1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
2 “ഞാൻ ഇതുപോലെയുള്ള വാക്കുകൾ പലതും കേട്ടിട്ടുണ്ട്;
3 വ്യർത്ഥവാക്കുകൾക്ക് അവസാനം ഉണ്ടാകുമോ?
4 നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം;
5 ഞാൻ വായ്കൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും
6 “ഞാൻ സംസാരിച്ചാലും എന്‍റെ വേദന ശമിക്കുന്നില്ല;
7 ഇപ്പോഴോ യഹോവ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു;
8 അവിടുന്ന് എന്നെ പിടിച്ചിരിക്കുന്നു;
9 അവിടുന്ന് കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു;
10 അവർ എന്‍റെ നേരെ വായ് പിളർക്കുന്നു;
11 ദൈവം എന്നെ അഭക്തന്‍റെ പക്കൽ ഏല്പിക്കുന്നു;
12 “ഞാൻ സ്വസ്ഥമായി വസിച്ചിരുന്നു;
13 അവിടുത്തെ അസ്ത്രങ്ങൾ എന്‍റെ ചുറ്റും വീഴുന്നു;
14 അവിടുന്ന് എന്നെ ഇടിച്ചിടിച്ചു തകർക്കുന്നു;
15 ഞാൻ ചാക്ക് എന്‍റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി,
16 കരഞ്ഞു കരഞ്ഞ് എന്‍റെ മുഖം ചുവന്നിരിക്കുന്നു;
17 എങ്കിലും സാഹസം എന്‍റെ കൈകളിൽ ഇല്ല.
18 “അയ്യോ ഭൂമിയേ, എന്നോടു ചെയ്ത കുറ്റങ്ങള്‍ മറയ്ക്കരുതേ;
19 ഇപ്പോഴും എന്‍റെ സാക്ഷി സ്വർഗ്ഗത്തിലും
20 എന്‍റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു;
21 അവൻ മനുഷ്യനു വേണ്ടി ദൈവത്തോടും
22 ഏതാനും ആണ്ട് കഴിയുമ്പോഴേക്ക്