Números 33

GL_MALAYALAM vs NVT

Sair da comparação
NVT Nova Versão Transformadora
1 മോശെയുടെയും അഹരോന്റെയും കൈക്കീഴിൽ ഗണംഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട യിസ്രായേൽമക്കളുടെ പ്രയാണങ്ങൾ ആവിതു:
1 Este é o percurso que os israelitas fizeram quando saíram do Egito, organizados segundo suas divisões, sob a liderança de Moisés e Arão.
2 മോശെ യഹോവയുടെ കല്പനപ്രകാരം അവരുടെ പ്രയാണക്രമത്തിൽ അവരുടെ താവളങ്ങൾ എഴുതിവെച്ചു; താവളം താവളമായി അവർ ചെയ്ത പ്രയാണങ്ങൾ ആവിതു:
2 Por ordem do S enhor , Moisés guardou um registro escrito de seu progresso. Estas são as etapas da jornada, identificadas pelos lugares onde pararam ao longo do caminho.
3 ഒന്നാം മാസം പതിനഞ്ചാം തിയ്യതി അവർ രമെസേസിൽനിന്നു പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാൾ യിസ്രായേൽമക്കൾ എല്ലാമിസ്രയീമ്യരും കാൺകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
3 Os israelitas partiram da cidade de Ramessés no décimo quinto dia do primeiro mês, na manhã seguinte à primeira celebração da Páscoa. Partiram triunfantemente, à vista de todos os egípcios.
4 മിസ്രയീമ്യരോ, യഹോവ തങ്ങളുടെ ഇടയിൽ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു.
4 Enquanto isso, os egípcios sepultavam o filho mais velho de suas famílias que o S enhor havia ferido mortalmente na noite anterior. Naquela noite, o S enhor derrotou os deuses do Egito com grandes atos de julgamento.
5 യിസ്രായേൽമക്കൾ രമെസേസിൽനിന്നു പുറപ്പെട്ടു സുക്കോത്തിൽ പാളയമിറങ്ങി.
5 Depois de partirem de Ramessés, os israelitas acamparam em Sucote.
6 സുക്കോത്തിൽനിന്നു അവർ പുറപ്പെട്ടു മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമിൽ പാളയമിറങ്ങി.
6 Saíram de Sucote e acamparam em Etã, à beira do deserto.
7 ഏഥാമിൽനിന്നു പുറപ്പെട്ടു ബാൽ-സെഫോന്നെതിരെയുള്ള പീഹഹീരോത്തിന്നു തിരിഞ്ഞുവന്നു; അവർ മിഗ്ദോലിന്നു കിഴക്കു പാളയമിറങ്ങി.
7 Saíram de Etã e voltaram para Pi-Hairote, de frente para Baal-Zefom, e acamparam perto de Migdol.
8 പീഹഹീരോത്തിന്നു കിഴക്കുനിന്നു പുറപ്പെട്ടു കടലിന്റെ നടവിൽകൂടി മരുഭൂമിയിൽ കടന്നു ഏഥാമരുഭൂമിയിൽ മൂന്നു ദിവസത്തെ വഴിനടന്നു മാറയിൽ പാളയമിറങ്ങി.
8 Saíram de Pi-Hairote, atravessaram o mar Vermelho e chegaram ao deserto. Viajaram três dias pelo deserto de Etã e acamparam em Mara.
9 മാറയിൽനിന്നു പുറപ്പെട്ടു ഏലീമിൽ എത്തി; ഏലീമിൽ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നതു കൊണ്ടു അവർ അവിടെ പാളയമിറങ്ങി.
9 Saíram de Mara e acamparam em Elim, onde havia doze fontes de água e setenta palmeiras.
10 ഏലീമിൽനിന്നു പുറപ്പെട്ടു ചെങ്കടലിന്നരികെ പാളയമിറങ്ങി.
10 Saíram de Elim e acamparam junto ao mar Vermelho.
11 ചെങ്കടലിന്നരികെനിന്നു പുറപ്പെട്ടു സീൻമരുഭൂമിയിൽ പാളയമിറങ്ങി.
11 Saíram do mar Vermelho e acamparam no deserto de Sim.
12 സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ടു ദൊഫ്ക്കുയിൽ പാളയമിറങ്ങി.
12 Saíram do deserto de Sim e acamparam em Dofca.
13 ദൊഫ്ക്കുയിൽ നിന്നു പുറപ്പെട്ടു ആലൂശിൽ പാളയമിറങ്ങി.
13 Saíram de Dofca e acamparam em Alus.
14 ആലൂശിൽ നിന്നു പുറപ്പെട്ടു രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാൻ വെള്ളമില്ലായിരുന്നു.
14 Saíram de Alus e acamparam em Refidim, onde não havia água para o povo beber.
15 രെഫീദീമിൽ നിന്നു പുറപ്പെട്ടു സീനായിമരുഭൂമിയിൽ പാളയമിറങ്ങി.
15 Saíram de Refidim e acamparam no deserto do Sinai.
16 സീനായിമരുഭൂമിയിൽനിന്നു പുറപ്പെട്ടു കിബ്രോത്ത്-ഹത്താവയിൽ പാളയമിറങ്ങി.
16 Saíram do deserto do Sinai e acamparam em Quibrote-Hataavá.
17 കിബ്രോത്ത്-ഹത്താവയിൽ നിന്നു പുറപ്പെട്ടു ഹസേരോത്തിൽ പാളയമിറങ്ങി.
17 Saíram de Quibrote-Hataavá e acamparam em Hazerote.
18 ഹസേരോത്തിൽനിന്നു പുറപ്പെട്ടു രിത്ത്മയിൽ പാളയമിറങ്ങി.
18 Saíram de Hazerote e acamparam em Ritmá.
19 രിത്തമയിൽനിന്നു പുറപ്പെട്ടു രിമ്മോൻ-പേരെസിൽ പാളയമിറങ്ങി.
19 Saíram de Ritmá e acamparam em Rimom-Perez.
20 രിമ്മോൻ-പേരെസിൽനിന്നു പുറപ്പെട്ടു ലിബ്നയിൽ പാളയമിറങ്ങി.
20 Saíram de Rimom-Perez e acamparam em Libna.
21 ലിബ്നയിൽനിന്നു പുറപ്പെട്ടു രിസ്സയിൽ പാളയമിറങ്ങി.
21 Saíram de Libna e acamparam em Rissa.
22 രിസ്സയിൽനിന്നു പുറപ്പെട്ടു കെഹേലാഥയിൽ പാളയമിറങ്ങി.
22 Saíram de Rissa e acamparam em Queelata.
23 കെഹേലാഥയിൽനിന്നു പുറപ്പെട്ടു ശാഫേർമലയിൽ പാളയമിറങ്ങി.
23 Saíram de Queelata e acamparam no monte Séfer.
24 ശാഫേർമലയിൽനിന്നു പുറപ്പെട്ടു ഹരാദയിൽ പാളയമിറങ്ങി.
24 Saíram do monte Séfer e acamparam em Harada.
25 ഹരാദയിൽനിന്നു പുറപ്പെട്ടു മകഹേലോത്തിൽ പാളയമിറങ്ങി.
25 Saíram de Harada e acamparam em Maquelote.
26 മകഹേലോത്തിൽനിന്നു പുറപ്പെട്ടു തഹത്തിൽ പാളയമിറങ്ങി.
26 Saíram de Maquelote e acamparam em Taate.
27 തഹത്തിൽനിന്നു പുറപ്പെട്ടു താരഹിൽ പാളയമിറങ്ങി.
27 Saíram de Taate e acamparam em Terá.
28 താരഹിൽനിന്നു പുറപ്പെട്ടു മിത്ത്ക്കുയിൽ പാളയമിറങ്ങി.
28 Saíram de Terá e acamparam em Mitca.
29 മിത്ത്ക്കുയിൽനിന്നു പുറപ്പെട്ടു ഹശ്മോനയിൽ പാളയമിറങ്ങി.
29 Saíram de Mitca e acamparam em Hasmona.
30 ഹശ്മോനയിൽനിന്നു പുറപ്പെട്ടു മോസേരോത്തിൽ പാളയമിറങ്ങി.
30 Saíram de Hasmona e acamparam em Moserote.
31 മോസേരോത്തിൽനിന്നു പുറപ്പെട്ടു ബെനേയാക്കാനിൽ പാളയമിറങ്ങി.
31 Saíram de Moserote e acamparam em Bene-Jaacã.
32 ബെനേയാക്കാനിൽനിന്നു പുറപ്പെട്ടു ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമിറങ്ങി.
32 Saíram de Bene-Jaacã e acamparam em Hor-Gidgade.
33 ഹോർ-ഹഗ്ഗിദ്ഗാദിൽ നിന്നു പുറപ്പെട്ടു യൊത്ബാഥയിൽ പാളയമിറങ്ങി.
33 Saíram de Hor-Gidgade e acamparam em Jotbatá.
34 യൊത്ബാഥയിൽനിന്നു പുറപ്പെട്ടു അബ്രോനയിൽ പാളയമിറങ്ങി.
34 Saíram de Jotbatá e acamparam em Abrona.
35 അബ്രോനയിൽനിന്നു പുറപ്പെട്ടു എസ്യോൻ-ഗേബെരിൽ പാളയമിറങ്ങി.
35 Saíram de Abrona e acamparam em Eziom-Geber.
36 എസ്യോൻ-ഗേബെരിൽനിന്നു പുറപ്പെട്ടു സീൻമരുഭൂമിയിൽ പാളയമിറങ്ങി. അതാകുന്നു കാദേശ്.
36 Saíram de Eziom-Geber e acamparam em Cades, no deserto de Zim.
37 അവർ കാദേശിൽനിന്നു പുറപ്പെട്ടു എദോംദേശത്തിന്റെ അതിരിങ്കൽ ഹോർപർവ്വതത്തിങ്കൽ പാളയമിറങ്ങി.
37 Saíram de Cades e acamparam no monte Hor, na fronteira de Edom.
38 പുരോഹിതനായ അഹരോൻ യഹോവയുടെ കല്പനപ്രകാരം ഹോർ പർവ്വതത്തിൽ കയറി, യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തിയ്യതി അവിടെവെച്ചു മരിച്ചു.
38 Enquanto estavam ao pé do monte Hor, por ordem do S enhor o sacerdote Arão subiu ao monte e morreu ali. Isso aconteceu no primeiro dia do quinto mês, quarenta anos depois que Israel saiu do Egito.
39 അഹരോൻ ഹോർ പർവ്വതത്തിൽവെച്ചു മരിച്ചപ്പോൾ അവന്നു നൂറ്റിരുപത്തിമൂന്നു വയസ്സായിരുന്നു.
39 Arão tinha 123 anos quando morreu no monte Hor.
40 എന്നാൽ കനാൻ ദേശത്തു തെക്കു പാർത്തിരുന്ന കനാന്യനായ അരാദ്‍രാജാവു യിസ്രായേൽ മക്കളുടെ വരവിനെക്കുറിച്ചു കേട്ടു.
40 O rei cananeu de Arade, que vivia no Neguebe, na terra de Canaã, soube que os israelitas se aproximavam de sua terra.
41 ഹോർ പർവ്വതത്തിങ്കൽനിന്നു അവർ പുറപ്പെട്ടു സല്മോനയിൽ പാളയമിറങ്ങി.
41 Saíram do monte Hor e acamparam em Zalmona.
42 സല്മോനയിൽ നിന്നു പറപ്പെട്ടു പൂനോനിൽ പാളയമിറങ്ങി.
42 Saíram de Zalmona e acamparam em Punom.
43 പൂനോനിൽനിന്നു പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി.
43 Saíram de Punom e acamparam em Obote.
44 ഓബോത്തിൽനിന്നു പുറപ്പെട്ടു മോവാബിന്റെ അതിരിങ്കൽ ഈയേ-അബാരീമിൽ പാളയമിറങ്ങി.
44 Saíram de Obote e acamparam em Ijé-Abarim, na fronteira de Moabe.
45 ഈയീമിൽനിന്നു പുറപ്പെട്ടു ദീബോൻ ഗാദിൽ പാളയമിറങ്ങി.
45 Saíram de Ijé-Abarim e acamparam em Dibom-Gade.
46 ദീബോൻ ഗാദിൽനിന്നു പുറപ്പെട്ടു അല്മോദിബ്ളാഥയീമിൽ പാളയമിറങ്ങി.
46 Saíram de Dibom-Gade e acamparam em Almom-Diblataim.
47 അല്മോദിബ്ളാഥയീമിൽനിന്നു പുറപ്പെട്ടു നെബോവിന്നു കിഴക്കു അബാരീംപർവ്വതത്തിങ്കൽ പാളയമിറങ്ങി.
47 Saíram de Almom-Diblataim e acamparam nos montes de Abarim, perto do monte Nebo.
48 അബാരീംപർവ്വതത്തിങ്കൽ നിന്നു പുറപ്പെട്ടു യെരീഹോവിന്നെതിരെ യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി.
48 Saíram dos montes de Abarim e acamparam nas campinas de Moabe, junto ao rio Jordão, do lado oposto de Jericó.
49 യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽ ബേത്ത്-യെശീമോത്ത് മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി.
49 Junto ao rio Jordão, acamparam desde Bete-Jesimote até Abel-Sitim nas campinas de Moabe.
50 യെരീഹോവിന്നെതിരെ യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽവെച്ചു യഹോവ മോശെയോടു അരുളിച്ചെയ്തതു:
50 Enquanto estavam acampados perto do rio Jordão, nas campinas de Moabe, do lado oposto de Jericó, o S enhor disse a Moisés:
51 നീ യിസ്രായേൽമക്കളോടു പറയേണ്ടുന്നതെന്തെന്നാൽ: നിങ്ങൾ യോർദ്ദാന്നക്കരെ കനാൻ ദേശത്തേക്കു കടന്നശേഷം
51 “Dê as seguintes instruções ao povo de Israel. Quando atravessarem o rio Jordão para entrar na terra de Canaã,
52 ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു അവരുടെ വിഗ്രഹങ്ങളെയും ബിംബങ്ങളെയും എല്ലാം തകർത്തു അവരുടെ സകലപൂജാഗിരികളെയും നശിപ്പിച്ചുകളയേണം.
52 expulsem todos os povos que vivem ali. Destruam todas as imagens esculpidas ou fundidas e derrubem todos os santuários idólatras.
53 നിങ്ങൾ ദേശം കൈവശമാക്കി അതിൽ കുടിപാർക്കേണം; നിങ്ങൾ കൈവശമാക്കേണ്ടതിന്നു ഞാൻ ആ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു.
53 Tomem posse da terra e estabeleçam-se nela, pois eu lhes dei a terra para a ocuparem.
54 നിങ്ങൾ കുടുംബംകുടുംബമായി ദേശം ചീട്ടിട്ടു അവകാശമാക്കേണം; ആളേറെയുള്ളവർക്കു ഏറെയും കുറെയുള്ളവക്കു കുറെയും അവകാശം കൊടുക്കേണം; അവന്നവന്നു ചീട്ടു എവിടെ വീഴുന്നുവോ അവിടെ അവന്റെ അവകാശം ആയിരിക്കേണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങൾക്കു അവകാശം ലഭിക്കേണം.
54 Distribuam a terra entre os clãs por sorteio e de forma proporcional ao tamanho de cada clã. Os clãs maiores receberão uma porção maior, e os clãs menores, uma porção menor. A decisão por sorteio é definitiva. Assim, as porções de terra serão distribuídas entre as tribos de seus antepassados.
55 എന്നാൽ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയാതിരുന്നാൽ നിങ്ങൾ അവരിൽ ശേഷിപ്പിക്കുന്നവർ നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും പാർശ്വങ്ങളിൽ കണ്ടകങ്ങളുമായി നിങ്ങൾ പാർക്കുന്ന ദേശത്തു നിങ്ങളെ ഉപദ്രവിക്കും.
55 Mas, se vocês não expulsarem os povos que vivem na terra, aqueles que restarem serão como farpas em seus olhos e espinhos em suas costas. Serão um tormento para vocês na terra em que habitarem.
56 അത്രയുമല്ല, ഞാൻ അവരോടു ചെയ്‍വാൻ നിരൂപിച്ചതുപോലെ നിങ്ങളോടു ചെയ്യും.
56 E eu farei a vocês aquilo que planejava fazer a eles”.

Ler em outra tradução

Comparar com outra