Gênesis 11

MAL vs ACF

Sair da comparação
ACF Almeida Corrigida Fiel
1 ഭൂമിയിലൊക്കെയും ഒരേ ഭാഷയും ഒരേ വാക്കുകളുമാണ് ഉണ്ടായിരുന്നത്.
1 E era toda a terra de uma mesma língua e de uma mesma fala.
2 എന്നാൽ അവർ കിഴക്കോട്ടു യാത്ര ചെയ്തു, ശിനാർദേശത്ത് ഒരു സമതലഭൂമി കണ്ടെത്തി, അവിടെ പാർത്തു.
2 E aconteceu que, partindo eles do oriente, acharam um vale na terra de Sinar; e habitaram ali.
3 അവർ തമ്മിൽ: “വരുവിൻ, നമുക്ക് ഇഷ്ടിക ഉണ്ടാക്കി നന്നായി ചുട്ടെടുക്കാം” എന്നു പറഞ്ഞു. അങ്ങനെ അവർ കല്ലിനു പകരം ഇഷ്ടികയും കുമ്മായത്തിനു പകരം പശമണ്ണും ഉപയോഗിച്ചു.
3 E disseram uns aos outros: Eia, façamos tijolos e queimemo-los bem. E foi-lhes o tijolo por pedra, e o betume por cal.
4 “വരുവിൻ; നാം ഭൂതലത്തിൽ ഒക്കെയും ചിതറിപ്പോകാതിരിക്കുവാൻ നമുക്കായി ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിയുക; നമുക്കുവേണ്ടി ഒരു പേരുമുണ്ടാക്കുക” എന്നു അവർ പറഞ്ഞു.
4 E disseram: Eia, edifiquemos nós uma cidade e uma torre cujo cume toque nos céus, e façamo-nos um nome, para que não sejamos espalhados sobre a face de toda a terra.
5 മനുഷ്യന്‍റെ പുത്രന്മാർ പണിത പട്ടണവും ഗോപുരവും കാണേണ്ടതിന് യഹോവ ഇറങ്ങിവന്നു.
5 Então desceu o Senhor para ver a cidade e a torre que os filhos dos homens edificavam;
6 അപ്പോൾ യഹോവ: “ഇതാ, ജനം ഒന്ന്, അവർക്കെല്ലാവർക്കും ഭാഷയും ഒന്ന്; അവർ ചെയ്യുവാൻ പോകുന്നതിൻ്റെ തുടക്കം മാത്രമാണ് ഇത്; അവർ ചെയ്യുവാൻ ഉദ്ദേശിക്കുന്നതൊന്നും അവർക്ക് അസാദ്ധ്യമാവുകയില്ല.
6 E o Senhor disse: Eis que o povo é um, e todos têm uma mesma língua; e isto é o que começam a fazer; e agora, não haverá restrição para tudo o que eles intentarem fazer.
7 വരുവിൻ; നമുക്ക് ഇറങ്ങിച്ചെന്ന്, അവർ തമ്മിൽ സംസാരിക്കുന്നത് പരസ്പരം ഗ്രഹിക്കാനാവാത്തവിധം അവരുടെ ഭാഷ കലക്കിക്കളയുക” എന്നു അരുളിച്ചെയ്തു.
7 Eia, desçamos e confundamos ali a sua língua, para que não entenda um a língua do outro.
8 അങ്ങനെ യഹോവ അവരെ അവിടെനിന്ന് ഭൂതലത്തിലെങ്ങും ചിതറിച്ചു; അവർ പട്ടണം പണിയുന്നത് വിട്ടുകളഞ്ഞു.
8 Assim o Senhor os espalhou dali sobre a face de toda a terra; e cessaram de edificar a cidade.
9 സർവ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവച്ചു കലക്കിക്കളഞ്ഞതുകൊണ്ട് അതിന് ബാബേൽ എന്നു പേരുവിളിച്ചു; യഹോവ അവരെ അവിടെനിന്ന് ഭൂതലത്തിൽ എങ്ങും ചിതറിച്ചുകളഞ്ഞു.
9 Por isso se chamou o seu nome Babel, porquanto ali confundiu o Senhor a língua de toda a terra, e dali os espalhou o Senhor sobre a face de toda a terra.
10 ശേമിന്‍റെ വംശപാരമ്പര്യം ഇതാണ്: ശേമിന് നൂറു (100) വയസ്സായപ്പോൾ ജലപ്രളയത്തിനുശേഷം രണ്ടു വർഷം കഴിഞ്ഞ് അർപ്പക്ഷാദിനു ജന്മം നൽകി.
10 Estas são as gerações de Sem: Sem era da idade de cem anos e gerou a Arfaxade, dois anos depois do dilúvio.
11 അതിനുശേഷം ശേം അഞ്ഞൂറ് (500) വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
11 E viveu Sem, depois que gerou a Arfaxade, quinhentos anos, e gerou filhos e filhas.
12 അർപ്പക്ഷാദിന് മുപ്പത്തഞ്ച് വയസ്സായപ്പോൾ അവൻ ശേലഹിനെ ജനിപ്പിച്ചു.
12 E viveu Arfaxade trinta e cinco anos, e gerou a Selá.
13 ശേലഹിനെ ജനിപ്പിച്ച ശേഷം അർപ്പക്ഷാദ് നാനൂറ്റിമൂന്ന് (403) വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
13 E viveu Arfaxade depois que gerou a Selá, quatrocentos e três anos, e gerou filhos e filhas.
14 ശേലഹിനെ മുപ്പതു വയസ്സായപ്പോൾ അവൻ ഏബെരിനെ ജനിപ്പിച്ചു.
14 E viveu Selá trinta anos, e gerou a Éber;
15 ഏബെരിനെ ജനിപ്പിച്ച ശേഷം ശേലഹ് നാനൂറ്റി മൂന്നു (403) വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
15 E viveu Selá, depois que gerou a Éber, quatrocentos e três anos, e gerou filhos e filhas.
16 ഏബെരിന് മുപ്പത്തിനാല് വയസ്സായപ്പോൾ അവൻ പേലെഗിനു ജന്മം നൽകി.
16 E viveu Éber trinta e quatro anos, e gerou a Pelegue.
17 പേലെഗിനു ജന്മം നൽകിയശേഷം ഏബെർ നാനൂറ്റിമുപ്പത് (430) വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
17 E viveu Éber, depois que gerou a Pelegue, quatrocentos e trinta anos, e gerou filhos e filhas.
18 പേലെഗിന് മുപ്പതു വയസ് ആയപ്പോൾ അവൻ രെയൂവിന് ജന്മം നൽകി.
18 E viveu Pelegue trinta anos, e gerou a Reú.
19 രെയൂവിന് ജന്മം നൽകിയശേഷം പേലെഗ് ഇരുനൂറ്റി ഒമ്പത് (209) വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
19 E viveu Pelegue, depois que gerou a Reú, duzentos e nove anos, e gerou filhos e filhas.
20 രെയൂവിന് മുപ്പത്തിരണ്ടു വയസ്സായപ്പോൾ അവൻ ശെരൂഗിനു ജന്മം നൽകി.
20 E viveu Reú trinta e dois anos, e gerou a Serugue.
21 ശെരൂഗിനെ ജനിപ്പിച്ച ശേഷം രെയൂ ഇരുനൂറ്റിഏഴ് (207) വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
21 E viveu Reú, depois que gerou a Serugue, duzentos e sete anos, e gerou filhos e filhas.
22 ശെരൂഗിന് മുപ്പതു വയസ്സായപ്പോൾ അവൻ നാഹോരിനു ജന്മം നൽകി.
22 E viveu Serugue trinta anos, e gerou a Naor.
23 നാഹോരിനെ ജനിപ്പിച്ച ശേഷം ശെരൂഗ് ഇരുനൂറ് (200) വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
23 E viveu Serugue, depois que gerou a Naor, duzentos anos, e gerou filhos e filhas.
24 നാഹോരിന് ഇരുപത്തൊമ്പതു വയസ്സായപ്പോൾ അവൻ തേരഹിനു ജന്മം നൽകി.
24 E viveu Naor vinte e nove anos, e gerou a Terá.
25 തേരഹിനു ജന്മം നൽകിയശേഷം നാഹോർ നൂറ്റിപ്പത്തൊമ്പതു (119) വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
25 E viveu Naor, depois que gerou a Terá, cento e dezenove anos, e gerou filhos e filhas.
26 തേരഹിന് എഴുപത് വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവർക്കു ജന്മം നൽകി.
26 E viveu Terá setenta anos, e gerou a Abrão, a Naor, e a Harã.
27 തേരഹിൻ്റെ വംശപാരമ്പര്യം ഇതാണ്: തേരഹ് അബ്രാമിനും നാഹോരിനും ഹാരാനും ജന്മം നൽകി; ഹാരാൻ ലോത്തിനു ജന്മം നൽകി.
27 E estas são as gerações de Terá: Terá gerou a Abrão, a Naor, e a Harã; e Harã gerou a Ló.
28 എന്നാൽ ഹാരാൻ തന്‍റെ ജന്മദേശത്തു വച്ചു കൽദയരുടെ ഊരിൽവച്ചു തന്നെ, തന്‍റെ അപ്പനായ തേരഹിനു മുമ്പെ മരിച്ചുപോയി.
28 E morreu Harã estando seu pai Terá ainda vivo, na terra do seu nascimento, em Ur dos caldeus.
29 അബ്രാമും നാഹോരും വിവാഹം കഴിച്ചു; അബ്രാമിൻ്റെ ഭാര്യക്കു സാറായി എന്നും നാഹോരിൻ്റെ ഭാര്യക്കു മിൽക്കാ എന്നും പേർ. മിൽക്കായുടെയും യിസ്കയുടെയും അപ്പനായ ഹാരാൻ്റെ മകളാണ് മിൽക്ക.
29 E tomaram Abrão e Naor mulheres para si: o nome da mulher de Abrão era Sarai, e o nome da mulher de Naor era Milca, filha de Harã, pai de Milca e pai de Iscá.
30 സാറായി മച്ചിയായിരുന്നു; അവൾക്കു കുട്ടികൾ ഉണ്ടായിരുന്നില്ല.
30 E Sarai foi estéril, não tinha filhos.
31 തേരഹ് തന്‍റെ മകനായ അബ്രാമിനെയും ഹാരാൻ്റെ മകനായ തന്‍റെ കൊച്ചുമകൻ ലോത്തിനെയും തന്‍റെ മകനായ അബ്രാമിൻ്റെ ഭാര്യയായ, മരുമകൾ സാറായിയെയും കൂട്ടി കൽദയരുടെ ഊരിൽനിന്നു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു; അവർ ഹാരാൻ വരെ വന്ന് അവിടെ പാർത്തു.
31 E tomou Terá a Abrão seu filho, e a Ló, filho de Harã, filho de seu filho, e a Sarai sua nora, mulher de seu filho Abrão, e saiu com eles de Ur dos caldeus, para ir à terra de Canaã; e vieram até Harã, e habitaram ali.
32 തേരഹിൻ്റെ ആയുഷ്കാലം ഇരുനൂറ്റിയഞ്ച് (205) വർഷം ആയിരുന്നു; തേരഹ് ഹാരാനിൽവച്ചു മരിച്ചു.
32 E foram os dias de Terá duzentos e cinco anos, e morreu Terá em Harã.

Ler em outra tradução

Comparar com outra