത്തെ ഇളക്കുന്നു;
13 അവിടുത്തെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു;
14 എന്നാൽ ഇവ അവിടുത്തെ വഴികളുടെ അറ്റങ്ങളത്രേ;