Gênesis 10
MAL vs ARC
1 നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരുടെ വംശാവലി: ജലപ്രളയത്തിനുശേഷം അവർക്ക് പുത്രന്മാർ ജനിച്ചു.
1 Estas, pois, são as gerações dos filhos de Noé: Sem, Cam e Jafé; e nasceram-lhes filhos depois do dilúvio.
2 യാഫെത്തിന്‍റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ, മേശെക്, തീരാസ്.
2 Os filhos de Jafé são: Gomer, e Magogue, e Madai, e Javã, e Tubal, e Meseque, e Tiras.
3 ഗോമെരിന്‍റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ.
3 E os filhos de Gomer são: Asquenaz, e Rifate, e Togarma.
4 യാവാന്‍റെ പുത്രന്മാർ: എലീശാ, തർശ്ശീശ്, കിത്തീം, ദോദാനീം.
4 E os filhos de Javã são: Elisá, e Társis, e Quitim, e Dodanim.
5 ഇവരുടെ സന്തതികളാണ് കടലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങൾ. അവർ താന്താങ്ങളുടെ ദേശങ്ങളിൽ വെവ്വേറെ ഭാഷകൾ സംസാരിച്ച്, വെവ്വേറെഗോത്രങ്ങളും ജനതകളുമായി കുടുംബമായി പാർത്തു വരുന്നു.
5 Por estes, foram repartidas as ilhas das nações nas suas terras, cada qual segundo a sua língua, segundo as suas famílias, entre as suas nações.
6 ഹാമിന്‍റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
6 E os filhos de Cam são: Cuxe, e Mizraim, e Pute, e Canaã.
7 കൂശിന്‍റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ; രാമായുടെ പുത്രന്മാർ: ശെബയും ദെദാനും.
7 E os filhos de Cuxe são: Sebá, e Havilá, e Sabtá, e Raamá, e Sabtecá; e os filhos de Raamá são: Sabá e Dedã.
8 കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു.
8 E Cuxe gerou a Ninrode; este começou a ser poderoso na terra.
9 അവൻ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ട്: “യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ” എന്നു പഴഞ്ചൊല്ലുണ്ടായി.
9 E este foi poderoso caçador diante da face do Senhor ; pelo que se diz: Como Ninrode, poderoso caçador diante do Senhor .
10 ആരംഭത്തിൽ അവന്‍റെ രാജ്യം ശിനാർദേശത്ത് ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവ ആയിരുന്നു.
10 E o princípio do seu reino foi Babel, e Ereque, e Acade, e Calné, na terra de Sinar.
11 ആ ദേശത്തുനിന്ന് നിമ്രോദ് അശ്ശൂരിലേക്ക് പുറപ്പെട്ടു നീനെവേ, രെഹോബോത്ത്-ഇർ, കാലഹ്,
11 Desta mesma terra saiu ele à Assíria e edificou a Nínive, e Reobote-Ir, e Calá,
12 നീനെവേയ്ക്കും കാലഹിനും മദ്ധ്യേ മഹാനഗരമായ രേസെൻ എന്നിവ പണിതു.
12 e Resém, entre Nínive e Calá (esta é a grande cidade).
13 മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,
13 E Mizraim gerou a Ludim, e a Anamim, e a Leabim, e a Naftuim,
14 പത്രൂസീം, കസ്ലൂഹീം (ഇവരിൽനിന്നു ഫെലിസ്ത്യരും കഫ്തോരീമും ഉത്ഭവിച്ചു) എന്നിവരെ ജനിപ്പിച്ചു.
14 e a Patrusim, e a Casluim (donde saíram os filisteus), e a Caftorim.
15 കനാൻ തന്‍റെ ആദ്യജാതനായ സീദോൻ, ഹേത്ത്,
15 E Canaã gerou a Sidom, seu primogênito, e a Hete,
16 യെബൂസ്യൻ, അമോര്യൻ, ഗിർഗ്ഗശ്യൻ,
16 e ao jebuseu, e ao amorreu, e ao girgaseu,
17 ഹിവ്യൻ, അർക്ക്യൻ, സീന്യൻ,
17 e ao heveu, e ao arqueu, e ao sineu,
18 അർവ്വാദ്യൻ, സെമാര്യൻ, ഹമാത്യൻ എന്നിവരെ ജനിപ്പിച്ചു. പിന്നീട് കനാന്യരുടെ കുടുംബങ്ങൾ പരന്നു.
18 e ao arvadeu, e ao zemareu, e ao hamateu, e depois se espalharam as famílias dos cananeus.
19 കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാരിലേക്കു പോകുന്ന വഴിയായി ഗസ്സാവരെയും സൊദോമിലേക്കും ഗൊമോരയിലേക്കും ആദ്മയിലേക്കും സെബോയീമിലേക്കും പോകുന്ന വഴിയായി ലാശവരെയും ആയിരുന്നു.
19 E foi o termo dos cananeus desde Sidom, indo para Gerar, até Gaza; indo para Sodoma, e Gomorra, e Admá, e Zeboim, até Lasa.
20 അവരവരുടെ ദേശത്തിലും അവരവരുടെ രാജ്യത്തിലും അതത് കുടുംബംകുടുംബമായും ഭാഷഭാഷയായും ഇവരായിരുന്നു ഹാമിന്‍റെ പുത്രന്മാർ.
20 Estes são os filhos de Cam, segundo as suas famílias, segundo as suas línguas, em suas terras, em suas nações.
21 യാഫെത്തിന്‍റെ ജ്യേഷ്ഠനും ഏബെരിൻ്റെ സന്തതികൾക്കെല്ലാം പിതാവുമായ ശേമിനും മക്കൾ ജനിച്ചു.
21 E a Sem nasceram filhos, e ele é o pai de todos os filhos de Éber e o irmão mais velho de Jafé.
22 ശേമിന്‍റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം.
22 Os filhos de Sem são: Elão, e Assur, e Arfaxade, e Lude, e Arã.
23 അരാമിൻ്റെ പുത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മശ്.
23 E os filhos de Arã são: Uz, e Hul, e Geter, e Más.
24 അർപ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു.
24 E Arfaxade gerou a Salá; e Salá gerou a Éber.
25 ഏബെരിന് രണ്ടു പുത്രന്മാർ ജനിച്ചു; ഒരുവന് പേലെഗ് എന്നു പേർ; അവന്‍റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയത്; അവന്‍റെ സഹോദരന് യൊക്താൻ എന്നു പേർ.
25 E a Éber nasceram dois filhos: o nome de um foi Pelegue, porquanto em seus dias se repartiu a terra; e o nome do seu irmão foi Joctã.
26 യൊക്താന്‍റെ പുത്രന്‍ അല്മോദാദ്, ശാലെഫ്, ഹസർമ്മാവെത്ത്,
26 E Joctã gerou a Almodá, e a Selefe, e a Hazar-Mavé, e a Jerá,
27 യാരഹ്, ഹദോരാം, ഊസാൽ, ദിക്ലാ,
27 e a Hadorão, e a Uzal, e a Dicla,
28 ഓബാൽ, അബീമായേൽ, ശെബാ,
28 e a Obal, e a Abimael, e a Sabá,
29 ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവർ എല്ലാവരും യൊക്താന്‍റെ പുത്രന്മാർ ആയിരുന്നു.
29 e a Ofir, e a Havilá, e a Jobabe; todos estes foram filhos de Joctã.
30 അവരുടെ വാസസ്ഥലം മേശാതുടങ്ങി കിഴക്കൻമലയായ സെഫാർവരെ ആയിരുന്നു.
30 E foi a sua habitação desde Messa, indo para Sefar, montanha do Oriente.
31 ഇതാണ്, ദേശവും ഭാഷയും കുലവുമനുസരിച്ച് ശേമിന്‍റെ സന്തതിപരമ്പര.
31 Estes são os filhos de Sem, segundo as suas famílias, segundo as suas línguas, em suas terras, em suas nações.
32 ദേശവും തലമുറയുമനുസരിച്ച് നോഹയുടെ മക്കളുടെ കുടുംബ ചരിത്രമാണ് ഇത്. ഇവരിൽനിന്നാണ് ജലപ്രളയത്തിനുശേഷം ജനതകൾ ഭൂമിയിലാകെ വ്യാപിച്ചത്.
32 Estas são as famílias dos filhos de Noé, segundo as suas gerações, em suas nações; e destes foram divididas as nações na terra, depois do dilúvio.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?