Gênesis 5
MAL vs ARC
1 ആദാമിന്‍റെ വംശപാരമ്പര്യമാണിത്: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്‍റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി.
1 Este é o livro das gerações de Adão. No dia em que Deus criou o homem, à semelhança de Deus o fez.
2 ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു; സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കുകയും അവർക്ക് ആദാമെന്നു പേരിടുകയും ചെയ്തു.
2 Macho e fêmea os criou, e os abençoou, e chamou o seu nome Adão, no dia em que foram criados.
3 ആദാമിന് നൂറ്റിമുപ്പത് (130) വയസ്സായപ്പോൾ അവൻ തന്‍റെ സാദൃശ്യത്തിലും സ്വരൂപപ്രകാരം ഒരു മകന് ജന്മം നൽകി; അവനു ശേത്ത് എന്നു പേരിട്ടു.
3 E Adão viveu cento e trinta anos, e gerou um filho à sua semelhança, conforme a sua imagem, e chamou o seu nome Sete.
4 ശേത്തിനു ജന്മം നൽകിയശേഷം ആദാം എണ്ണൂറു വർഷം (800) ജീവിച്ചിരുന്നു; അവനു പുത്രന്മാരും പുത്രിമാരും ഉണ്ടായി.
4 E foram os dias de Adão, depois que gerou a Sete, oitocentos anos, e gerou filhos e filhas.
5 ആദാമിന്‍റെ ആയുഷ്കാലം ആകെ തൊള്ളായിരത്തിമുപ്പതു (930) വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
5 E foram todos os dias que Adão viveu novecentos e trinta anos; e morreu.
6 ശേത്തിന് നൂറ്റഞ്ചു (105) വയസ്സായപ്പോൾ അവൻ ഏനോശിനു ജന്മം നൽകി.
6 E viveu Sete cento e cinco anos e gerou a Enos.
7 ഏനോശിനെ ജനിപ്പിച്ച ശേഷം ശേത്ത് എണ്ണൂറ്റേഴു (807) വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
7 E viveu Sete, depois que gerou a Enos, oitocentos e sete anos e gerou filhos e filhas.
8 ശേത്തിൻ്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പന്ത്രണ്ട് (912) വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
8 E foram todos os dias de Sete novecentos e doze anos; e morreu.
9 ഏനോശിന് തൊണ്ണൂറു (90) വയസ്സായപ്പോൾ അവൻ കേനാനു ജന്മം നൽകി.
9 E viveu Enos noventa anos; e gerou a Cainã.
10 കേനാനെ ജനിപ്പിച്ച ശേഷം ഏനോശ് എണ്ണൂറ്റിപ്പതിനഞ്ചു (815) വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി ജനിപ്പിച്ചു.
10 E viveu Enos, depois que gerou a Cainã, oitocentos e quinze anos e gerou filhos e filhas.
11 ഏനോശിൻ്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തിയഞ്ചു (905) വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
11 E foram todos os dias de Enos novecentos e cinco anos; e morreu.
12 കേനാന് എഴുപത് (70) വയസ്സായപ്പോൾ അവൻ മഹലലേലിനെ ജനിപ്പിച്ചു.
12 E viveu Cainã setenta anos e gerou a Maalalel.
13 മഹലലേലിനെ ജനിപ്പിച്ച ശേഷം കേനാൻ എണ്ണൂറ്റിനാല്പത് (840) വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
13 E viveu Cainã, depois que gerou a Maalalel, oitocentos e quarenta anos e gerou filhos e filhas.
14 കേനാന്‍റെ ആയുഷ്കാലം ആകെ തൊള്ളായിരത്തിപ്പത്തു (910) വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
14 E foram todos os dias de Cainã novecentos e dez anos; e morreu.
15 മഹലലേലിന് അറുപത്തഞ്ചു (65) വയസ്സായപ്പോൾ അവൻ യാരെദിനു ജന്മം നൽകി.
15 E viveu Maalalel sessenta e cinco anos e gerou a Jarede.
16 യാരെദിനെ ജനിപ്പിച്ച ശേഷം മഹലലേൽ എണ്ണൂറ്റിമുപ്പതു (830) വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
16 E viveu Maalalel, depois que gerou a Jarede, oitocentos e trinta anos e gerou filhos e filhas.
17 മഹലലേലിന്‍റെ ആയുഷ്കാലം ആകെ എണ്ണൂറ്റിത്തൊണ്ണൂറ്റഞ്ചു (895) വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
17 E foram todos os dias de Maalalel oitocentos e noventa e cinco anos; e morreu.
18 യാരെദിന് നൂറ്ററുപത്തിരണ്ടു (162) വയസ്സായപ്പോൾ അവൻ ഹാനോക്കിനെ ജനിപ്പിച്ചു.
18 E viveu Jarede cento e sessenta e dois anos e gerou a Enoque.
19 ഹാനോക്കിനെ ജനിപ്പിച്ച ശേഷം യാരെദ് എണ്ണൂറു (800) വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
19 E viveu Jarede, depois que gerou a Enoque, oitocentos anos e gerou filhos e filhas.
20 യാരെദിൻ്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി അറുപത്തിരണ്ടു (962) വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
20 E foram todos os dias de Jarede novecentos e sessenta e dois anos; e morreu.
21 ഹാനോക്കിന് അറുപത്തഞ്ചു (65) വയസ്സായപ്പോൾ അവൻ മെഥൂശലഹിനെ ജന്മം നൽകി.
21 E viveu Enoque sessenta e cinco anos e gerou a Metusalém.
22 മെഥൂശലഹിനെ ജനിപ്പിച്ച ശേഷം ഹാനോക്ക് മുന്നൂറു (300) വർഷം ദൈവത്തോടുകൂടെ നടക്കുകയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കുകയും ചെയ്തു.
22 E andou Enoque com Deus, depois que gerou a Metusalém, trezentos anos e gerou filhos e filhas.
23 ഹാനോക്കിൻ്റെ ആയുഷ്കാലം ആകെ മുന്നൂറ്റി അറുപത്തഞ്ചു (365) വർഷമായിരുന്നു.
23 E foram todos os dias de Enoque trezentos e sessenta e cinco anos.
24 ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.
24 E andou Enoque com Deus; e não se viu mais, porquanto Deus para si o tomou.
25 മെഥൂശലഹിന് നൂറ്റെൺപത്തേഴു (187) വയസ്സായപ്പോൾ അവൻ ലാമെക്കിനു ജന്മം നൽകി.
25 E viveu Metusalém cento e oitenta e sete anos e gerou a Lameque.
26 ലാമെക്കിനെ ജനിപ്പിച്ച ശേഷം മെഥൂശലഹ് എഴുനൂറ്റി എൺപത്തിരണ്ടു (782) വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
26 E viveu Metusalém, depois que gerou a Lameque, setecentos e oitenta e dois anos e gerou filhos e filhas.
27 മെഥൂശലഹിൻ്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി അറുപത്തൊമ്പതു (969) വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
27 E foram todos os dias de Metusalém novecentos e sessenta e nove anos; e morreu.
28 ലാമെക്കിന് നൂറ്റെൺപത്തിരണ്ടു (182) വയസ്സായപ്പോൾ അവൻ ഒരു മകനു ജന്മം നൽകി.
28 E viveu Lameque cento e oitenta e dois anos e gerou um filho.
29 “യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ അദ്ധ്വാനത്തിലും ഇവൻ നമ്മെ ആശ്വസിപ്പിക്കും” എന്നു പറഞ്ഞ് അവനു നോഹ എന്നു പേർ ഇട്ടു.
29 E chamou o seu nome Noé, dizendo: Este nos consolará acerca de nossas obras e do trabalho de nossas mãos, por causa da terra que o Senhor amaldiçoou.
30 നോഹയെ ജനിപ്പിച്ച ശേഷം ലാമെക്ക് അഞ്ഞൂറ്റി തൊണ്ണൂറ്റഞ്ചു (595) വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
30 E viveu Lameque, depois que gerou a Noé, quinhentos e noventa e cinco anos e gerou filhos e filhas.
31 ലാമെക്കിൻ്റെ ആയുഷ്കാലം ആകെ എഴുനൂറ്റെഴുപത്തേഴു (777) വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
31 E foram todos os dias de Lameque setecentos e setenta e sete anos; e morreu.
32 നോഹയ്ക്ക് അഞ്ഞൂറു (500) വയസ്സായശേഷം നോഹ ശേം, ഹാം, യാഫെത്ത് എന്നീ പുത്രന്മാരെ ജനിപ്പിച്ചു.
32 E era Noé da idade de quinhentos anos e gerou Noé a Sem, Cam e Jafé.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?