Apocalipse 22

MAL vs ARC

Sair da comparação
ARC Almeida Revista e Corrigida 2009
1 പിന്നെ അവൻ ദൈവത്തിന്‍റെയും കുഞ്ഞാടിൻ്റെയും സിംഹാസനത്തിൽ നിന്നും പുറപ്പെടുന്ന പളുങ്കുപോലെ നിർമ്മലമായ ജീവജലനദി എന്നെ കാണിച്ചു.
1 E mostrou-me o rio puro da água da vida, claro como cristal, que procedia do trono de Deus e do Cordeiro.
2 അതിന്‍റെ വീഥിയുടെ നടുവിൽ നദിയ്ക്ക് ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടായിരുന്നു; അത് പന്ത്രണ്ടുവിധം ഫലം കായിച്ച് മാസംതോറും അതത് ഫലം കൊടുത്തിരുന്നു; വൃക്ഷത്തിന്‍റെ ഇലകൾ ജനതകൾക്ക് രോഗശാന്തിക്കു നൽകിയിരുന്നു.
2 No meio da sua praça e de uma e da outra banda do rio, estava a árvore da vida, que produz doze frutos, dando seu fruto de mês em mês, e as folhas da árvore são para a saúde das nações.
3 യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്‍റെയും കുഞ്ഞാടിൻ്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്‍റെ ദാസന്മാർ അവനെ സേവിക്കും.
3 E ali nunca mais haverá maldição contra alguém; e nela estará o trono de Deus e do Cordeiro, e os seus servos o servirão.
4 അവർ അവന്‍റെ മുഖംകാണും; അവന്‍റെ പേർ അവരുടെ നെറ്റിയിൽ ഉണ്ടായിരിക്കും.
4 E verão o seu rosto, e na sua testa estará o seu nome.
5 ഇനി രാത്രി അവിടെ ഉണ്ടാകയില്ല; ദൈവമായ കർത്താവ് അവർക്ക് പ്രകാശം നൽകുന്നതുകൊണ്ട് വിളക്കിൻ്റെ വെളിച്ചമോ സൂര്യപ്രകാശമോ അവർക്ക് ആവശ്യമില്ല. അവർ എന്നെന്നേക്കും വാഴും.
5 E ali não haverá mais noite, e não necessitarão de lâmpada nem de luz do sol, porque o Senhor Deus os alumia, e reinarão para todo o sempre.
6 അവൻ എന്നോട്: “ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; വിശുദ്ധ പ്രവാചകന്മാരുടെ കർത്താവായ ദൈവം വേഗത്തിൽ സംഭവിപ്പാനുള്ളത് തന്‍റെ ദാസന്മാരെ കാണിക്കേണ്ടതിന് തന്‍റെ ദൂതനെ അയച്ചു.“
6 E disse-me: Estas palavras são fiéis e verdadeiras. O Senhor, o Deus dos santos profetas, enviou o seu anjo, para mostrar aos seus servos as coisas que em breve hão de acontecer.
7 ഇതാ, ഞാൻ വേഗം വരുന്നു; ഈ പുസ്തകത്തിലെ പ്രവചനത്തിന്‍റെ വചനങ്ങളെ കാത്തുകൊള്ളുന്നവൻ ഭാഗ്യവാൻ.
7 Eis que presto venho. Bem-aventurado aquele que guarda as palavras da profecia deste livro.
8 യോഹന്നാൻ എന്ന ഞാൻ ഈ കാര്യങ്ങൾ എല്ലാം കാണുകയും കേൾക്കുകയും ചെയ്തു. ഞാൻ കേൾക്കുകയും കാൺകയും ചെയ്തപ്പോൾ അത് എനിക്ക് കാണിച്ചുതന്ന ദൂതനെ നമസ്കരിക്കേണ്ടതിന് ഞാൻ കാൽക്കൽ വീണു.
8 E eu, João, sou aquele que vi e ouvi estas coisas. E, havendo- as ouvido e visto, prostrei-me aos pés do anjo que mas mostrava para o adorar.
9 അവൻ എന്നോട്: “നീ അത് ചെയ്യരുത്: ഞാൻ നിന്‍റെയും നിന്‍റെ സഹോദരന്മാരായ പ്രവാചകന്മാരുടേടെയും ഈ പുസ്തകത്തിലെ വചനം അനുസരിക്കുന്നവരുടെയും കൂട്ടുദാസനത്രേ; ദൈവത്തെ ആരാധിക്ക“ എന്നു പറഞ്ഞു.
9 E disse-me: Olha, não faças tal, porque eu sou conservo teu e de teus irmãos, os profetas, e dos que guardam as palavras deste livro. Adora a Deus.
10 അവൻ എന്നോട് പറഞ്ഞത്: “സമയം അടുത്തിരിക്കുകയാൽ ഈ പുസ്തകത്തിലെ പ്രവചനത്തിന്‍റെ വചനങ്ങളെ മുദ്രയിടരുതു.
10 E disse-me: Não seles as palavras da profecia deste livro, porque próximo está o tempo.
11 അനീതിയുള്ളവൻ ഇനിയും അനീതി ചെയ്യട്ടെ; മ്ലേച്ഛനായവൻ ഇനിയും മ്ലേച്ഛനായിരിക്കട്ടെ; നീതിമാൻ ഇനിയും നീതിമാനായിരിക്കട്ടെ; വിശുദ്ധൻ ഇനിയും വിശുദ്ധനായിരിക്കട്ടെ.“
11 Quem é injusto faça injustiça ainda; e quem está sujo suje-se ainda; e quem é justo faça justiça ainda; e quem é santo seja santificado ainda.
12 ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തനും അവനവന്‍റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുക്കുവാൻ പ്രതിഫലം എന്‍റെ അടുക്കൽ ഉണ്ട്.
12 E eis que cedo venho, e o meu galardão está comigo para dar a cada um segundo a sua obra.
13 ഞാൻ അല്ഫയും ഓമേഗയും ആരംഭവും അവസാനവും ആദിയും അന്ത്യവും ആകുന്നു.
13 Eu sou o Alfa e o Ômega, o Princípio e o Fim, o Primeiro e o Derradeiro.
14 ജീവന്‍റെ വൃക്ഷത്തിൽ പങ്ക് ലഭിക്കേണ്ടതിനും വാതിലുകളിൽകൂടി നഗരത്തിൽ കടക്കേണ്ടതിനും അവന്‍റെ പ്രമാണങ്ങളെ അനുസരിക്കുന്നവരായ തങ്ങളുടെ വസ്ത്രങ്ങളെ അലക്കുന്നവര്‍ഭാഗ്യവാന്മാർ.
14 Bem-aventurados aqueles que lavam as suas vestiduras no sangue do Cordeiro, para que tenham direito à árvore da vida e possam entrar na cidade pelas portas.
15 നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കൊലപാതകന്മാരും ബിംബാരാധികളും വ്യാജത്തെ ഇഷ്ടപ്പെടുകയും പ്രവർത്തിക്കയും ചെയ്യുന്ന എല്ലാവരും പുറത്തുതന്നെ.
15 Ficarão de fora os cães e os feiticeiros, e os que se prostituem, e os homicidas, e os idólatras, e qualquer que ama e comete a mentira.
16 സഭകളിൽ ഈ കാര്യങ്ങൾ സാക്ഷീകരിക്കേണ്ടതിന് യേശു എന്ന ഞാൻ എന്‍റെ ദൂതനെ നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നു; ഞാൻ ദാവീദിന്‍റെ വേരും വംശവും തേജസ്സുള്ള ഉദയനക്ഷത്രവുമാകുന്നു.
16 Eu, Jesus, enviei o meu anjo, para vos testificar estas coisas nas igrejas. Eu sou a Raiz e a Geração de Davi, a resplandecente Estrela da manhã.
17 വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ആശിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ.
17 E o Espírito e a esposa dizem: Vem! E quem ouve diga: Vem! E quem tem sede venha; e quem quiser tome de graça da água da vida.
18 ഈ പുസ്തകത്തിലെ പ്രവചനത്തിന്‍റെ വാക്കുകൾ കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നത്: അതിനോട് ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ബാധകൾ ദൈവം അവനു വരുത്തും.
18 Porque eu testifico a todo aquele que ouvir as palavras da profecia deste livro que, se alguém lhes acrescentar alguma coisa, Deus fará vir sobre ele as pragas que estão escritas neste livro;
19 ഈ പ്രവചന പുസ്തകത്തിലെ വചനങ്ങളിൽ നിന്നു ആരെങ്കിലും എന്തെങ്കിലും നീക്കിക്കളഞ്ഞാൽ ജീവന്‍റെ പുസ്തകത്തിലേയും വിശുദ്ധനഗരത്തിലേയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന മറ്റെല്ലാത്തിലും അവനുള്ള ഓഹരി ദൈവം നീക്കിക്കളയും.
19 e, se alguém tirar quaisquer palavras do livro desta profecia, Deus tirará a sua parte da árvore da vida e da Cidade Santa, que estão escritas neste livro.
20 ഈ കാര്യങ്ങളെ സാക്ഷീകരിക്കുന്നവൻ അരുളിച്ചെയ്യുന്നത്: അതേ, ഞാൻ വേഗം വരുന്നു. ആമേൻ, അതെ, കർത്താവായ യേശുവേ, വരേണമേ.
20 Aquele que testifica estas coisas diz: Certamente, cedo venho. Amém! Ora, vem, Senhor Jesus!
21 കർത്താവായ യേശുവിന്‍റെ കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ; ആമേൻ.
21 A graça de nosso Senhor Jesus Cristo seja com todos vós. Amém!

Ler em outra tradução

Comparar com outra