1 എന്‍റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു;
2 നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ;
3 അല്ലയോ വീരാ, നിന്‍റെ വാൾ അരയ്ക്ക് കെട്ടുക;
4 സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിന്
5 നിന്‍റെ അസ്ത്രങ്ങൾ മൂർച്ചയുള്ളവയാകുന്നു;
6 ദൈവം നിനക്കുതന്ന സിംഹാസനം എന്നേക്കുമുള്ളതാകുന്നു;
7 അവിടുന്ന് നീതി ഇഷ്ടപ്പെട്ട് ദുഷ്ടത വെറുക്കുന്നു;
8 നിന്‍റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ട് സുഗന്ധപൂരിതമായിരിക്കുന്നു;
9 നിന്‍റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ട്;
10 അല്ലയോ കുമാരീ, കേൾക്കുക; നോക്കുക; ചെവിചായിക്കുക.
11 അപ്പോൾ രാജാവ് നിന്‍റെ സൗന്ദര്യത്തിൽ ആകൃഷ്ടനാകും;
12 ജനത്തിലെ ധനവാന്മാരായ സോർനിവാസികൾ സമ്മാനങ്ങളുമായി
13 അന്തഃപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു;
14 അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരും;
15 സന്തോഷത്തോടും ഉല്ലാസത്തോടും കൂടി അവരെ കൊണ്ടുവരും;
16 നിന്‍റെ പുത്രന്മാർ പിതാക്കന്മാർക്കു പകരം ഇരിക്കും;
17 ഞാൻ നിന്‍റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും.