Gênesis 36
MAL vs ARIB
1 ഏദോം എന്ന ഏശാവിന്‍റെ വംശപാരമ്പര്യമാണിത്:
1 Estas são as gerações de Esaú {este é Edom}:
2 ഏശാവ് ഹിത്യനായ ഏലോൻ്റെ മകൾ ആദാ, ഹിവ്യനായ സിബെയോന്‍റെ മകളായ അനായുടെ മകൾ ഒഹൊലീബാ എന്നീ കനാന്യകന്യകമാരെയും
2 Esaú tomou dentre as filhas de Canaã suas mulheres: Ada, filha de Elom o heteu, e Aolíbama, filha de Ana, filha de Zibeão o heveu,
3 യിശ്മായേലിന്‍റെ മകളും നെബായോത്തിൻ്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി സ്വീകരിച്ചു.
3 e Basemate, filha de Ismael, irmã de Nebaiote.
4 ആദാ ഏശാവിന് എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു;
4 Ada teve de Esaú a Elifaz, e Basemate teve a Reuel;
5 ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിനു കനാൻദേശത്തുവച്ചു ജനിച്ച പുത്രന്മാർ.
5 e Aolíbama teve a Jeús, Jalão e Corá; estes são os filhos de Esaú, que lhe nasceram na terra de Canaã.
6 എന്നാൽ ഏശാവ് തന്‍റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെ എല്ലാവരേയും തന്‍റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാൻദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയുംകൊണ്ടു തന്‍റെ സഹോദരനായ യാക്കോബിന്‍റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്ക് പോയി.
6 Depois Esaú tomou suas mulheres, seus filhos, suas filhas e todas as almas de sua casa, seu gado, todos os seus animais e todos os seus bens, que havia adquirido na terra de Canaã, e foi-se para outra terra, apartando-se de seu irmão Jacó.
7 അവർക്ക് ഒന്നിച്ച് പാർക്കുവാൻ കഴിയാത്തവിധം അവരുടെ സമ്പത്ത് അധികമായിരുന്നു; അവരുടെ ആടുമാടുകൾ നിമിത്തം അവർ പരദേശികളായി പാർത്തിരുന്ന ദേശത്തിന് അവരെ വഹിച്ചുകൂടായിരുന്നു.
7 Porque os seus bens eram abundantes demais para habitarem juntos; e a terra de suas peregrinações não os podia sustentar por causa do seu gado.
8 അങ്ങനെ ഏദോം എന്നും പേരുള്ള ഏശാവ് സേയീർപർവ്വതത്തിൽ പാർത്തു.
8 Portanto Esaú habitou no monte de Seir; Esaú é Edom.
9 സേയീർപർവ്വതത്തിലുള്ള ഏദോമ്യരുടെ പിതാവായ ഏശാവിന്‍റെ വംശപാരമ്പര്യം:
9 Estas, pois, são as gerações de Esaú, pai dos edomeus, no monte de Seir:
10 ഏശാവിന്‍റെ പുത്രന്മാരുടെ പേരുകൾ: ഏശാവിന്‍റെ ഭാര്യയായ ആദായുടെ മകൻ എലീഫാസ്, ഏശാവിന്‍റെ ഭാര്യയായ ബാസമത്തിന്‍റെ മകൻ രെയൂവേൽ.
10 Estes são os nomes dos filhos de Esaú: Elifaz, filho de Ada, mulher de Esaú; Reuel, filho de Basemate, mulher de Esaú.
11 എലീഫാസിന്‍റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗഥാം, കെനസ്.
11 E os filhos de Elifaz foram: Temã, Omar, Zefô, Gatã e Quenaz.
12 തിമ്നാ എന്നവൾ ഏശാവിന്‍റെ മകനായ എലീഫാസിന്‍റെ വെപ്പാട്ടി ആയിരുന്നു. അവൾ എലീഫാസിന് അമാലേക്കിനെ പ്രസവിച്ചു; ഇവർ ഏശാവിന്‍റെ ഭാര്യയായ ആദായുടെ പുത്രന്മാർ.
12 Timna era concubina de Elifaz, filho de Esaú, e teve de Elifaz a Amaleque. São esses os filhos de Ada, mulher de Esaú.
13 രെയൂവേലിന്‍റെ പുത്രന്മാർ: നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ; ഇവർ ഏശാവിന്‍റെ ഭാര്യയായ ബാസമത്തിന്‍റെ പുത്രന്മാർ.
13 Foram estes os filhos de Reuel: Naate e Zerá, Sama e Mizá. Foram esses os filhos de Basemate, mulher de Esaú.
14 സിബെയോന്‍റെ മകളായ അനായുടെ മകൾ ഒഹൊലീബാമാ എന്ന ഏശാവിന്‍റെ ഭാര്യയുടെ പുത്രന്മാർ ആരെന്നാൽ: അവൾ ഏശാവിനു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു.
14 Estes foram os filhos de Aolíbama, filha de Ana, filha de Zibeão, mulher de Esaú: ela teve de Esaú Jeús, Jalão e Corá.
15 ഏശാവിന്‍റെ പുത്രന്മാരിലെ പ്രഭുക്കന്മാർ ആരെന്നാൽ: ഏശാവിന്‍റെ ആദ്യജാതൻ എലീഫാസിന്‍റെ പുത്രന്മാർ: തേമാൻപ്രഭു, ഓമാർപ്രഭു, സെഫോപ്രഭു, കെനസ്പ്രഭു,
15 São estes os chefes dos filhos de Esaú: dos filhos de Elifaz, o primogênito de Esaú, os chefes Temã, Omar, Zefô, Quenaz,
16 കോരഹ്പ്രഭു, ഗഥാംപ്രഭു, അമാലേക്പ്രഭു; ഇവർ ഏദോംദേശത്ത് എലീഫാസിൽ നിന്നുത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ആദായുടെ പുത്രന്മാർ.
16 Corá, Gatã e Amaleque. São esses os chefes que nasceram a Elifaz na terra de Edom; esses são os filhos de Ada.
17 ഏശാവിന്‍റെ മകനായ രെയൂവേലിന്‍റെ പുത്രന്മാർ ആരെന്നാൽ: നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവർ ഏദോംദേശത്ത് രെയൂവേലിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ഏശാവിന്‍റെ ഭാര്യ ബാസമത്തിന്‍റെ പുത്രന്മാർ.
17 Estes são os filhos de Reuel, filho de Esaú: os chefes Naate, Zerá, Sama e Mizá; esses são os chefes que nasceram a Reuel na terra de Edom; esses são os filhos de Basemate, mulher de Esaú.
18 ഏശാവിന്‍റെ ഭാര്യയായ ഒഹൊലീബാമായുടെ പുത്രന്മാർ ആരെന്നാൽ: യെയൂശ്പ്രഭു, യലാംപ്രഭു, കോരഹ്പ്രഭു; ഇവർ അനായുടെ മകളായി ഏശാവിന്‍റെ ഭാര്യയായ ഒഹൊലീബാമായിൽ നിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാർ.
18 Estes são os filhos de Aolíbama, mulher de Esaú: os chefes Jeús, Jalão e Corá; esses são os chefes que nasceram a líbama, filha de Ana, mulher de Esaú.
19 ഇവർ ഏദോം എന്നും പേരുള്ള ഏശാവിന്‍റെ പുത്രന്മാരും അവരിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു.
19 Esses são os filhos de Esaú, e esses seus príncipes: ele é Edom.
20 ഹോര്യനായ സേയീരിന്‍റെ പുത്രന്മാരായിരുന്ന ദേശത്തിലെ പൂർവ്വനിവാസികൾ ആരെന്നാൽ: ലോതാൻ, ശോബാൽ, സിബെയോൻ,
20 São estes os filhos de Seir, o horeu, moradores da terra: Lotã, Sobal, Zibeão, Anás,
21 അനാ, ദീശോൻ, ഏസെർ, ദീശാൻ; ഇവർ ഏദോംദേശത്ത് സേയീരിന്‍റെ പുത്രന്മാരായ ഹോര്യപ്രഭുക്കന്മാർ.
21 Disom, Eser e Disã; esses são os chefes dos horeus, filhos de Seir, na terra de Edom.
22 ലോതാന്‍റെ പുത്രന്മാർ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്‍റെ സഹോദരി തിമ്നാ.
22 Os filhos de Lotã foram: Hori e Hemã; e a irmã de Lotã era Timna.
23 ശോബാലിന്‍റെ പുത്രന്മാർ ആരെന്നാൽ: അൽവാൻ, മാനഹത്ത്, ഏബാൽ, ശെഫോ, ഓനാം.
23 Estes são os filhos de Sobal: Alvã, Manaate, Ebal, Sefô e Onão.
24 സിബെയോന്‍റെ പുത്രന്മാർ: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്‍റെ അപ്പനായ സിബെയോന്‍റെ കഴുതകളെ മേയ്ക്കുമ്പോൾ ചൂടുറവുകൾ കണ്ടെത്തിയ അനാ ഇവൻ തന്നെ.
24 Estes são os filhos de Zibeão: Aías e Anás; este é o Anás que achou as fontes termais no deserto, quando apascentava os jumentos de Zibeão, seu pai.
25 അനാവിൻ്റെ മക്കൾ ഇവർ: ദീശോനും അനാവിൻ്റെ മകൾ ഒഹൊലീബാമായും ആയിരുന്നു.
25 São estes os filhos de Ana: Disom e Aolíbama, filha de Ana.
26 ദീശാന്‍റെ പുത്രന്മാർ ആരെന്നാൽ: ഹെംദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ.
26 São estes os filhos de Disom: Hendã, Esbã, Itrã e Querã.
27 ഏസെരിന്‍റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, അക്കാൻ.
27 Estes são os filhos de Eser: Bilã, Zaavã e Acã.
28 ദീശാന്‍റെ പുത്രന്മാർ ഊസും അരാനും ആയിരുന്നു.
28 Estes são os filhos de Disã: Uz e Arã.
29 ഹോര്യപ്രഭുക്കന്മാർ ആരെന്നാൽ: ലോതാൻപ്രഭു, ശോബാൽപ്രഭു, സിബെയോൻപ്രഭു, അനാപ്രഭു,
29 Estes são os chefes dos horeus: Lotã, Sobal, Zibeão, Anás,
30 ദീശോൻപ്രഭു, ഏസെർപ്രഭു, ദീശാൻ പ്രഭു; സേയീർദേശത്തിലെ വിവിധഭാഗങ്ങളിലെ വംശക്കാർ അവരുടെ പൂർവ്വപിതാക്കന്മാരായ പ്രഭുക്കന്മാരുടെ പേരിൽ അറിയപ്പെട്ടു.
30 Disom, Eser e Disã; esses são os chefes dos horeus que governaram na terra de Seir.
31 യിസ്രായേൽമക്കൾക്കു രാജാവുണ്ടാകുന്നതിനു മുമ്പ് ഏദോംദേശത്തു ഭരിച്ച രാജാക്കന്മാർ ആരെന്നാൽ:
31 São estes os reis que reinaram na terra de Edom, antes que reinasse rei algum sobre os filhos de Israel.
32 ബെയോരിന്‍റെ പുത്രനായ ബേല ഏദോമിൽ രാജാവായിരുന്നു; അവന്‍റെ പട്ടണത്തിന് ദിൻഹാബാ എന്നു പേർ.
32 Reinou, pois, em Edom Belá, filho de Beor; e o nome da sua cidade era Dinabá.
33 ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരെഹിന്‍റെ മകൻ യോബാബ് അവനു പകരം രാജാവായി.
33 Morreu Belá; e Jobabe, filho de Zerá de Bozra, reinou em seu lugar.
34 യോബാബ് മരിച്ചശേഷം തേമാന്യദേശക്കാരനായ ഹൂശാം അവനു പകരം രാജാവായി.
34 Morreu Jobabe; e Husão, da terra dos temanitas, reinou em seu lugar.
35 ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയിൽവച്ചു മിദ്യാനെ തോല്പിച്ച ബദദിന്‍റെ മകൻ ഹദദ് അവനു പകരം രാജാവായി; അവന്‍റെ പട്ടണത്തിന് അവീത്ത് എന്നു പേര്.
35 Morreu Husão; e em seu lugar reinou Hadade, filho de Bedade, que feriu a Midiã no campo de Moabe; e o nome da sua cidade era Avite.
36 ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവനു പകരം രാജാവായി.
36 Morreu Hadade; e Sâmela de Masreca reinou em seu lugar.
37 സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗല്‍ അവനു പകരം രാജാവായി.
37 Morreu Sâmela; e Saul de Reobote junto ao rio reinou em seu lugar.
38 ശൗല്‍ മരിച്ചശേഷം അക്ബോരിന്‍റെ മകൻ ബാൽഹാനാൻ അവനു പകരം രാജാവായി.
38 Morreu Saul; e Baal-Hanã, filho de Acbor, reinou em seu lugar.
39 അക്ബോരിന്‍റെ മകനായ ബാൽഹാനാൻ മരിച്ചശേഷം ഹദർ അവനു പകരം രാജാവായി. അവന്‍റെ പട്ടണത്തിന് പാവു എന്നു പേർ. അവന്‍റെ ഭാര്യക്ക് മെഹേതബേൽ എന്നു പേർ; അവൾ മേസാഹാബിന്‍റെ മകളായ മത്രേദിന്‍റെ മകളായിരുന്നു.
39 Morreu Baal-Hanã, filho de Acbor; e Hadar reinou em seu lugar; e o nome da sua cidade era Paú; e o nome de sua mulher era Meetabel, filha de Matrede, filha de Me-Zaabe.
40 വംശങ്ങളായും കുലങ്ങളായും ഏശാവിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകൾ ഇവയാകുന്നു: തിമ്നാപ്രഭു, അൽവാപ്രഭു, യെഥേത്ത്പ്രഭു,
40 Estes são os nomes dos chefes dos filhos de Esaú, segundo as suas famílias, segundo os seus lugares, pelos seus nomes: os chefes Timna, Alva, Jetete,
41 ഒഹൊലീബാമാപ്രഭു, ഏലാപ്രഭു, പീനോൻപ്രഭു,
41 Aolíbama, Elá, Pinom,
42 കെനസ്പ്രഭു, തേമാൻപ്രഭു, മിബ്സാർപ്രഭു,
42 Quenaz, Temã, Mibzar,
43 മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവർ അവകാശമാക്കിയ ദേശത്തുള്ള വാസസ്ഥലങ്ങളുടെ അടിസ്ഥാനത്തിൽ ഏദോമ്യപ്രഭുക്കന്മാർ ഇവർ ആകുന്നു; ഏദോമ്യരുടെ പിതാവ് ഏശാവ് തന്നെ.
43 Magdiel e Irão; esses são os chefes de Edom, segundo as suas habitações, na terra ,da sua possessão. Este é Esaú, pai dos edomeus.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?