1 ജനതകളെക്കുറിച്ചു യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട്.
2 മിസ്രയീമിനെക്കുറിച്ചുള്ളത്: യെഹൂദാ രാജാവായ യോശീയാവിന്‍റെ മകനായ യെഹോയാക്കീമിന്‍റെ നാലാം ആണ്ടിൽ ഫ്രാത്ത് നദീതീരത്തെ കർക്കെമീശിൽ വച്ചു ബാബേൽരാജാവായ നെബൂഖദ്നേസർ തോല്പിച്ചുകളഞ്ഞ ഫറവോൻ-നെഖോ എന്ന മിസ്രയീം രാജാവിന്‍റെ സൈന്യത്തെക്കുറിച്ചുള്ളതു തന്നെ.
3 “പരിചയും പലകയും ഒരുക്കി
4 കുതിരച്ചേവകരേ, കുതിരകൾക്കു കോപ്പിട്ടു കയറുവിൻ!
5 അവർ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്ത്?
6 “വേഗതയുള്ളവൻ ഓടിപ്പോകാതിരിക്കട്ടെ;
7 നീലനദിപോലെ പൊങ്ങുകയും
8 മിസ്രയീം നീലനദിപോലെ പൊങ്ങുകയും
9 കുതിരകളേ, കുതിച്ചു ചാടുവിൻ;
10 ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കർത്താവ്
11 മിസ്രയീംപുത്രിയായ കന്യകേ! ഗിലെയാദിൽ ചെന്നു തൈലം വാങ്ങുക;
12 ജനതകൾ നിന്‍റെ ലജ്ജയെക്കുറിച്ചു കേട്ടിരിക്കുന്നു;
13 ബാബേൽരാജാവായ നെബൂഖദ്നേസർ മിസ്രയീമിനെ ജയിക്കുവാൻ വരുന്നതിനെക്കുറിച്ച് യിരെമ്യാപ്രവാചകനോട് യഹോവ കല്പിച്ച അരുളപ്പാട്.
14 “മിസ്രയീമിൽ പ്രസ്താവിച്ച് മിഗ്ദോലിൽ പ്രസിദ്ധമാക്കി,
15 നിന്‍റെ ബലവാന്മാർ വീണുകിടക്കുന്നതെന്ത്?
16 അവൻ പലരെയും ഇടറി വീഴുമാറാക്കി;
17 മിസ്രയീം രാജാവായ ഫറവോന്: ‘വിനാശം’ എന്നും
18 എന്നാണ, പർവ്വതങ്ങളിൽവച്ച് താബോർപോലെയും
19 മിസ്രയീമിൽ വസിക്കുന്ന പുത്രീ, പ്രവാസത്തിനു പോകുവാൻ ഒരുങ്ങുക;
20 മിസ്രയീം ഏറ്റവും അഴകുള്ള പശുക്കിടാവാകുന്നു;
21 അതിന്‍റെ കൂലിപ്പടയാളികൾ അതിന്‍റെ മദ്ധ്യത്തിൽ
22 അതിന്‍റെ ശബ്ദം പാമ്പ് ഓടുന്ന ശബ്ദംപോലെ;
23 അതിന്‍റെ കാട് തിങ്ങിയതായിരുന്നാലും
24 മിസ്രയീംപുത്രി ലജ്ജിച്ചുപോകും;
25 ഞാൻ നോവിലെ അമ്മോനെയും ഫറവോനെയും മിസ്രയീമിനെയും അതിന്‍റെ ദേവന്മാരെയും രാജാക്കന്മാരെയും സന്ദർശിക്കും; ഫറവോനെയും അവനിൽ ആശ്രയിക്കുന്നവരെയും സന്ദർശിക്കും” എന്നു യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
26 ഞാൻ അവരെ, അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ കൈയിലും അവന്‍റെ ഭൃത്യന്മാരുടെ കൈയിലും ഏല്പിക്കും; അതിന്‍റെശേഷം പുരാതനകാലത്ത് എന്നപോലെ അതിന് നിവാസികൾ ഉണ്ടാകും” എന്നു യഹോവയുടെ അരുളപ്പാട്.
27 എന്നാൽ എന്‍റെ ദാസനായ യാക്കോബേ, നീ ഭയപ്പെടരുത്;
28 എന്‍റെ ദാസനായ യാക്കോബേ നീ ഭയപ്പെടരുത്;