Jeremias 48

MAL

1 മോവാബിനെക്കുറിച്ചുള്ള അരുളപ്പാട്. യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

2 മോവാബിന്‍റെ പ്രശസ്തി നഷ്ടപ്പെട്ടുപോയി;

3 ഹോരോനയീമിൽനിന്ന്: “നാശം, മഹാസംഹാരം”

4 “മോവാബ് തകർന്നിരിക്കുന്നു;

5 ലൂഹീതിലേക്കുള്ള കയറ്റം അവർ കരഞ്ഞുകൊണ്ട് കയറിപ്പോകുന്നു;

6 ഓടിപ്പോകുവിൻ! പ്രാണനെ രക്ഷിക്കുവിൻ!

7 നിന്‍റെ കോട്ടകളിലും ഭണ്ഡാരങ്ങളിലും

8 കൊള്ളയിടുന്നവൻ എല്ലാ പട്ടണത്തിലും വരും;

9 മോവാബ് പറന്നുപോകേണ്ടതിന് അതിന് ചിറകു കൊടുക്കുവിൻ;

10 യഹോവയുടെ പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ;

11 മോവാബ് ബാല്യംമുതൽ സ്വസ്ഥമായി മട്ടിനു മുകളിൽ തെളിഞ്ഞുനിന്നു;

12 അതിനാൽ പകരുന്നതുവരെ ഞാൻ അവന്‍റെ അടുക്കൽ അയയ്ക്കുവാനുള്ള കാലം വരുന്നു” എന്നു യഹോവയുടെ അരുളപ്പാടു; “അവർ അവനെ പകർന്നുകളയുകയും അവന്‍റെ പാത്രങ്ങൾ ശൂന്യമാക്കി, കുടങ്ങൾ ഉടച്ചുകളയുകയും ചെയ്യും.

13 അവരുടെ ആശ്രയമായ ബേഥേലിനെക്കുറിച്ച് യിസ്രായേൽഗൃഹം ലജ്ജിച്ചുപോയതുപോലെ മോവാബും കെമോശിനെക്കുറിച്ച് ലജ്ജിച്ചുപോകും.

14 ‘ഞങ്ങൾ വീരന്മാരും യുദ്ധസമർത്ഥന്മാരും ആകുന്നു’

15 മോവാബ് കവർച്ച ചെയ്യപ്പെട്ടു;

16 മോവാബിന് ആപത്തു വരുവാൻ അടുത്തിരിക്കുന്നു;

17 അവന്‍റെ ചുറ്റുമുള്ള എല്ലാവരുമേ അവനെക്കുറിച്ചു വിലപിക്കുവിൻ!

18 ദീബോൻനിവാസിനിയായ പുത്രീ, നിന്‍റെ മഹത്വം വിട്ടിറങ്ങി ദാഹത്തോടെ ഇരിക്കുക;

19 അരോവേർനിവാസിനിയേ, നീ വഴിയിൽ നിന്നുകൊണ്ടു നോക്കുക;

20 മോവാബ് തകർന്നിരിക്കുകയാൽ ലജ്ജിച്ചു പോയിരിക്കുന്നു;

21 സമഭൂമിമേൽ ന്യായവിധി വന്നിരിക്കുന്നു; ഹോലോനും യാഹാസക്കും മേഫാഥിനും

22 ദീബോനും നെബോവിനും ബേത്ത്-ദിബ്ലാത്തയീമിനും കിര്യത്തയീമിനും

23 ബേത്ത്-ഗാമൂലിനും ബേത്ത്-മെയോനും

24 കെരീയോത്തിനും ബൊസ്രെക്കും ദൂരത്തും സമീപത്തും ഉള്ള മോവാബിലെ എല്ലാ പട്ടണങ്ങൾക്കും തന്നെ.

25 മോവാബിന്‍റെ കൊമ്പ് വെട്ടിക്കളഞ്ഞിരിക്കുന്നു; അവന്‍റെ ഭുജം തകർന്നുപോയിരിക്കുന്നു” എന്നു യഹോവയുടെ അരുളപ്പാട്.

26 മോവാബ് യഹോവയുടെ നേരെ അഹങ്കരിച്ചിരിക്കുകകൊണ്ട് അവനെ ലഹരി പിടിപ്പിക്കുവിൻ; മോവാബ് തന്‍റെ ഛർദ്ദിയിൽ കിടന്നുരുളും; അവൻ നിന്ദാവിഷയമായിത്തീരും.

27 അല്ല, യിസ്രായേൽ നിനക്കു നിന്ദാവിഷയമായിരുന്നില്ലയോ? നീ അവനെക്കുറിച്ച് പറയുമ്പോഴെല്ലാം തല കുലുക്കുവാൻ അവൻ കള്ളന്മാരുടെ കൂട്ടത്തിൽ പിടിക്കപ്പെട്ടിരുന്നുവോ?

28 മോവാബ് നിവാസികളേ, പട്ടണങ്ങൾ വിട്ട് പാറകളിൽ അധിവസിക്കുവിൻ;

29 മോവാബ് മഹാഗർവ്വി; ഞങ്ങൾ അവന്‍റെ ഗർവ്വത്തെയും അഹന്തയെയും

30 അവന്‍റെ ക്രോധം ഞാൻ അറിയുന്നു” എന്നു യഹോവയുടെ അരുളപ്പാടു;

31 അതുകൊണ്ട് മോവാബിനെക്കുറിച്ച് ഞാൻ വിലപിക്കും;

32 സിബ്മാമുന്തിരിവള്ളിയേ, യസേരിനെക്കുറിച്ചു കരയുന്നതിലും

33 സന്തോഷവും ഉല്ലാസവും വിളഭൂമിയിൽനിന്നും

34 ഹെശ്ബോനിലെ നിലവിളി നിമിത്തം അവർ എലെയാലെവരെയും യാഹാസ് വരെയും സോവാർമുതൽ ഹോരോനയീംവരെയും എഗ്ലത്ത്-ശെലീശിയവരെയും നിലവിളികൂട്ടുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായിത്തീരുമല്ലോ.

35 പൂജാഗിരിയിൽ ബലികഴിക്കുന്നവനെയും ദേവന്മാർക്കു ധൂപം കാട്ടുന്നവനെയും ഞാൻ മോവാബിൽ ഇല്ലാതെയാക്കും” എന്നു യഹോവയുടെ അരുളപ്പാടു.

36 അവർ സമ്പാദിച്ച സമ്പാദ്യം നശിച്ചുപോയിരിക്കുകയാൽ മോവാബിനെക്കുറിച്ചും കീർഹേരെസിലെ ജനങ്ങളെക്കുറിച്ചും എന്‍റെ ഹൃദയം കുഴൽപോലെ ധ്വനിക്കുന്നു.

37 എല്ലാ തലയും കഷണ്ടിയായും എല്ലാതാടിയും കത്രിക്കപ്പെട്ടും ഇരിക്കുന്നു; എല്ലാകൈകളിലും മുറിവും അരകളിൽ രട്ടും കാണുന്നു.

38 ഇഷ്ടമില്ലാത്ത പാത്രത്തെപ്പോലെ ഞാൻ മോവാബിനെ ഉടച്ചുകളഞ്ഞിരിക്കുകയാൽ മോവാബിലെ എല്ലാ പുരമുകളിലും അതിന്‍റെ എല്ലാ തെരുവീഥികളിലും വിലാപം കേൾക്കുന്നു” എന്നു യഹോവയുടെ അരുളപ്പാടു.

39 അത് എങ്ങനെ ഉടഞ്ഞുപോയിരിക്കുന്നു! മുറയിടുവിൻ! മോവാബ് എങ്ങനെ ലജ്ജിച്ച് പുറം തിരിഞ്ഞിരിക്കുന്നു! അങ്ങനെ മോവാബ് തന്‍റെ ചുറ്റുമുള്ളവര്‍ക്കെല്ലാം നിന്ദയ്ക്കും ഭീതിയ്ക്കും വിഷയമായിത്തീരും.”

40 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

41 കെരീയോത്ത് പിടിക്കപ്പെട്ടു;

42 യഹോവയുടെ മുമ്പിൽ തന്നത്താൻ ഉയർത്തിയിരിക്കുകയാൽ

43 മോവാബ് നിവാസിയേ, ഭയവും കുഴിയും

44 “ഭയന്നോടുന്നവൻ കുഴിയിൽ വീഴും;

45 ഓടിപ്പോയവർ ബലമില്ലാതെ ഹെശ്ബോൻ്റെ നിഴലിൽ നില്ക്കുന്നു;

46 മോവാബേ, നിനക്കു ഹാ കഷ്ടം!

47 എങ്കിലും വരും കാലങ്ങളില്‍ ഞാൻ മോവാബിന്‍റെ പ്രവാസം മാറ്റും”

Ler em outra tradução

Comparar lado a lado