1 യഹോവ യാക്കോബിനോടു മനസ്സലിഞ്ഞ് യിസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്തു സ്വദേശത്ത് അവരെ പാർപ്പിക്കും; അന്യജാതിക്കാരും അവരോടു യോജിച്ചു യാക്കോബ് ഗൃഹത്തോട് ചേർന്നുകൊള്ളും.
2 ജനതകൾ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്ക് കൊണ്ടുവരും; യിസ്രായേൽഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും കൈവശമാക്കിക്കൊള്ളും; അവരെ ബദ്ധന്മാരാക്കിയവരെ അവർ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരുടെമേൽ ഭരണം നടത്തുകയും ചെയ്യും.
3 യഹോവ നിന്‍റെ വ്യസനവും നിന്‍റെ കഷ്ടതയും നീ ചെയ്യേണ്ടിവന്ന നിന്‍റെ കഠിനദാസ്യവും നീക്കി നിനക്കു വിശ്രമം നല്കുന്ന നാളിൽ
4 നീ ബാബേൽരാജാവിനെക്കുറിച്ച് ഈ പാട്ടുചൊല്ലും:
5 യഹോവ ദുഷ്ടന്മാരുടെ വടിയും
6 വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കുകയും
7 സർവ്വഭൂമിയും വിശ്രമിച്ച് സ്വസ്ഥമായിരിക്കുന്നു;
8 സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ച് സന്തോഷിച്ചു,
9 നിന്‍റെ വരവിൽ നിന്നെ എതിരേല്ക്കുവാൻ
10 അവരെല്ലാം നിന്നോട്: “നീയും ഞങ്ങളെപ്പോലെ ബലഹീനനായോ?
11 നിന്‍റെ ആഡംബരവും വാദ്യഘോഷവും
12 അരുണോദയപുത്രനായ ശുക്രാ,
13 “ഞാൻ സ്വർഗ്ഗത്തിൽ കയറും;
14 ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും;
15 എന്നാൽ നീ പാതാളത്തിലേക്ക്,
16 നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കി.“
17 ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും
18 ജനതകളുടെ രാജാക്കന്മാർ എല്ലാവരും, അവരെല്ലാവരും തന്നെ
19 നിന്നെയോ നിന്ദ്യമായൊരു ചുള്ളിയെപ്പോലെയും
20 നീ നിന്‍റെ ദേശത്തെ നശിപ്പിച്ചു,
21 അവന്‍റെ മക്കൾ എഴുന്നേറ്റ് ഭൂമിയെ കൈവശമാക്കുകയും
22 “ഞാൻ അവർക്ക് വിരോധമായി എഴുന്നേല്‍ക്കും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “ബാബേലിൽനിന്നു പേരിനെയും ശേഷിപ്പിനെയും സന്തതിയെയും പിൻതലമുറയെയും ഛേദിച്ചുകളയും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
23 “ഞാൻ അതിനെ മുള്ളൻ പന്നിയുടെ അവകാശവും നീർപ്പൊയ്കകളും ആക്കും; ഞാൻ അതിനെ നാശത്തിന്‍റെ ചൂലുകൊണ്ട് തൂത്തുവാരും” എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
24 സൈന്യങ്ങളുടെ യഹോവ ആണയിട്ട് അരുളിച്ചെയ്യുന്നത്:
25 എന്‍റെ ദേശത്തുവച്ച് ഞാൻ അശ്ശൂരിനെ തകർക്കും;
26 സർവ്വഭൂമിയെയും കുറിച്ച് നിർണ്ണയിച്ചിരിക്കുന്ന നിർണ്ണയം ഇതാകുന്നു;
27 സൈന്യങ്ങളുടെ യഹോവ നിർണ്ണയിച്ചിരിക്കുന്നു;
28 ആഹാസ്‌രാജാവ് മരിച്ച വർഷം ഈ പ്രവാചകം ഉണ്ടായി:
29 സകലഫെലിസ്ത്യ ദേശവുമായുള്ളവയേ,
30 എളിയവരുടെ ആദ്യജാതന്മാർ ഭക്ഷണം കഴിക്കും;
31 വാതിലേ, അലറുക; പട്ടണമേ നിലവിളിക്കുക;
32 ജനതകളുടെ ദൂതന്മാർക്ക് കിട്ടുന്ന മറുപടി: