1 ഇതിനെത്തുടർന്ന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞു:
2 “ഇത്തരം കാര്യങ്ങൾ നീ എത്രകാലം പറഞ്ഞുകൊണ്ടിരിക്കും?
3 ദൈവം ന്യായം തകിടംമറിക്കുമോ?
4 അങ്ങയുടെ മക്കൾ അവിടത്തോട് പാപംചെയ്യുമ്പോൾ,
5 എന്നാൽ നീ ദൈവത്തോട് പ്രാർഥിക്കുകയും
6 നീ നിർമലനും പരമാർഥിയുമെങ്കിൽ,
7 നിന്റെ ആരംഭം ലളിതമായി തോന്നാമെങ്കിലും,
8 “മുൻ തലമുറകളോടു ചോദിക്കുക;
9 ഇന്നലെ പിറന്നവരാണു നാം, നമുക്കൊന്നും അറിഞ്ഞുകൂടാ.
10 അവർ നിന്നെ പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുകയില്ലേ?
11 ചതുപ്പുനിലങ്ങളിൽ അല്ലാതെ ഞാങ്ങണ തഴച്ചുവളരുമോ?
12 അരിയാതെ പച്ചയായിരിക്കുമ്പോൾതന്നെ
13 ദൈവത്തെ മറക്കുന്നവരുടെ അന്ത്യം അപ്രകാരമാണ്;
14 അവരുടെ ആത്മവിശ്വാസം ക്ഷണഭംഗുരം.
15 അതിന്റെ വലക്കണ്ണികളിൽ അവർ ചാരുന്നു, എന്നാൽ അതു വഴുതിമാറുന്നു;
16 അവർ സൂര്യപ്രകാശത്തിൽ നന്നായി നനച്ചു വളർത്തുന്ന ഒരു ചെടിപോലെയാണ്,
17 അതിന്റെ വേരുകൾ കൽക്കൂനയിൽ ചുറ്റിപ്പിണഞ്ഞു വളരുന്നു;
18 എങ്കിലും അതിന്റെ സ്ഥാനത്തുനിന്ന് അതിനെ പിഴുതെടുത്താൽ
19 ഇതാ, ആ ചെടി കരിഞ്ഞുണങ്ങുന്നു, നിശ്ചയം,
20 “നിഷ്കളങ്കരെ ദൈവം ഒരിക്കലും ഉപേക്ഷിക്കുകയില്ല;
21 അവിടന്ന് ഇനിയും നിന്റെ വായിൽ ചിരിയും
22 നിന്റെ ശത്രുക്കൾ ലജ്ജയാൽ മൂടിപ്പോകും;