1 “എന്‍റെ കണ്ണ് ഇതെല്ലാം കണ്ടു;
2 നിങ്ങൾ അറിയുന്നത് ഞാനും അറിയുന്നു;
3 സർവ്വശക്തനായ ദൈവത്തോട് ഞാൻ സംസാരിക്കുവാൻ ഭാവിക്കുന്നു;
4 നിങ്ങൾ വ്യാജത്തെ സത്യംകൊണ്ട് വെള്ള പൂശുന്നവർ;
5 നിങ്ങൾ ഒന്നും മിണ്ടാതിരുന്നാൽ കൊള്ളാം;
6 എന്‍റെ ന്യായവാദം കേട്ടുകൊൾവിൻ;
7 നിങ്ങൾ ദൈവത്തിനുവേണ്ടി നീതികേട് സംസാരിക്കുന്നുവോ?
8 അവിടുത്തെ പക്ഷം പിടിക്കുന്നുവോ?
9 അവിടുന്ന് നിങ്ങളെ പരിശോധിച്ചാൽ എന്തെങ്കിലും നന്മ കാണുമോ?
10 ഗൂഢമായി പക്ഷപാതം കാണിച്ചാൽ
11 ദൈവത്തിന്‍റെ മഹിമ നിങ്ങളെ ഭയപ്പെടുത്തുകയില്ലയോ?
12 നിങ്ങളുടെ ജ്ഞാപകവാക്യങ്ങൾ ചാരമായ പഴമൊഴികളാണ്;
13 “നിങ്ങൾ മിണ്ടാതിരിക്കുവിൻ; ഞാൻ പറഞ്ഞുകൊള്ളട്ടെ;
14 ഞാൻ എന്‍റെ മാംസത്തെ പല്ലുകൊണ്ട് കടിച്ചുപിടിക്കുന്നതും
15 അങ്ങ് എന്നെ കൊന്നാലും ഞാൻ അങ്ങയെത്തന്നെ കാത്തിരിക്കും;
16 വഷളൻ അങ്ങേയുടെ സന്നിധിയിൽ വരുകയില്ല
17 “എന്‍റെ വാക്ക് ശ്രദ്ധയോടെ കേൾക്കുവിൻ;
18 ഇതാ, ഞാൻ എന്‍റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു.
19 എന്നോട് വാദിക്കുവാൻ തുനിയുന്നതാര്?
20 “ദൈവമേ, രണ്ടു കാര്യം മാത്രം എന്നോട് ചെയ്യരുതേ;
21 അങ്ങേയുടെ കൈ എന്നിൽനിന്ന് പിൻവലിക്കണമേ;
22 പിന്നെ അവിടുന്ന് വിളിച്ചാലും; ഞാൻ ഉത്തരം പറയും;
23 എന്‍റെ അകൃത്യങ്ങളും പാപങ്ങളും എത്ര?
24 തിരുമുഖം മറച്ചുകൊള്ളുന്നതും
25 പാറിപ്പോകുന്ന ഇലയെ അങ്ങ് പേടിപ്പിക്കുമോ?
26 കയ്പായുള്ളത് അവിടുന്ന് എനിക്കെതിരേ എഴുതിവച്ചു
27 എന്‍റെ കാൽ അങ്ങ് ആമത്തിൽ ഇട്ടു;
28 ഞാൻ ചീഞ്ഞഴുകിയ വസ്ത്രംപോലെയും