Jó 18

MALC

1 അപ്പോൾ ശൂഹ്യനായ ബിൽദാദ് ഇങ്ങനെ ഉത്തരം പറഞ്ഞു:

2 “നിങ്ങൾ എപ്പോഴാണ് ഈ പ്രഭാഷണം ഒന്നു നിർത്തുന്നത്?

3 ഞങ്ങളെ കന്നുകാലികളായി പരിഗണിക്കുന്നത് എന്തിന്?

4 കലിതുള്ളി സ്വയം കടിച്ചുകീറുന്നവനേ,

5 “ദുഷ്ടന്റെ വിളക്ക് അണഞ്ഞുപോകും;

6 അവരുടെ കൂടാരത്തിലെ വെളിച്ചം ഇരുണ്ടുപോകും;

7 അവരുടെ കാലടികളുടെ ചുറുചുറുക്കു ക്ഷയിച്ചിരിക്കുന്നു;

8 അവർ സ്വയം കെണിയിലേക്കു നടക്കുന്നു;

9 അവരുടെ കുതികാലിൽ കുരുക്കുവീഴുന്നു,

10 അവർക്കുവേണ്ടി നിലത്ത് കുടുക്കും

11 എല്ലായിടത്തുനിന്നുമുള്ള ഭീതികൾ അവരെ ഭയവിഹ്വലരാക്കുകയും

12 ദുരന്തം അവർക്കായി ബുഭുക്ഷയോടെ ഇരിക്കുന്നു;

13 അത് അവരുടെ ത്വക്കിനെ തിന്നുനശിപ്പിക്കുന്നു;

14 അവർക്ക് ആശ്രയമായിരുന്ന കൂടാരത്തിൽനിന്ന് അവർ പിഴുതെറിയപ്പെടും;

15 അവരുടെ കൂടാരത്തിൽ അഗ്നി കുടിപാർക്കുന്നു;

16 കീഴേയുള്ള അവരുടെ വേരുകൾ ഉണങ്ങിപ്പോകുന്നു,

17 ഭൂമിയിൽനിന്ന് അവരുടെ സ്മരണ തുടച്ചുനീക്കപ്പെടും;

18 അവരെ വെളിച്ചത്തിൽനിന്ന് ഇരുളിലേക്കു തുരത്തിയോടിക്കും;

19 അവരുടെ സമൂഹത്തിൽത്തന്നെ അവർക്കു സന്തതിയോ പിൻഗാമികളോ ഇല്ലാതായിരിക്കുന്നു;

20 പശ്ചിമദേശക്കാർ അവരുടെ വിധി കണ്ടു വിസ്മയിക്കും;

21 നിശ്ചയമായും അധർമികളുടെ വാസസ്ഥലത്തിന്റെ ഗതി ഈ വിധമാകുന്നു;

Ler em outra tradução

Comparar lado a lado