1 ദൈവം ഇസ്രായേലിന് നല്ലവൻ ആകുന്നു,
2 എന്നാൽ എന്റെ പാദങ്ങൾ ഏറെക്കുറെ ഇടറി;
3 ദുഷ്ടരുടെ അഭിവൃദ്ധി കണ്ടപ്പോൾ
4 അവർക്കു യാതൊരുവിധ ബദ്ധപ്പാടുകളുമില്ല;
5 അവർ സാധാരണ ജനങ്ങളെപ്പോലെ ജീവിതഭാരം അനുഭവിക്കുന്നില്ല;
6 അതുകൊണ്ട് അഹങ്കാരംകൊണ്ടവർ ഹാരമണിയുന്നു;
7 അവരുടെ കഠോരഹൃദയങ്ങളിൽനിന്ന് അകൃത്യം കവിഞ്ഞൊഴുകുന്നു;
8 അവർ പരിഹസിച്ച് വിദ്വേഷത്തോടെ സംസാരിക്കുന്നു;
9 അവരുടെ വായ് ആകാശത്തിനുമേൽ അധികാരമുറപ്പിക്കുന്നു,
10 അതുകൊണ്ട് അവരുടെ ജനം അവരിലേക്കു തിരിയുന്നു
11 “ദൈവം എങ്ങനെ അറിയും?
12 ദുഷ്ടർ ഇപ്രകാരമാണ്—
13 ഞാൻ എന്റെ ഹൃദയം സംശുദ്ധമാക്കിയതും
14 ഞാൻ ദിവസംമുഴുവനും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു,
15 ഞാൻ ഈ വിധം സംസാരിക്കണമെന്ന് നിരൂപിച്ചിരുന്നെങ്കിൽ,
16 ഇതെല്ലാം മനസ്സിലാക്കാൻ ഞാൻ പരിശ്രമിച്ചു
17 അങ്ങനെ ഞാൻ ദൈവത്തിന്റെ തിരുനിവാസത്തിൽ പ്രവേശിച്ചു;
18 അങ്ങ് അവരെ വഴുവഴുപ്പുള്ള പ്രതലത്തിൽ നിർത്തിയിരിക്കുന്നു, നിശ്ചയം;
19 അവർ എത്രയും പെട്ടെന്ന് നശിപ്പിക്കപ്പെടുന്നു,
20 കർത്താവേ, അവിടന്ന് എഴുന്നേൽക്കുമ്പോൾ,
21 എന്റെ ഹൃദയത്തിൽ കയ്‌പു നിറയുകയും
22 തിരുമുമ്പിൽ ഞാൻ ഒരു ഭോഷനും അജ്ഞനും
23 എങ്കിലും ഞാൻ എപ്പോഴും അങ്ങയോടൊപ്പം ആയിരിക്കുന്നു;
24 അവിടന്ന് എനിക്ക് ആലോചന നൽകി നടത്തുന്നു,
25 സ്വർഗത്തിൽ അങ്ങല്ലാതെ മറ്റാരാണ് എനിക്കുള്ളത്?
26 എന്റെ ശരീരവും ഹൃദയവും ദുർബലമായേക്കാം,
27 അങ്ങയിൽനിന്ന് അകലം പാലിക്കുന്നവരെല്ലാം നശിച്ചുപോകും;
28 എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നതാണ് എനിക്ക് ഏറെ നല്ലത്.