1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 “മനുഷ്യപുത്രാ, യഹോവയായ കർത്താവ് യിസ്രായേൽദേശത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
3 ഇപ്പോൾ നിനക്കു അവസാനം വന്നിരിക്കുന്നു;
4 എന്‍റെ കണ്ണ് നിന്നെ ആദരിക്കാതെയും
5 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
6 അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു!
7 ദേശനിവാസിയേ, ആപത്തു നിനക്കു വന്നിരിക്കുന്നു;
8 ഇപ്പോൾ ഞാൻ വേഗത്തിൽ എന്‍റെ ക്രോധം നിന്‍റെമേൽ പകർന്ന്,
9 എന്‍റെ കണ്ണ് ആദരിക്കാതെയും
10 “ഇതാ, നാൾ; ഇതാ, അത് വരുന്നു;
11 സാഹസം ദുഷ്ടതയുടെ വടിയായിട്ടു വളർന്നിരിക്കുന്നു;
12 കാലം വന്നിരിക്കുന്നു; നാൾ അടുത്തിരിക്കുന്നു;
13 “അവർ ജീവിച്ചിരുന്നാലും വില്‍ക്കുന്നവനു വിറ്റതു മടക്കിക്കിട്ടുകയില്ല; ദർശനം അതിന്‍റെ സകല ജനസമൂഹത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരുകയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കുകയില്ല.
14 “അവർ കാഹളം ഊതി സകലവും ഒരുക്കുന്നു;
15 പുറത്തു വാൾ, അകത്ത് മഹാമാരിയും ക്ഷാമവും;
16 എന്നാൽ അവരിൽ ചാടിപ്പോകുന്നവർ ചാടിപ്പോകുകയും
17 എല്ലാകൈകളും തളരും;
18 അവർ രട്ടുടുക്കും;
19 “അവർ അവരുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും;
20 അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവർ ഡംഭത്തിനായി ഉപയോഗിച്ചു;
21 ഞാൻ അത് അന്യന്മാരുടെ കയ്യിൽ കവർച്ചയായും
22 ഞാൻ എന്‍റെ മുഖം അവരിൽ നിന്നു തിരിക്കും.
23 “ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കുകയാൽ
24 ഞാൻ ജനതകളിൽ അതിദുഷ്ടന്മാരായവരെ വരുത്തും;
25 നാശം വരുന്നു! അവർ സമാധാനം അന്വേഷിക്കും;
26 അപകടത്തിന്മേൽ അപകടവും കിംവദന്തിയ്ക്കു പിന്നാലെ കിംവദന്തിയും വന്നുകൊണ്ടിരിക്കും;
27 രാജാവു ദുഃഖിക്കും; പ്രഭു നിരാശ്രയനാകും;