1 അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്:
2 “ഉത്തരം പറയുവാൻ എന്‍റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു.
3 എനിക്കു ലജ്ജാകരമായ ശാസന ഞാൻ കേട്ടു;
4 മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ
5 ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ;
6 അവന്‍റെ ഉയർച്ച ആകാശത്തോളം എത്തിയാലും
7 അവൻ സ്വന്തവിസർജ്ജ്യംപോലെ എന്നേക്കും നശിക്കും;
8 അവൻ സ്വപ്നംപോലെ പറന്നുപോകും.
9 അവനെ കണ്ടിട്ടുള്ള കണ്ണ് ഇനി അവനെ കാണുകയില്ല;
10 അവന്‍റെ മക്കൾ ദരിദ്രന്മാരോട് കൃപ യാചിക്കും;
11 അവന്‍റെ അസ്ഥികളിൽ യൗവ്വനം നിറഞ്ഞിരിക്കുന്നു;
12 ”ദുഷ്ടത അവന്‍റെ വായിൽ മധുരിച്ചാലും
13 അതിനെ വിടാതെ പിടിച്ച്
14 അവന്‍റെ ആഹാരം അവന്‍റെ കുടലിൽ മാറ്റപ്പെട്ട്
15 അവൻ സമ്പത്ത് വിഴുങ്ങിയാലും അത് വീണ്ടും ഛർദ്ദിക്കേണ്ടിവരും;
16 അവൻ സർപ്പവിഷം നുകരും
17 തേനും പാൽപാടയും ഒഴുകുന്ന തോടുകളെയും
18 തന്‍റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും;
19 അവൻ ദരിദ്രന്മാരെ പീഡിപ്പിച്ചു ഉപേക്ഷിച്ചു;
20 ”അവന്‍റെ കൊതിക്കു മതിവരാത്തതുകൊണ്ട്
21 അവൻ ഭക്ഷിക്കാനുള്ളതല്ലാതെ ഒന്നും ശേഷിപ്പിക്കുകയില്ല;
22 അവന്‍റെ സമൃദ്ധിയുടെ പൂർണ്ണതയിൽ അവനു ഞെരുക്കം ഉണ്ടാകും;
23 അവൻ വയറ് നിറയ്ക്കുമ്പോൾത്തന്നെ
24 അവൻ ഇരുമ്പായുധം ഒഴിഞ്ഞോടും;
25 അവൻ അത് അവന്‍റെ ദേഹത്തിൽനിന്ന് പുറത്തേക്ക് വലിച്ചൂരുന്നു;
26 അന്ധകാരമെല്ലാം അവന്‍റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു;
27 ആകാശം അവന്‍റെ അകൃത്യത്തെ വെളിപ്പെടുത്തും
28 അവന്‍റെ വീട്ടിലെ ധനം ഇല്ലാതെയാകും;
29 ഇത് ദുഷ്ടന് ദൈവം കൊടുക്കുന്ന ഓഹരിയും